ലോകം മുഴുവന്‍ സൗരോര്‍ജ ശൃംഖല സാധ്യമാക്കുന്ന പദ്ധതി ആവിഷ്കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ഇന്ത്യ തയാറാണ്. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഫണ്ടുകള്‍ സുതാര്യമായിരിക്കണമെന്നും മോദി പറഞ്ഞു. സി.ഒ.പി. 26 കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്കുമടങ്ങി.
ഏറ്റവും ശുദ്ധവും സുസ്ഥിരവുമായ ഊര്‍ജസ്രോതസാണ് സൂര്യനെന്ന് ഗ്ലാസ്ഗോയിലെ സി.ഒ.പി 26 കാലാവസ്ഥാ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവനുമുള്ള സൗരോര്‍ജത്തിന്റെ ലഭ്യത അടയാളപ്പെടുത്താനുള്ള സംവിധാനം ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചുനല്‍കാന്‍ തയാറാണ്. അതുവഴി ആഗോളതലത്തില്‍ സൗരോര്‍ജ പദ്ധതികള്‍ ആവിഷ്കരിക്കാനാകും. ഏക സൂര്യന്‍, ഏക ലോകം, ഏക ഗ്രിഡ് എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയിന്‍ എന്നിവര്‍ ഉള്‍പ്പെട്ട വട്ടമേശ സമ്മേളനത്തിലും മോദി പങ്കെടുത്തു. വ്യവസായി ബില്‍ഗേറ്റ്സുമായും കൂടിക്കാഴ്ച നടത്തി. മടങ്ങുന്നതിന് മുമ്പ് ഗ്ലാസ്ഗോയിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി സംവദിച്ചു.













