LIMA WORLD LIBRARY

നിരക്ക് കൂട്ടി റിലയൻസ് ജിയോയും; 20% വരെ വർധന; പുതുക്കിയ നിരക്ക് ഇങ്ങനെ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളെല്ലാം നിരക്കുകൾ കുത്തനെ കൂട്ടുകയാണ്. വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ ഇതിനകം കൂട്ടിക്കഴിഞ്ഞു. ഇപ്പോഴിതാ റിലയൻസ് ജിയോയും പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിച്ചിരിക്കുന്നു. പുതുക്കിയ നിരക്കുകൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. പ്രീപെയ്ഡ് താരിഫ് 20 വരെ വർധിപ്പിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. സുസ്ഥിര ടെലികോം വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതക്ക് അനുസൃതമായാണ് ജിയോയും നിരക്കുകൾ വർധിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.

നിലവിലെ 75 രൂപ പ്ലാനിന് ഡിസംബർ 1 മുതൽ 91 രൂപയാകും. 129 രൂപ പ്ലാനിന് 155 രൂപ, 399 രൂപ പ്ലാനിന് 479 രൂപ, 1,299 രൂപ പ്ലാനിന് 1,559 രൂപ, 2,399 രൂപ പ്ലാനിന്2,879  രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ

ഡേറ്റ ടോപ്പ്-അപ്പുകൾക്ക് ഇപ്പോൾ 6 ജിബിക്ക് 61 രൂപയും (നേരത്തെ 51 രൂപ), 12 ജിബിക്ക് 121 രൂപ ( നേരത്തെ 101 രൂപ), 50 ജിബിക്ക് 301 രൂപ (നേരത്തെ 251 രൂപ) ഈടാക്കുമെന്ന് ജിയോ സൂചിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് മറ്റു രണ്ടു ടെലികോം കമ്പനികളും നിരക്കുകൾ വർധിപ്പിച്ചിരുന്നു

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px