Funeral of Mrs Sicily George

Funeral of Mrs Sicily George who passed away on 24th December will take place on Friday 31 December at St Michael’s Church, East Ham. Time: 1:30 pm. Please click the link below for details. https://drive.google.com/file/d/19f8Dx8h5V7Zjq4IptJ4zjOYuxstUcobf/view?usp=sharing
കാളത്തവളകളുടെ തടാകം -, കാരൂര്‍ സോമന്‍, ലീലാമ്മ തോമസ് (ബോട്സ്വാന)

ബോട്സ്വാനയിലെ ‘മെറോമി’ ദേശീയ ഉദ്യാനത്തിനത്തിലെ ബോട്ടുയാത്രയില്‍ ഏറ്റവും വിസ്മയിപ്പിച്ചത് ഹിപ്പോകളും ചീങ്കണ്ണികളുമാണ്. ഏതാനും ഹിപ്പോകള്‍ ബോട്ടിനെ മുക്കിക്കൊല്ലാന്‍ വരുന്നതുപോലെ ബോട്ടിനെ സമീപിക്കുന്നത് ക~് പലരിലും അമ്പരപ്പു~ാക്കി. അത്യന്തം വ്യാകുലപ്പെട്ടിരിന്ന ആ നിമിഷങ്ങളില്‍ എന്‍റെ അടുത്ത് ഇംഗ്ല~ില്‍ നിന്നെത്തിയ ഡഗ്ലസ് അയാളുടെ ഭാര്യ റെയ്ച്ചലിന് ആ കാഴ്ച്ച ആനന്ദം മാത്രമല്ല അവരെ ഉന്മത്തരുമാക്കി. ഫോട്ടോയെടുക്കാന്‍ ക്യാമറയുമായി പെട്ടെന്ന് എഴുന്നേറ്റുപോയി. ഞങ്ങള്‍ ബോട്ടില്‍ വച്ച് പരിചയപ്പെട്ടതാണ്. വിവാഹത്തിന് മുന്‍പ് ആഫ്രിക്കന്‍ വനങ്ങളില്‍ ആരോഹണ സംഘത്തിനൊപ്പം പല സാഹസിക യാത്രകളും നടത്തിയയാളാണ്. […]
സൗദിയിൽ നാളെ മുതൽ 3 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം

റിയാദ് ∙ സൗദി അറേബ്യയിൽ ഡ്രൈവിങ് സ്കൂൾ, എൻജിനീയറിങ്, കസ്റ്റംസ് ക്ലിയറൻസ് എന്നീ 3 മേഖലകളിൽ കൂടി നാളെ മുതൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നു. ജനറൽ മാനേജർ, ഗവൺമെന്റ് റിലേഷൻസ് ഓഫിസർ, കസ്റ്റംസ് ക്ലിയറൻസ് ക്ലാർക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ബ്രോക്കർ, വിവർത്തകൻ, ഡ്രൈവിങ് പരിശീലകൻ, നിരീക്ഷകൻ എന്നീ തൊഴിലുകളിൽ 22,000 സ്വദേശികളെയാണു നിയമിക്കുക. ഇതോടെ മലയാളികൾ അടക്കം ആയിരക്കണക്കിനു വിദേശികൾക്കു ജോലി നഷ്ടമാകും. ഇവർ നാട്ടിലേക്കു മടങ്ങുകയോ മറ്റു രാജ്യങ്ങളിൽ ജോലി തേടുകയോ ചെയ്യേണ്ടിവരും. കസ്റ്റംസ് ക്ലിയറൻസ്, […]
റഷ്യൻ മനുഷ്യാവകാശ സംഘടനകൾക്ക് വിലക്ക്; വിമർശനവുമായി ലോകം

മോസ്കോ ∙ റഷ്യയിലെ ഏറ്റവും പഴക്കമുള്ള മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ ഇന്റർനാഷനൽ സുപ്രീം കോടതി നിരോധിച്ചതിനു പിന്നാലെ സഹോദര സംഘടനയായ മെമ്മോറിയൽ ഹ്യൂമൻ റൈറ്റ്സ് സെന്ററും പൂട്ടാൻ കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് അലക്സി നവൽനി ഉൾപ്പെടെ വിമർശകരെ നിശ്ശബ്ദരാക്കുന്ന റഷ്യൻ ഭരണകൂടത്തിന്റെ പുതിയ നീക്കമാണിതെന്നു ബ്രിട്ടനും യുഎസും ഉൾപ്പെടെ രാജ്യങ്ങൾ പ്രതികരിച്ചു. ആധുനിക റഷ്യയിലെ അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമുയർത്തുന്ന സംഘടനയാണു മെമ്മോറിയൽ ഹ്യൂമൻ റൈറ്റ്സ് സെന്റർ. ജോസഫ് സ്റ്റാലിന്റെ സ്വേച്ഛാധിപത്യത്തിനു കീഴിൽ പണ്ടു നടന്ന അനീതികൾ പുറത്തുകൊണ്ടുവരുന്നതിലാണു […]
കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ജോര്‍ജ് ഓണക്കൂറിന്

കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ജോര്‍ജ് ഓണക്കൂറിന്. ആത്മകഥയായ ‘ഹൃദയരാഗങ്ങള്‍’ക്കാണ് പുരസ്കാരം. ബാലസാഹിത്യ വിഭാഗത്തില്‍ രഘുനാഥ് പലേരിക്കാണ് പുരസ്കാരം. ‘അവർ മൂവരും ഒരു മഴവില്ലും’ എന്ന കൃതിയാണ് പുരസ്കാരം നേടിക്കൊടുത്തത്. ‘ജക്കരന്ത’എന്ന കൃതിയിലൂടെ നോവലിസ്റ്റ് മോബിൻ മോഹന്‍ അക്കാദമിയുടെ യുവ പുരസ്കാരത്തിന് അര്‍ഹനായി.
രാജ്യത്ത് 961 പേര്‍ക്ക് ഒമിക്രോണ്‍; ഡൽഹിയിലും മഹാരാഷ്ട്രയിലും ആശങ്ക

രാജ്യത്ത് ഒമിക്രോൺ കേസുകളിലും കോവിഡ് കേസുകളിലും വൻ വർധന. രാജ്യത്ത് 24 മണിക്കൂറിനിടെ 13, 154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 961 ആയി. 263 ഒമിക്രോൺ കേസുകളുമായി ഡൽഹിയാണ് ഒമിക്രോണ്‍ കേസുകളില്‍ ഒന്നാമത്. ഗൾഫിൽ നിന്നെത്തുന്നവർക്ക് മഹാരാഷ്ട്ര 7 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തി.
കോവിഡ് ‘സൂനാമി’ ഉണ്ടാകാം; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ മേധാവി

കോവിഡ് ‘സൂനാമി’ ഉണ്ടാകാമെന്ന് ലോകാരോഗ്യസംഘടനയുടെ മേധാവി. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ മൂലം രോഗികളുടെ എണ്ണം കുതിച്ചുയരും. ആരോഗ്യസംവിധാനങ്ങള്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയെന്ന് ടെഡ്രോസ് അഡാനം.
വാട്ട്സാപ്പ് ഗ്രൂപ്പുകളിലെ അഡ്മിന്‍മാര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത; നിര്‍ണായക ഉത്തരവുമായി കോടതി

വാട്സാപ്പ് ഗ്രൂപ്പുകളിലെ പ്രവര്‍ത്തനത്തില്‍ അഡ്മിന് പരിമിതമായ നിയന്ത്രണം മാത്രമേയുള്ളൂ എന്നും അംഗങ്ങള്‍ പോസ്റ്റു ചെയ്യുന്ന എല്ലാ സന്ദേശങ്ങള്‍ക്കും അഡ്മിന്‍ ഉത്തരവാദിയല്ലെന്നും മദ്രാസ് ഹൈക്കോടതി. ഗ്രൂപ്പില്‍ മറ്റൊരാള്‍ പോസ്റ്റുചെയ്ത സന്ദേശത്തിന്റെ പേരില്‍ ക്രിമിനല്‍ നടപടി നേരിട്ട അഭിഭാഷകനായ രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ ആണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ബോംബെ ഹൈക്കോടതി മുമ്പ് പുറപ്പെടുവിച്ച സമാന ഉത്തരവും ജസ്റ്റിസ് സ്വാമിനാഥന്‍ ഉദ്ധരിച്ചു. അതിനാല്‍ സംയുക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് തെളിയാതെ, മറ്റൊരാളുടെ സന്ദേശത്തിന്റെ പേരില്‍ […]
രാഷ്ട്രീയ കൂട്ടായ്മകൾ അനുവദിക്കില്ല; നിയന്ത്രണം ദേവാലയങ്ങള്‍ക്കും ബാധകം

നാളെ മുതൽ പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം. പുതുവത്സര രാത്രിയിൽ ദേവാലയങ്ങളിലെ ശുശ്രൂഷകൾക്കും ആൾക്കൂട്ടം അനുവദിക്കില്ല. രാത്രി 10 നുശേഷം മത– രാഷ്ട്രീയ– സാംസ്കാരിക കൂട്ടായ്മകള്‍ക്കും അനുമതിയില്ല. അത്യാവശ്യയാത്രക്കാര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കരുതണം. രാത്രി 10 നു മുമ്പുള്ള ആഘോഷങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പു വരുത്താൻ ഡി ജി പി നിർദേശം നൽകി. ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 64 ആയി ഉയർന്നതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. പുതുവത്സരരാവുകളിലെ രാത്രി കാല നിയന്ത്രണം ഒരിളവുമില്ലാതെ നടപ്പാക്കാനാണ് സർക്കാർ നിർദേശം. […]
അമേരിക്കൻ ആടുകൾ – ഡോ. മാത്യു ജോയ്സ് | American Aadukal: A Collection of Articles Poems and Stories



