കേരളത്തിലെ ആദ്യകാല ശാസ്ത്രമാസികകളായിരുന്ന ധന്വന്തരി വൈദ്യമാസിക, ലക്ഷ്മീ വിലാസം, എന്നീ മാസികൾക്കു വേണ്ടി പ്രവർത്തിച്ചിരുന്ന പത്രാധിപരാണ് കവികുല ഗുരു പി.വി.കൃഷ്ണവാര്യർ( ജ:1887 മെയ് 27- മ:1958 നവം :18).ചെറുകുളപ്രത്ത് ത്രിവിക്രമൻ നമ്പൂതിരിയും, കുട്ടിവാരസ്യാരുമായിരുന്നു മാതാപിതാക്കൾ….
പത്രപ്രവർത്തന രംഗത്ത് കവനകൗമുദി, ഭൂവുടമകൾക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ജന്മി എന്നീ പ്രസിദ്ധീകരണങ്ങൾക്കുവേണ്ടിയും അദ്ദേഹമെഴുതിയിരുന്നു. മലയാള ഭാഷയിലെ ആദ്യത്തെ വിശേഷാൽ പതിപ്പായ “ഭാഷാവിലാസം” പ്രസിദ്ധീകരിച്ചതും പ്രീപബ്ലിക്കേഷൻ സമ്പ്രദായം ആദ്യം അവതരിപ്പിച്ചതും കൃഷ്ണവാര്യരായിരുന്നു…..
പ്രണാമം🙏🌹













