LIMA WORLD LIBRARY

വാട്ട്സാപ്പ് ഗ്രൂപ്പുകളിലെ അഡ്മിന്‍മാര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത; നിര്‍ണായക ഉത്തരവുമായി കോടതി

വാട്സാപ്പ് ഗ്രൂപ്പുകളിലെ പ്രവര്‍ത്തനത്തില്‍ അഡ്മിന് പരിമിതമായ നിയന്ത്രണം മാത്രമേയുള്ളൂ എന്നും അംഗങ്ങള്‍ പോസ്റ്റു ചെയ്യുന്ന എല്ലാ സന്ദേശങ്ങള്‍ക്കും അഡ്മിന്‍ ഉത്തരവാദിയല്ലെന്നും മദ്രാസ് ഹൈക്കോടതി.
ഗ്രൂപ്പില്‍ മറ്റൊരാള്‍ പോസ്റ്റുചെയ്ത സന്ദേശത്തിന്റെ പേരില്‍ ക്രിമിനല്‍ നടപടി നേരിട്ട അഭിഭാഷകനായ രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ ആണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ബോംബെ ഹൈക്കോടതി മുമ്പ് പുറപ്പെടുവിച്ച സമാന ഉത്തരവും ജസ്റ്റിസ് സ്വാമിനാഥന്‍ ഉദ്ധരിച്ചു.
അതിനാല്‍ സംയുക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് തെളിയാതെ, മറ്റൊരാളുടെ സന്ദേശത്തിന്റെ പേരില്‍ അഡ്മിനെതിരേ നടപടിയെടുക്കാന്‍ പാടില്ലെന്നും ഹൈക്കോടതി മധുര ബെഞ്ച് വിധി പ്രസ്താവിച്ചു.
കരൂരിലെ അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പച്ചയപ്പന്‍ എന്നയാള്‍ പോസ്റ്റുചെയ്ത സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കും ഗ്രൂപ്പ് അഡ്മിന്‍ രാജേന്ദ്രനുമെതിരേ പൊലീസ് കേസെടുത്തിരുന്നു.
ഇതിനെതിരേ രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഗ്രൂപ്പില്‍ ആളുകളെ ചേര്‍ക്കുക, നീക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിനുമാത്രമാണ് അഡ്മിന് വിശേഷാധികാരമുള്ളതെന്നും അംഗങ്ങളുടെ സന്ദേശങ്ങളില്‍ തിരുത്തല്‍ വരുത്താന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px