LIMA WORLD LIBRARY

രചനയുടെ സുഗന്ധം; വായനയുടെ ആനന്ദം – പ്രൊഫ. ഡോ. ജോർജ് ഓണക്കൂർ

നമ്മുടെ കലാ-സാഹിത്യരംഗങ്ങളിൽ സജീവസാന്നിദ്ധ്യമാണ് ശ്രീ സാബു ശങ്കർ. വേറിട്ടവഴികളിലൂടെ ഒറ്റയ്ക്കു യാത്രചെയ്യുന്ന സഞ്ചാരി. ആ മൗലികതയുടെ സ്പർശം പുതിയ സൃഷ്ടിയിൽ ശക്തവും സുന്ദരവുമായിരിക്കുന്നു.  മനുഷ്യരാശിയെ പിടിച്ചുലച്ച കോവിഡ് പത്തൊമ്പത് എന്ന കൊറോണ വൈറസ്ബാധ  അതിന്റെ പ്രത്യാഘാതങ്ങൾ പല തലങ്ങളിൽ അനുഭവവേദ്യമായി. കഴിഞ്ഞ എട്ടൊൻപതു മാസങ്ങളായി ശാസ്ത്രജ്ഞരും ഭരണകർത്താക്കളും എത്ര തലപുകച്ചിട്ടും തെളിയുന്നില്ല രോഗാണുവിന്റെ ചിത്രം. ഉത്തരംകിട്ടാത്ത സമസ്യകൾക്കൊടുവിൽ ദൈവത്തെ തേടിപ്പോകുന്ന പതിവുകൾ ആവർത്തിക്കപ്പെടുന്നു. അധികാരികൾ ആവുന്ന വിധത്തിലൊക്കെ സ്വതന്ത്രശബ്ദങ്ങൾ അമർത്തിവയ്ക്കാൻ ബദ്ധപ്പെടുന്നു. പലപ്പോഴും അത് അരാജകത്വത്തിലേക്ക് വഴുതിവീഴുന്നു. […]

സാമ്രാജ്യത്വം – കാരൂർ സോമൻ (ലണ്ടൻ)

ബ്രിട്ടനെക്കുറിച്ചു പറയുമ്പോൾ സാമ്രാജ്യത്വവും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ കോളനിവത്കരണവും അടക്കമുള്ള കാര്യങ്ങൾ പരാമർശിക്കാതെ പോകാൻ കഴിയില്ല. ഭൂമിശാസ്ത്രപരമായ നേരിട്ടുള്ള അധിനിവേശത്തിലൂടെയോ, രാഷ്ട്രീയ സാമ്പത്തിക അധിനിവേശത്തിലൂടെയോ, ഒരു രാജ്യത്തിന്റെ അധികാരവും നിയന്ത്രണവും മറ്റൊരു രാജ്യത്തേയ്ക്ക് വ്യാപിപ്പിക്കുന്ന ഭരണകൂടനയത്തെ സാമ്രാജ്യത്വം എന്ന് വിശേഷിപ്പിക്കുന്നു. ഭൂമിശാസ്ത്രപരമായോ രാഷ്ട്രീയമായോ കീഴടക്കപ്പെട്ട കോളനികൾ അഥവാ സാമന്തരാജ്യങ്ങളെ സൃഷ്ടിച്ച്, സാമ്രാജ്യ വ്യാപനം സാധ്യമാക്കുന്ന ഈ സമ്പ്രദായം രാഷ്ട്രങ്ങൾക്കിടയിൽ അസമമായ സാമ്പത്തിക, സാംസ്‌ക്കാരിക, ഭൂമിശാസ്ത്ര ബന്ധങ്ങൾക്ക് കാരണമാകുന്നു. സൈനികമായതോ മറ്റേതെങ്കിലും രൂപത്തിലോ ഉള്ള അധികാര പ്രയോഗത്തിലൂടെ, മറ്റു […]

റോമിനെ വിറപ്പിച്ച സെന്‍റ് പീറ്റര്‍

റോമിനെ വിറപ്പിച്ച സെന്‍റ് പീറ്റര്‍ സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ മുന്നിലെ ചത്വരം നിറയെ ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. ഈ പുണ്യഭൂമിയിലേയ്ക്ക് കയറുന്നതിന് മുന്‍പ് റോഡരികില്‍ മലകളില്‍ നിന്ന് വരുന്നതുപോലെയൊരു നീരുറവ. മലനിരകളൊന്നും കാണാനില്ല. വെള്ളം ലഭിക്കുന്നത് ഫൗണ്ടനിലൂടെയാണ്. അവിടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം സ്നേഹത്തോടെ ദാഹമകറ്റുന്നു. ഞങ്ങളും അവിടേയ്ക്ക് ചെന്ന് ദാഹമകറ്റി. ഏതോ അരുവിയില്‍ നിന്നും ഒഴുകിയെത്തുന്ന തണുത്ത ജലം. ഏതുകാലത്തും ഈ വെള്ളത്തിന് കൊടും തണുപ്പായിരിക്കും. ദാഹം ശമിച്ചപ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത ഒരു നിര്‍വൃതി […]

പി.വി. കൃഷ്ണവാര്യർ

കേരളത്തിലെ ആദ്യകാല ശാസ്ത്രമാസികകളായിരുന്ന ധന്വന്തരി വൈദ്യമാസിക, ലക്ഷ്മീ വിലാസം, എന്നീ മാസികൾക്കു വേണ്ടി പ്രവർത്തിച്ചിരുന്ന പത്രാധിപരാണ് കവികുല ഗുരു പി.വി.കൃഷ്ണവാര്യർ( ജ:1887 മെയ് 27- മ:1958 നവം :18).ചെറുകുളപ്രത്ത് ത്രിവിക്രമൻ നമ്പൂതിരിയും, കുട്ടിവാരസ്യാരുമായിരുന്നു മാതാപിതാക്കൾ…. പത്രപ്രവർത്തന രംഗത്ത് കവനകൗമുദി, ഭൂവുടമകൾക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ജന്മി എന്നീ പ്രസിദ്ധീകരണങ്ങൾക്കുവേണ്ടിയും അദ്ദേഹമെഴുതിയിരുന്നു. മലയാള ഭാഷയിലെ ആദ്യത്തെ വിശേഷാൽ പതിപ്പായ “ഭാഷാവിലാസം” പ്രസിദ്ധീകരിച്ചതും പ്രീപബ്ലിക്കേഷൻ സമ്പ്രദായം ആദ്യം അവതരിപ്പിച്ചതും കൃഷ്ണവാര്യരായിരുന്നു….. പ്രണാമം🙏🌹