മീഥൈന്‍ ഉപയോഗം 30 % കുറയ്ക്കും; ഉറപ്പുനൽകി ലോകരാജ്യങ്ങൾ

2030 ആവുമ്പോഴേക്കും മീഥൈന്‍ ഉപയോഗം 30 ശതമാനം കുറയ്ക്കുമെന്ന് ഉറപ്പുനല്‍കി ലോകരാജ്യങ്ങള്‍. ആഗോളതാപനം കുറയ്ക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പായിരിക്കും തീരുമാനമെന്നാണ് വിലിയിരുത്തല്‍. വനനശീകരണം അവസാനിപ്പിക്കുമെന്നും ലോകനേതാക്കള്‍ ഉറപ്പുനല്‍കി. ഗ്ലാസ്ഗോയില്‍ ചേരുന്ന സി.ഒ.പി. 26 ലാണ് പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങള്‍ സെപ്റ്റംബറില്‍ യു.എസും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് രൂപംകൊടുത്ത പദ്ധതിക്കാണ് ഗ്ലാസ്ഗോയില്‍ ആഗോള പിന്തുണ ലഭിച്ചത്. 10 വര്‍ഷത്തിനുള്ളില്‍ മീഥൈന്‍ ബഹിര്‍ഗമനം 30 ശതമാനം കുറയ്ക്കുമെന്ന് നൂറോളം രാജ്യങ്ങള്‍ ഒപ്പുവച്ച പ്രഖ്യാപനം ഉറപ്പുനല്‍കുന്നു. പ്രധാന ഹരിതഗൃഹ വാതകങ്ങളിലൊന്നായ മീഥൈന്‍ നിയന്ത്രിക്കാനുള്ള പദ്ധതി […]
ആധാർ ദുരുപയോഗം ചെയ്താൽ ഒരു കോടി രൂപ പിഴ; നിയമം ഭേദഗതി ചെയ്തു

യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റിക്ക് പിഴ ഈടാക്കാന്‍ അധികാരം നൽകി കേന്ദ്രസർക്കാർ ആധാർ നിയമം ഭേദഗതി ചെയ്തു. മറ്റൊരാളുടെ ബയോ മെട്രിക്ക് വിവരങ്ങൾ ചോർത്തുന്നതും കുറ്റമാണ്. ഇതിന് 3 വർഷം തടവും 10,000 രൂപ പിഴയും ഈടാക്കും. നിയമലംഘനങ്ങളിലെ നടപടിക്ക് പരാതി പരിഹാര ഉദ്യോഗസ്ഥനെയും നിയമിക്കും. 10 വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയമുള്ള കേന്ദ്രസർക്കാരിലെ ജോയിന്‍റ് സെക്രട്ടറി തല ഉദ്യോഗസ്ഥാനായിരിക്കും പരാതികൾ പരിശോധിച്ച് തീരുമാനം എടുക്കുക. നടപടിക്ക് മുന്‍പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും ആരോപണവിധേയര്‍ക്ക് വിശദീകരണം നല്‍കാന്‍ […]
പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചു; പുതിയ വില അര്‍ധരാത്രി മുതല്‍

പെട്രോളിന് ലീറ്ററിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കുറയും. എക്സൈസ് ഡ്യൂട്ടി കുറച്ചു. പുതിയ വില അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. തുടര്‍ച്ചയായി വില കയറുന്നതിനിടെയാണ് എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത്. ജനവികാരത്തെ വെല്ല് വിളിച്ച് ദിവസേന പെട്രോൾ ഡീസൽ വില വർധിപ്പിച്ച മോഡി സർക്കാരിന് മനം മാറ്റത്തിൻ്റെ ലക്ഷണം .ഇന്നലെ നടന്ന ഉപതെരുഞ്ഞെടുപ്പുകളിലെ വൻ പരാജയവും മനം മാറ്റത്തിന് കാരണമായി.പെട്രോൾ നികുതി 5 രൂപയും ഡീസൽ നികുതി 10 രൂപയും കുറച്ചു. .കോൺഗ്രസ്/ UPA ഗവൺമെൻ്റ് പെട്രോളിൻ്റെ […]
കോവിഡ് വാക്സിനെടുക്കാത്തവര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കും

രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് വീടുകളിലെത്തി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. വാക്സിനേഷൻ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. വാക്സിനേഷന് വേണ്ടി പ്രത്യേക ക്യാമ്പുകൾ തുടങ്ങാനും സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നിർദേശിച്ചു. വാക്സിനേഷൻ കുറവുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. ആഘോഷകാലം വരികയാണ്, അതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി പറഞ്ഞത്. 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. 12 സംസ്ഥാനങ്ങളിലെ 40 ജില്ലകളില്‍ 50 ശതമാനത്തിനു താഴെ […]
ദീപാവലി;പടക്കംപൊട്ടിക്കൽ രാത്രി എട്ടുമുതൽ പത്തുവരെ,സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

തിരുവനന്തപുരം:ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങൾ’ (ഗ്രീൻ ക്രാക്കേഴ്‌സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പടക്കങ്ങൾ ഉപയോഗിക്കുന്ന സമയം ദീപാവലിക്ക് രാത്രി എട്ടുമുതൽ പത്തുവരെയാക്കി നിജപ്പെടുത്തി ആഭ്യന്തര വകുപ്പും ഉത്തരവിറക്കി. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.
ലോകം മുഴുവന്‍ സൗരോര്‍ജ ശൃംഖല; പദ്ധതി ആവിഷ്കരിക്കണം; സിഒപി 26ൽ മോദി

ലോകം മുഴുവന്‍ സൗരോര്‍ജ ശൃംഖല സാധ്യമാക്കുന്ന പദ്ധതി ആവിഷ്കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ഇന്ത്യ തയാറാണ്. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഫണ്ടുകള്‍ സുതാര്യമായിരിക്കണമെന്നും മോദി പറഞ്ഞു. സി.ഒ.പി. 26 കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്കുമടങ്ങി. ഏറ്റവും ശുദ്ധവും സുസ്ഥിരവുമായ ഊര്‍ജസ്രോതസാണ് സൂര്യനെന്ന് ഗ്ലാസ്ഗോയിലെ സി.ഒ.പി 26 കാലാവസ്ഥാ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവനുമുള്ള സൗരോര്‍ജത്തിന്റെ ലഭ്യത അടയാളപ്പെടുത്താനുള്ള സംവിധാനം ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചുനല്‍കാന്‍ തയാറാണ്. അതുവഴി ആഗോളതലത്തില്‍ സൗരോര്‍ജ പദ്ധതികള്‍ ആവിഷ്കരിക്കാനാകും. ഏക […]



