—————————————-
തെളിയുന്നയോർമ്മകൾ വിടരുന്ന പൂക്കൾ
തേനൂറുന്നൊരു ഹൃദയ സ്മിതം
താലോലിക്കുന്നുവെന്റെ മനസ്സ്
താവക മുഖപത്മമെന്റെ സഖീ!
ഓടിക്കളിച്ചൊരാ മാന്തോപ്പിലെല്ലാം
ഓർക്കുന്നു ഞാനാ സുദിനങ്ങളെ.
ഒത്തിരി മഞ്ചാടി, കുന്നിക്കുരുവെല്ലാം
ശേഖരിച്ചന്നു നാം മത്സരിച്ചു.
മഞ്ചാടിച്ചോപ്പുള്ള പാവാടമേടിക്കാന –
മ്മയെയങ്ങാടീലന്ന യച്ചു.
പട്ടുറിബ്ബണും, ചോപ്പുവേണമെന്നു –
കുപ്പിവളകൾക്കും വാശികൂട്ടി.
എല്ലാമേ സാധിച്ചു തന്നു വെന്നമ്മ,
എല്ലാറ്റിലും സ്വത്തു ഹൃദയ നന്മ!
ഹൃദ്യമായ് കാണണമെല്ലാറ്റിനേമെന്ന്
ഹൃദയ പൂർവ്വം ചൊല്ലിത്ത ന്നതുമെന്നമ്മ!
ഹൃദയത്തിൽ വാഴുന്ന സത്യ ധർമ്മങ്ങളെ
മുറുകെപ്പിടിച്ചു നാം മുന്നേറുക
പാടുക പാടുക സ്നേഹഗീതങ്ങൾ
സൗഹൃദ സ്മരണതൻസുസ്മിത ഗീതങ്ങൾ!











