മിഴിയിണ തലോടുമൊരിള മേനിയിൽ
കവിളിണ തന്നിലും പൊൻ തിളക്കം !
കരിവളക്കൈ,ചെറുവിരൽത്തുമ്പാൽ നീ …
മധുവുണ്ണും കാഴ്ചകൾക്കെന്ത് ചന്തം!
ഒരു നേരമെന്നെക്കാണാതിരിയ്ക്കെ
കാതോർത്തു മെല്ലെക്കരഞ്ഞിടുന്നു
കൊതി പൂണ്ടൊരായിരമുമ്മ നൽകും
നൽക്കവിളിൽ, നെറ്റിയിൽ മാറി മാറി
പവിഴാധരത്തിൽ സിന്ദൂരമണിയിയ്ക്കും
പരിപാവന ജൻമ പുണ്യമെന്നോമലേ…
പകരുന്നതുണ്ടൊരു കരുതലായ് കൂടെ
നിൻ കൈത്തൊട്ടിലിളകിയാടുമ്പോഴും
ചിരി തൂകിയൊളി ചാരുത പകരുന്നിതാ
ഒരു പനിനീർ വിരിയും വിശുദ്ധിയോടെ !☘️











