മറ്റൊരു ഡിസംബർ മരിച്ചു വീഴുമ്പോൾ… ഒരു പഴയ കവിത ഓർക്കുന്നു – സുനിത ഗണേഷ്

എന്നാൽ ഞാൻ ############# സുനിത ഗണേഷ് ############# ഞാനിറങ്ങി പോകട്ടെ എന്റെ പ്രജ്ഞയിൽ നിന്നും.. ശരീരം അലക്കി തേച്ച് അലമാരയുടെ താഴെത്തട്ടിൽ എടുത്തു വെക്കാം… ഇടക്കെടുത്ത് പൂപ്പൽ തുടച്ച് ഒരു അധരാമൃതം നൽകി തിരികെ വെക്കണം… എന്റെ ചുവന്ന ചിന്തകൾ തട്ടി ചുവരുകൾ നിറം മാറിയിരിക്കാം…. എന്റെ നിശ്വാസം തിങ്ങി നിൽക്കുന്ന മുറികളോരോന്നും കഴുകിത്തുടക്കണം… പുതിയ നിറങ്ങൾ ചേർത്തെൻ പഴകിയ പരിദേവനങ്ങൾ മൂടിവെക്കണം…. എന്റെ പേനയിലെ മഷികൊണ്ടു ഞാൻ പോയ വഴിയിൽ ഒരു നദി വെട്ടിയുണ്ടാക്കണം… എന്റെ […]
ക്ളീഷേ – സുനിത ഗണേഷ്

ഹാ! ചക്രങ്ങൾ ഇങ്ങനെ പലവുരു തിരിഞ്ഞും തേഞ്ഞും ഉൾത്തുടിപ്പിന്റെ മൃദുലദളങ്ങളിൽ വ്രണങ്ങൾ തീർത്തും മനസ്സിൻ മോഹചിത്രങ്ങളിൽ കരിമഴ പെയ്യിച്ചും വാരിപ്പുതച്ച സ്വപ്നങ്ങൾ തൻ തൊലിയടർത്തിയും പച്ചമാംസക്കഷണങ്ങളിൽ രക്തച്ചാലുകൾ വെട്ടിയും കൂരിരുട്ടിൽ ദംഷ്ട്രകൾ നീട്ടി മാന്തിപ്പറിച്ചും പകൽവെളിച്ചത്തിൽ പല്ലിൽ ചുണ്ണാമ്പു നീറ്റി വെളുപ്പിച്ചും കാറ്റത്തു തൂങ്ങിയ കിളിക്കൂടിനെ ചുമ്മാ തട്ടിത്തെറുപ്പിച്ചും അടയിരുന്ന കിളിയെ നോക്കി കോക്രിച്ചും താഴെവീണു ചിതറിയ മഞ്ഞക്കരുക്കളെ കാർക്കിച്ചും ജീവിതപന്ഥാവിൽ പിന്നെയും ചില ചിത്രങ്ങൾ വരക്കുന്നു… ചില വെറും ക്ളീഷേ ചിത്രങ്ങൾ… അല്ലെങ്കിൽ, ഈ ജീവിതമെപ്പോഴാ […]
ഒരു ഓർമ്മക്കുറിപ്പ് – ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ

—————————————- തെളിയുന്നയോർമ്മകൾ വിടരുന്ന പൂക്കൾ തേനൂറുന്നൊരു ഹൃദയ സ്മിതം താലോലിക്കുന്നുവെന്റെ മനസ്സ് താവക മുഖപത്മമെന്റെ സഖീ! ഓടിക്കളിച്ചൊരാ മാന്തോപ്പിലെല്ലാം ഓർക്കുന്നു ഞാനാ സുദിനങ്ങളെ. ഒത്തിരി മഞ്ചാടി, കുന്നിക്കുരുവെല്ലാം ശേഖരിച്ചന്നു നാം മത്സരിച്ചു. മഞ്ചാടിച്ചോപ്പുള്ള പാവാടമേടിക്കാന – മ്മയെയങ്ങാടീലന്ന യച്ചു. പട്ടുറിബ്ബണും, ചോപ്പുവേണമെന്നു – കുപ്പിവളകൾക്കും വാശികൂട്ടി. എല്ലാമേ സാധിച്ചു തന്നു വെന്നമ്മ, എല്ലാറ്റിലും സ്വത്തു ഹൃദയ നന്മ! ഹൃദ്യമായ് കാണണമെല്ലാറ്റിനേമെന്ന് ഹൃദയ പൂർവ്വം ചൊല്ലിത്ത ന്നതുമെന്നമ്മ! ഹൃദയത്തിൽ വാഴുന്ന സത്യ ധർമ്മങ്ങളെ മുറുകെപ്പിടിച്ചു നാം മുന്നേറുക പാടുക […]
സ്വർഗ്ഗീയം.പുണ്യദിനം(ക്രിസ്തുമസ്സ്ഗാനം)
ഫാസിസ്റ്റുകൾ ഉറങ്ങാറില്ല…. കവിതാ സമാഹാരത്തെക്കുറിച്ച് ശ്രീമതി മിനി സുരേഷ്

ജീവിതാനുഭൂതികൾ നിറയുന്ന കാവ്യ പ്രതിഭ മിനി സുരേഷ് പ്രകൃതിയെ സസൂക്ഷ്മമായി നിരീക്ഷിക്കുന്ന സർഗ്ഗധനനായ കവിയുടെ കാവ്യ ഭൂപടമാണ് ഫാസിസ്റ്റുകൾ ഉറങ്ങാറില്ല. കാല്പനികതയുടെ പ്രണയ ഭംഗി കൾ ഹൃദയംഗമാക്കുന്ന മനുഷ്യ സ്നേഹിയായ കവി ശ്രീ ബാലഗോപാലൻ പേരൂരിന്റെ പ്രഥമ കവിതാ സമാഹാരമാണിത്. ഏറ്റുമാനൂർ കാവ്യ വേദി ട്രസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീ. കുരിപ്പുഴ ശ്രീകുമാറിന്റെ അവതാരിക ഈ കവിതാ സമാഹാരത്തെ വിശേഷിപ്പിക്കുന്നു. “കവിതയുടെ ചെറു വിരൽ കൊണ്ട് കവി ലോകത്തെ അളന്നെടുക്കുകയാണെന്ന്. ” വാക്കുകളുടെ മുനയും മൂർച്ചയും കൂർപ്പിച്ച് സമൂഹത്തിലെ […]



