LIMA WORLD LIBRARY

ബുദ്ധിജീവി കൂലിയെഴുത്തുകാർ – ബാലചന്ദ്രൻ അമ്പലപ്പാട്ട്

നഗരങ്ങളിലെ ജനപ്പെരുപ്പം നഗരങ്ങളെ ചേരികളാക്കികൊണ്ടിരിക്കുകയാണ്. രോഗങ്ങളും കഷ്ടപാടുകളും തീര്‍ക്കുന്ന ദാരിദ്രം ഈ ചേരികളുടെ മുഖമുദ്രയായിക്കൊണ്ടിരിക്കുന്നു. ബയോടെക്‌നോളജി, നാനോടെക്‌നോളജി,ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയവയ്‌ക്കൊന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. ചേരിവല്‍ക്കരണം നഗരങ്ങളില്‍ മാത്രമല്ല ഒഴിവാക്കപ്പെട്ടിരുന്ന ഗ്രാമങ്ങളിലുംh പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗോളതാപനവും ഊര്‍ജ്ജപ്രതിസന്ധിയും നേരിടാന്‍ ഈ ടെക്‌നോളജികള്‍ക്ക് ആകുമായിരിക്കാം. ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്ന സ്‌ഫോടനാത്മകമായ ജനപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ എങ്ങിനെയാണ് പരിഹരിക്കുക. നഗരങ്ങള്‍ മെഗാനഗരങ്ങളാകുന്നു,ഗ്രാമങ്ങള്‍ നഗരങ്ങളാകുന്നു എന്നല്ലാതെ സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കേണ്ട പാവപ്പെട്ട ശതകോടികളുടെ ഉന്നമനത്തിനായി ഒന്നും പ്രവര്‍ത്തിച്ചു കാണുന്നില്ല. ഏതു സാമൂഹിക വളര്‍ച്ചയെയും തകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണ് ഈ ഒഴിവാക്കപ്പെടുന്നവര്‍. വികസനത്തിന്റെ ഫലമനുഭവിക്കുന്ന ന്യൂനപക്ഷത്തിനൊപ്പംനിന്ന് ഇവര്‍ ഇവിടെ അസ്ഥിരത സൃഷ്ടിക്കുകയാണ്.
അണികളില്‍ തന്നെ അസംതൃപ്തിയുംb ഏറ്റുമുട്ടലുകളും രൂക്ഷമായിരുന്നിട്ടും ഇവര്‍ മൂലധനസമാഹരണത്തിന് അമിതപ്രാധാന്യം നല്‍കി. സഹവര്‍ത്തിത്വവും സഹകരണവും വളര്‍ത്തി തളര്‍ന്നവരെ കൂടെ കൂട്ടികൊണ്ടല്ലാതെ ചെയ്യുന്ന എല്ലാ വികസനപ്രവര്‍ത്തനങ്ങളും സമൂഹത്തെ തളര്‍ത്തുകയേയുള്ളൂ.വികസനത്തിന് മൂലധനം വേണമെന്നല്ലാതെ മൂലധനം ദരിദ്രരുടെ പിന്തുണയാണെന്നോ അവര്‍ക്കായി സമാഹരിക്കേണ്ടത് സാമൂഹികസുരക്ഷിതത്വവും സാമ്പത്തിക സമത്വവുമാണെന്നും അവര്‍ എന്നേ മറന്നുകഴിഞ്ഞു. അവര്‍ക്ക് ഇതിനു ചൂണ്ടിക്കാണിക്കാന്‍ ന്യായീകരണങ്ങളുമുണ്ട്. സോവിയറ്റ് യൂണിയന്‍ സോഷ്യലിസം ഉപേക്ഷിച്ചു ചൈന മുതലാളിത്തവികസനപാത സ്വീകരിച്ച് ലോകവ്യാപാരസംഘടനയില്‍ അംഗമായി. ബഹുരാഷ്ട്രകമ്പനികള്‍ക്ക് പരവതാനി വിരിച്ച് കാത്തിരിക്കുന്ന പഴയ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളെ നോക്കി പഴയ ബുദ്ധിജീവികമ്മ്യൂണിസ്റ്റുകള്‍ നെടുവീര്‍പ്പിടുന്നു. പാര്‍ട്ടിയിലെ സം ഘര്‍ഷമനുഭവിക്കുന്ന താഴെത്തട്ടിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ പകച്ചുനില്‍ക്കുമ്പോഴും സാമ്രാജ്യത്തിനൊപ്പം നിന്ന് പ്രാ യോഗികഭൗതികവാദമെ ന്ന പുതിയ സിദ്ധാന്തം അണികളിലേക്ക് എത്തി ച്ചുകൊടുക്കുവാന്‍ ഈ ബുദ്ധിജീവി കൂലിയെഴുത്തുകാര്‍ നിര്‍ബന്ധിതരാകുന്നു. അവര്‍ ഈ ഫാ ഷിസ്റ്റ് നേതൃത്വത്തെ പ്രതിരോധിക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px