പെട്രോളിന് ലീറ്ററിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കുറയും. എക്സൈസ് ഡ്യൂട്ടി കുറച്ചു. പുതിയ വില അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. തുടര്‍ച്ചയായി വില കയറുന്നതിനിടെയാണ് എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത്.
ജനവികാരത്തെ വെല്ല് വിളിച്ച് ദിവസേന പെട്രോൾ ഡീസൽ വില വർധിപ്പിച്ച മോഡി സർക്കാരിന് മനം മാറ്റത്തിൻ്റെ ലക്ഷണം .ഇന്നലെ നടന്ന ഉപതെരുഞ്ഞെടുപ്പുകളിലെ വൻ പരാജയവും മനം മാറ്റത്തിന് കാരണമായി.പെട്രോൾ നികുതി 5 രൂപയും ഡീസൽ നികുതി 10 രൂപയും കുറച്ചു.
.കോൺഗ്രസ്/ UPA ഗവൺമെൻ്റ് പെട്രോളിൻ്റെ വില നിർണ്ണയാവകാശം ഓയിൽ കമ്പിനികൾക്ക് നല്കിയതു കൊണ്ടാണ് വില വർദ്ധിക്കുന്നതെന്ന് പ്രചരിപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന ന്യായീകരണ തൊഴിലാളികളുടെ അറിവിലേക്ക് സമക്ഷം സമർപ്പിക്കുന്നു.
ഇന്ന് കേരളത്ത് ഒരു ലിറ്റർ പെട്രോളിൻ്റെ വില 112.18രൂപ.
കോൺഗ്രസ്സ് നയമനുസരിച്ച്
UPA ഭരണകാലത്തെ Tax Structure അനുസരിച്ച് ഇന്ന് ഒരു ലിറ്റർ പെട്രോൾ 64.32 രൂപക്ക് ലഭിക്കുമായിരുന്നു .
ക്രൂഡ് ഓയിൽ വിലയല്ല പ്രശ്നം
ഒരു ലിറ്റർ ക്രൂഡ് ഓയിൽ നമ്മുക്ക് ലഭിക്കുന്നത് 35.72 രൂപ,സംസ്‌ക്കരണ ചിലവും ട്രാൻസ്പോർട്ടേഷൻ ചാർജ്ജും ആയ 4.39 കൂടെ കൂട്ടിയാൽ 40.11 രൂപ . ഡീലർ കമ്മീഷൻ 3.79 ചേർത്താൽ 44.90 രൂപ .
ബാക്കിയെല്ലാം നികുതിയാണ്
37.18 രൂപ കേന്ദ്ര നികുതി (UPA കാലത്ത് 10.48)
28.10 രൂപയുടെ അടുത്ത് സംസ്ഥാന നികുതിയും
45 രൂപയുടെ എണ്ണക്ക് 65.28രൂപയുടെ നികുതി !!!
കമ്പിനി നിർണ്ണയിക്കുന്ന വിലയല്ല അതിനു മുകളിൽ ഇരു ഗവൺമെൻ്റും ചുമത്തുന്ന നികുതിയും സെസ്സുമാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് എല്ലാവർക്കും അറിയാം പക്ഷേ ഒക്ക ചങ്ങാതിമാർക്ക് പഴയത് പറഞ്ഞ് തമ്മിൽ ഇക്കിളിപ്പെടുത്തി ചിരിക്കാനാണ് അവർക്കിഷ്ടം…
കേന്ദ്ര സർക്കാർ വിചാരിച്ചാൽ ഈ ദുരന്തത്തിൽ നിന്ന് നാം മോചിതരാകും
സംസ്ഥാന സർക്കാർ വിചാരിച്ചാൽ ഒരു ചെറിയ ആശ്വാസമെങ്കിലും ലഭിക്കും .
അത് നൽകാത്തവർക്കെതിരെ പ്രതിഷേധം അനിവാര്യമാണ് .
നിങ്ങളും പ്രതികരിക്കുക.













