ഒമിക്രോൺ വ്യാപനം അതിവേഗം, രോഗികൾ 185 കവിഞ്ഞു; അതിർത്തി അടച്ച് രാജ്യങ്ങൾ

ലണ്ടൻ ∙ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനു വളരെ ഉയർന്ന വ്യാപനശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. എന്നാൽ, ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 16 രാജ്യങ്ങളിലായി കേസുകൾ 185 കവിഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ– 110. പോർച്ചുഗലിൽ ഫുട്ബോൾ ക്ലബ്ബിലെ 13 പേർക്കും സ്കോട്‌ലൻഡിൽ വിദേശയാത്ര നടത്തിയിട്ടില്ലാത്ത 6 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. ഇസ്രയേലിനു പിന്നാലെ ജപ്പാനും മൊറോക്കോയും വിദേശികളെ വിലക്കി അതിർത്തി അടച്ചു. ഓസ്ട്രേലിയ വിമാനവിലക്ക് ഡിസംബർ 15 വരെ നീട്ടി. ഇന്തൊനീഷ്യ […]
ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്നു ; യാത്രാവിലക്കും ലോക്ഡൗണും വ്യാപിക്കുന്നു

കാനഡയും ഓസ്ട്രേലിയയുമടക്കം കൂടുതല്‍ രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. അതേസമയം ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന്‍റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്‍മാറണമെന്ന് പ്രസിഡന്‍റ് സിറില്‍ റാമഫോസ. വാക്സീനുകള്‍ക്ക് ഒമിക്രോണിനെ ചെറുക്കാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേശകന്‍ ഡോ.ആന്‍റണി ഫൗച്ചി പറഞ്ഞു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ യാത്രാവിലക്കേര്‍പ്പെടുത്തിയതിനെ ദക്ഷിണാഫ്രിക്ക ശക്തമായി വിമര്‍ശിച്ചു. കടുത്ത സാമ്പത്തിക പ്രയാസത്തിലേക്ക് തള്ളിവിടുന്ന തീരുമാനം റോമില്‍ ചേര്‍ന്ന ജി.20 ഉച്ചകോടിയുടെ […]
ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയാൾക്ക് കോവിഡ്: ആശങ്ക

ഒമിക്രോൺ വ്യാപനത്തിൽ ഏവരും ജാഗ്രത പാലിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയിൽ നിന്നും മുംബൈ താനെയിൽ എത്തി കോവിഡ് പോസ്റ്റീവ് ആയ ഒരാളുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ രാജ്യാന്തര യാത്രികർക്കുള്ള മാർഗരേഖ കേന്ദ്ര സർക്കാർ പുതുക്കി ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചത്. ഇതിനിടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈ താനെയിൽ എത്തിയ 32 വയസുകാരന് കോവിഡ് പോസറ്റീവ് ആയത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. […]
നിരക്ക് കൂട്ടി റിലയൻസ് ജിയോയും; 20% വരെ വർധന; പുതുക്കിയ നിരക്ക് ഇങ്ങനെ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളെല്ലാം നിരക്കുകൾ കുത്തനെ കൂട്ടുകയാണ്. വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ ഇതിനകം കൂട്ടിക്കഴിഞ്ഞു. ഇപ്പോഴിതാ റിലയൻസ് ജിയോയും പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിച്ചിരിക്കുന്നു. പുതുക്കിയ നിരക്കുകൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. പ്രീപെയ്ഡ് താരിഫ് 20 വരെ വർധിപ്പിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. സുസ്ഥിര ടെലികോം വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതക്ക് അനുസൃതമായാണ് ജിയോയും നിരക്കുകൾ വർധിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. നിലവിലെ 75 രൂപ പ്ലാനിന് ഡിസംബർ 1 മുതൽ 91 രൂപയാകും. 129 […]
സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്; 10 ഇടത്ത് യെലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്. 10 ജില്ലകളിൽ യെലോ അലർട്ട് പുറപ്പെടുവിച്ചു. തലസ്ഥാനത്ത് രാത്രി വൈകിയും കനത്ത മഴയിൽ പലയിടത്തും വെള്ളം കയറി. വെള്ളറട കുരിശുമലയുടെ അടിഭാഗത്തെ മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്നു 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളം കയറി ആര്യനാട് ആയിരവല്ലി ക്ഷേത്രത്തിലെ ചുറ്റുമതില്‍ നശിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം, കൊല്ലത്ത് മഴയ്ക്ക് നേരിയ ശമനം. ഇന്നലെ രാത്രി ഗതാഗതം തടസപ്പെട്ട എംസി റോഡിൽ നിലമേലിൽ ഭാഗീകമായി ഗതാഗതം പുനസ്ഥാപിച്ചു. […]
ഒമിക്രോണ്‍: മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു; ഹൈ റിസ്ക് പട്ടികയില്‍ 12 രാജ്യങ്ങള്‍

ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ രാജ്യാന്തര യാത്രക്കാര്‍ക്കുളള മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യാന്തര യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. യാത്രയ്ക്ക് മുന്‍പ് 14 ദിവസത്തെ വിവരങ്ങള്‍ നല്‍കണം. RT-PCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും. ഹൈ റിസ്ക് യാത്രക്കാര്‍ക്ക് പ്രത്യേകനിബന്ധന: ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ശനനിബന്ധനകള്‍. രാജ്യത്ത് എത്തിയാല്‍ സ്വന്തം ചെലവില്‍ RT PCR ടെസ്റ്റിന് വിധേയരാകണം. […]
കൺമണി – ബിന്ദു. കെ.എം

മിഴിയിണ തലോടുമൊരിള മേനിയിൽ കവിളിണ തന്നിലും പൊൻ തിളക്കം ! കരിവളക്കൈ,ചെറുവിരൽത്തുമ്പാൽ നീ … മധുവുണ്ണും കാഴ്ചകൾക്കെന്ത് ചന്തം! ഒരു നേരമെന്നെക്കാണാതിരിയ്ക്കെ കാതോർത്തു മെല്ലെക്കരഞ്ഞിടുന്നു കൊതി പൂണ്ടൊരായിരമുമ്മ നൽകും നൽക്കവിളിൽ, നെറ്റിയിൽ മാറി മാറി പവിഴാധരത്തിൽ സിന്ദൂരമണിയിയ്ക്കും പരിപാവന ജൻമ പുണ്യമെന്നോമലേ… പകരുന്നതുണ്ടൊരു കരുതലായ് കൂടെ നിൻ കൈത്തൊട്ടിലിളകിയാടുമ്പോഴും ചിരി തൂകിയൊളി ചാരുത പകരുന്നിതാ ഒരു പനിനീർ വിരിയും വിശുദ്ധിയോടെ !☘️
തളരാത്തഞാൻ – ലീലാമ്മ തോമസ് ബോട്സ്വാന

ഞാൻ തളരാത്ത ശുഭാപ്തിവിശ്വാസിയാണ് ഐറിഷ് നർമ്മത്തിന്റെ ഉദാരമായ പാരമ്പര്യമുള്ള ഒരാൾ വിദ്വേഷം അജ്ഞതയ്ക്കും ഭയത്തിനുമെതിരെ ഒരിക്കലും അവസാനിക്കാത്ത കുന്തിരിക്കം മനുഷ്യന്റെ നിത്യ വിഡ്ഢിത്തത്തിന്റെ മൂന്ന് കുതിരപ്പടയാളികൾ തണുത്ത ചാരനിറത്തിലുള്ളതും മഴയുള്ളതുമായ പ്രഭാതങ്ങളിൽ ഉണരുമ്പോൾ എന്റെ സർഗ്ഗാത്മകതയെയും ഊർജ്ജത്തെയും അവരുടെ സർഗ്ഗാത്മകതയെ ശക്തിപ്പെടുത്തുന്നു നീ ഉണരുമ്പോൾ എഴുന്നേൽക്കൂ, എഴുന്നേൽക്കുമ്പോൾ എന്നൊരു വിളി എന്റെ മുത്തച്ഛൻ എന്റെ അമ്മയോടും അവളുടെ സഹോദരങ്ങളോടും പറയുമായിരുന്നു വിത്തുകൾ പ്രഭാതഭക്ഷണം കഴിക്കുന്നത് മനസ്സിലാക്കാനുള്ള മികച്ച അവസരമാണിത് പക്ഷികൾ അവരുടെ സ്വന്തം സംതൃപ്തിക്ക് വേണ്ടി മാത്രം […]
മുമ്പേ പറന്ന പക്ഷി – സൂസൻപാലാത്ര

സൗമിനി ഏറെ നേരമായി ബസ് കാത്തുനിൽക്കുകയാണ്. ഈ റൂട്ടിൽ ആകെയുള്ള മൂന്നുബസുകളിൽഒരെണ്ണംഇന്നില്ല. വൈകിയാണ് അറിയുന്നത്, ഏറെനേരമായി കാത്തു നിൽക്കുകയാണ്. നാട്ടിൽ എന്തു വിശേഷമുണ്ടായാലും ഈ ബസ്സുകൾ സ്പെഷ്യൽ ഓട്ടം പോകും. പകരം വണ്ടിയുമില്ല. ഇന്ന് ബസ് ടെസ്റ്റിംഗിന് കയറ്റിയിരിക്കുകയാണ്. കയ്യിൽ കിട്ടുന്ന പെൻഷൻ തുകകൊണ്ട് ചെറിയ ബജറ്റിൽ ഒതുങ്ങി ജീവിക്കുന്നതിനാൽ അവൾ ഓട്ടോ പിടിക്കാനൊന്നും മിനക്കെട്ടില്ല. നടരാജൻ മോട്ടോഴ്സ് തന്നെ ശരണം. നടപ്പിനു വേഗത കൂട്ടി. മുമ്പേ പോകുന്ന രണ്ടു സ്ത്രീകളിൽ ഒരാളെ പലപ്പോഴും കണ്ടിട്ടുണ്ട്. പെൻഷൻ […]
Strange Fits of Passion I have known – William Wordsworth

My horse moved on : hoof after hoof He raised ,and never stopped ; When down behind the cottage roof . At once ,the bright moon dropped



