LIMA WORLD LIBRARY

സൗദിയിൽ നാളെ മുതൽ 3 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം

റിയാദ് ∙ സൗദി അറേബ്യയിൽ ഡ്രൈവിങ് സ്കൂൾ, എൻജിനീയറിങ്, കസ്റ്റംസ് ക്ലിയറൻസ് എന്നീ 3 മേഖലകളിൽ കൂടി നാളെ മുതൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നു. ജനറൽ മാനേജർ, ഗവൺമെന്റ് റിലേഷൻസ് ഓഫിസർ, കസ്റ്റംസ് ക്ലിയറൻസ് ക്ലാർക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ബ്രോക്കർ, വിവർത്തകൻ, ഡ്രൈവിങ് പരിശീലകൻ, നിരീക്ഷകൻ എന്നീ തൊഴിലുകളിൽ 22,000 സ്വദേശികളെയാണു നിയമിക്കുക. ഇതോടെ മലയാളികൾ അടക്കം ആയിരക്കണക്കിനു വിദേശികൾക്കു ജോലി നഷ്ടമാകും. ഇവർ നാട്ടിലേക്കു മടങ്ങുകയോ മറ്റു രാജ്യങ്ങളിൽ ജോലി തേടുകയോ ചെയ്യേണ്ടിവരും.

കസ്റ്റംസ് ക്ലിയറൻസ്, ഡ്രൈവിങ് സ്കൂൾ മേഖലകളിൽ 100% സ്വദേശിവൽക്കരണമാണു ലക്ഷ്യം. ഈ വർഷം 3.78 ലക്ഷം സൗദി പൗരന്മാർക്കു ജോലി നൽകുന്നതിന്റെ ഭാഗമായി 20 മേഖലകളിൽ സ്വദേശിവൽക്കരണം ഊർജിതമാക്കുമെന്നു നേരത്തേ അറിയിച്ചിരുന്നു.

English Summary: Repatriation to 3 more occupations in Saudi Arabia

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px