കാളത്തവളകളുടെ തടാകം -, കാരൂര്‍ സോമന്‍, ലീലാമ്മ തോമസ് (ബോട്സ്വാന)

Facebook
Twitter
WhatsApp
Email

ബോട്സ്വാനയിലെ ‘മെറോമി’ ദേശീയ ഉദ്യാനത്തിനത്തിലെ ബോട്ടുയാത്രയില്‍ ഏറ്റവും വിസ്മയിപ്പിച്ചത് ഹിപ്പോകളും ചീങ്കണ്ണികളുമാണ്. ഏതാനും ഹിപ്പോകള്‍ ബോട്ടിനെ മുക്കിക്കൊല്ലാന്‍ വരുന്നതുപോലെ ബോട്ടിനെ സമീപിക്കുന്നത് ക~് പലരിലും അമ്പരപ്പു~ാക്കി. അത്യന്തം വ്യാകുലപ്പെട്ടിരിന്ന ആ നിമിഷങ്ങളില്‍ എന്‍റെ അടുത്ത് ഇംഗ്ല~ില്‍ നിന്നെത്തിയ ഡഗ്ലസ് അയാളുടെ ഭാര്യ റെയ്ച്ചലിന് ആ കാഴ്ച്ച ആനന്ദം മാത്രമല്ല അവരെ ഉന്മത്തരുമാക്കി. ഫോട്ടോയെടുക്കാന്‍ ക്യാമറയുമായി പെട്ടെന്ന് എഴുന്നേറ്റുപോയി. ഞങ്ങള്‍ ബോട്ടില്‍ വച്ച് പരിചയപ്പെട്ടതാണ്. വിവാഹത്തിന് മുന്‍പ് ആഫ്രിക്കന്‍ വനങ്ങളില്‍ ആരോഹണ സംഘത്തിനൊപ്പം പല സാഹസിക യാത്രകളും നടത്തിയയാളാണ്. പാശ്ചാത്യര്‍ക്ക് അത്യുത്സാഹമെങ്കില്‍ മറ്റുള്ളവരുടെ മുഖത്തു് മിന്നിമറഞ്ഞത് ആശ്ചര്യമാണ്. ഹിപ്പോകളെ പിന്നിട്ടുകൊ~് ബോട്ട് മുന്നോട്ട് പോയി. അതൊരു അവിസ്മരണീയ അനുഭവമായി മനസ്സില്‍ നിറഞ്ഞു നിന്നു. ഞങ്ങള്‍ ബോട്ടില്‍ നിന്നിറങ്ങി നടന്നു. നദി വിശാലമായ മറ്റൊരു സംസ്കാരത്തിലേക്ക് ഒഴുകികൊ~ിരിന്നു.
ബോട്ട് ജെട്ടികളില്‍ നിന്ന് സഞ്ചാരികള്‍ ഇറങ്ങുകയും കയറുകയും ചെയ്തു. മുന്നില്‍ ക~ കാഴ്ച്ച നദിയോട് ചേര്‍ന്ന് ഒരു നക്ഷത്ര ആമ നിരാഹാര സത്യാഗ്രഹം പോലെ കിടക്കുന്നു. ആമ എന്നല്ല ഒരു ജീവിയെപ്പോലും ശല്യപ്പെടുത്താനോ ഉപദ്രവിക്കാനോ പാടില്ല. അത് കുറ്റകരമാണ്. ഞങ്ങള്‍ അകന്നുമാറി നടന്നു. ആദ്യമായിട്ടാണ് ഇളം കറുപ്പുള്ള വലിയൊരു ആമയെ കാണുന്നത്. ആഞ്ഞു വീശുന്ന കാറ്റിന് നല്ല തണുപ്പാണ്. സെക്യൂരിറ്റി ഗാര്‍ഡ് ജോണിനൊപ്പം ഞങ്ങള്‍ വനത്തിനുള്ളിലേക്ക് നടന്നു. മുന്നോട്ട് നടക്കുമ്പോള്‍ പിറകിലൂടെ ഏതെങ്കിലും മൃഗങ്ങള്‍ വരുന്നുേ~ാ എന്ന ഭയമു~്. ഇടയ്ക്കിടെ മലയണ്ണാന്‍ ഭയപ്പെടുത്താനായി തലങ്ങും വിലങ്ങും മുന്നിലൂടെ മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് ഓടി കയറുന്നു. മലയണ്ണാനെ കേരളത്തില്‍ ക~ിട്ടു~്. ഇതിന് അതിന്‍റെ നാലിരട്ടി വലുപ്പമാണ്. ഒരു കുന്നിന്‍ മുകളില്‍ കയറി നിന്ന് വിദൂരതയിലേക്ക് നോക്കി. മഞ്ഞു മലകളും മരങ്ങങ്ങളും ആകാശവുമായി മുട്ടിയുരുമ്മി നില്‍ക്കുന്ന അനുഭൂതിദായകമായ ചാരുതയാര്‍ന്ന ഒരു ദൃശ്യം ലോകത്തു് മറ്റെങ്ങും കാണില്ലെന്ന് തോന്നി. അത്രമാത്രം പ്രകൃതിരമണീയമാണ്. കുന്നില്‍ നിന്നിറങ്ങി മുന്നോട്ട് നടക്കാന്‍ പാശ്ചാത്യര്‍ ജോണിനോട് ആവശ്യപ്പെട്ടു. കുറെ നടന്നിട്ട് മറ്റൊരു വഴിയിലൂടെ മടങ്ങി. മുന്നോട്ട് പോയാല്‍ പാറക്കെട്ടുകളും കുറ്റിച്ചെടികളും ധാരാളമുെ~ന്ന് ജോണ്‍ വിശദികരിച്ചു.
വിദൂരങ്ങളില്‍ നിന്ന് സിംഹം അലറുന്നത് കേട്ടു. എങ്ങും ദുര്‍ഘട പാതകളും മരങ്ങളും അപകടകാരികളായി തോന്നി. വിശപ്പ് അനുഭവപ്പെട്ടു. വനത്തിലൂടെ നടന്ന് ഒരു മരത്തണലിലിരുന്ന് ഭക്ഷണമെടുത്തു. അത്യാവശ്യം വെള്ളം നിറച്ച കുപ്പികളും ഭക്ഷണവും പൊതിഞ്ഞുകെട്ടി ബാഗില്‍ വെച്ചിട്ടു~്. അടുത്തൊരു പാറക്കൂട്ടവും നീരൊഴുക്കും ക~ു. ഭക്ഷണം കഴിച്ചു് കൊ~ിരിക്കെ ലീലയുടെ തലയിലേക്ക് ഏതോ പഴത്തിന്‍റെ കുരുവടക്കം വീണു. പരിസരത്തു് ആരെയും ക~ില്ല. പക്ഷികളുടെ കലമ്പല്‍ അല്ലാതെ മറ്റൊന്നുമില്ല. വീ~ും അതുപോലെ മുന്നിലേക്ക് വീണു. ഞാന്‍ മുകളിലേക്ക് നോക്കി. ഒരു കുരങ്ങന്‍ പല്ലിളിച്ചു കാണിക്കുന്നു. എന്തൊരു വിസ്മയ കാഴ്ച്ച. ഒന്നിലധികം കുരങ്ങുകളു~്. ഒരു കുരങ്ങു് മറ്റൊരു കുരങ്ങന്‍റെ തലയിയില്‍ സ്ത്രീകള്‍ തലയില്‍ പേനുേ~ാ എന്നപോലെ നോക്കുന്നു. ഒരു കുരങ്ങു് തലയില്‍ കൈയ്യ് വച്ചിട്ട് ഞങ്ങളെ തുറിച്ചു നോക്കി. ആ നോട്ടത്തില്‍ ഇവിടെ വരുന്ന സഞ്ചാരികള്‍ ഞങ്ങളുടെ അതിഥികളാണ്. അവര്‍ ഞങ്ങള്‍ക്കും ഭക്ഷണം തരാറു~്. അവര്‍ക്കും ഭക്ഷണത്തിന്‍റെ ഒരു പങ്ക് കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഭക്ഷണം വേഗത്തില്‍ അകത്താക്കി. ബ്രെട്ടും മറ്റും അവര്‍ക്കായി വച്ചിട്ട് മുന്നോട്ട് നടന്നു. മരത്തില്‍ ചടഞ്ഞുകുടിയിരുന്ന കുരങ്ങുകള്‍ നന്ദി പൂര്‍വ്വം ഞങ്ങളെ നോക്കി താഴേക്ക് വന്നു. ബോട്ട് ജെട്ടിയിലെത്തി മടക്ക യാത്ര ആരംഭിച്ചു.
ഡ്രൈവര്‍ ആന്‍ഡ്രോസന്‍ വാഹനമോടിച്ചുകൊ~ിരിക്കെ ഒരു കാര്യം ബോദ്ധ്യപ്പെട്ടു. ഇത് മുന്‍പ് വന്ന ചാനല്‍ വഴിയല്ല. പലയിടത്തും ആനകളും കാട്ടുപോത്തുകളും മാന്‍പേടകളും ധാരാളമായി ക~ുതുടങ്ങി. മോപിപ്പി മരങ്ങള്‍ കൂട്ടത്തോടെ നില്‍ക്കുന്നു. കഠിനമായ ചൂടില്‍ നിന്ന് ഈ രാജ്യത്തെ സംരക്ഷിക്കുന്നത് ഈ മരങ്ങളാണ്. അതിനാല്‍ തന്നെ ഈ മരം ആരും നശ്ശിപ്പിക്കാറില്ല. പെട്ടെന്ന് വാഹനം നിര്‍ത്തിയത് എന്തിനെന്നറിയാതെ ഡ്രൈവറെ നോക്കി. വാഹനത്തിന് മുന്നിലേക്ക് ഏതാനും കറുത്ത വര്‍ഗ്ഗക്കാരായ യുവതി യുവാക്കള്‍ ആടിപ്പാടി വന്നു. യുവതികളുടെ വലിയ സ്തനങ്ങള്‍ തുള്ളിച്ചാടിക്കൊ~ിരിന്നു. അവരുടെ ആകര്‍ഷകമായ കണ്ണുകളിലേക്ക് ഞാന്‍ നോക്കി. കറുത്ത സുന്ദരികുട്ടികള്‍ ആട്ടം നിര്‍ത്തി ഞങ്ങളെ നോക്കി. വളരെ മുന്നിലായി മഞ്ഞ നിറത്തിലുള്ള’മറുള’പഴം (സ്ക്ലെറോകറിയ) ഭക്ഷിച്ചുകൊ~് മദ്യപാനികളെപോലെ ആടിയാടി നടക്കുന്ന ജിറാഫ്, കാ~ാമൃഗങ്ങളെയാണ് ക~ത്. ഒരു ജിറാഫ് മുടന്തനെ പോലെയാണ് നടക്കുന്നത്. ജൂലൈ മുതല്‍ ജനുവരി മാസങ്ങളില്‍ പശ്ചിമാഫ്രിക്കയിലെ ബോട്സ്വാന -സുഡാനോ -സഹേലിയന്‍ പ്രദേശങ്ങളില്‍ കാണുന്ന ഇലപൊഴിയും വൃക്ഷമാണിത്. സഫാരി പാര്‍ക്കില്‍ ലഹരിയുള്ള പഴവര്‍ഗ്ഗമുള്ളത് അറിയില്ലായിരുന്നു. ഈ മരത്തണലില്‍ ധാരാളമായി കിടക്കുന്നത് ക~ു. വളരെ അകലത്തിലും സഞ്ചാരികള്‍ വാഹനങ്ങള്‍ നിര്‍ത്തി ഇത് കഴിക്കുന്നു. ഞങ്ങളും പുറത്തിറങ്ങി. റോഡില്‍ മൃഗങ്ങളും മനുഷ്യരും ആടിയാടി നടക്കുന്നത് ഒരു കൗതുക കാഴ്ച തന്നെയാണ്.
ലീലയുടെ നിര്‍ബന്ധപ്രകാരം മരത്തിനടിയില്‍ കിടന്ന ഒന്ന് തൂത്തുതുടച്ചു കഴിച്ചു. ഒരല്‍പം എരിയും പുളിയും തോന്നി. ഉള്‍ഭാഗം കട്ടിയുള്ള കല്ലുപോലെ ഉരു~ിരിക്കുന്നു. മാംസ ഭാഗം വിറ്റാമിന്‍ സി ആണ്. ഓറഞ്ചിനേക്കാള്‍ എട്ടിരട്ടി വിറ്റാമിനു~്. നമ്മുടെ കാട്ടില്‍ ആദിവാസികള്‍ തേനെടുക്കാന്‍ പോകുന്നതുപോലെ ഇവിടുത്തുകാര്‍ ഇത് കാട്ടില്‍ നിന്ന് ശേഖരിക്കാറു~്. വിളവെടുപ്പും വില്‍പ്പനയും മൂന്ന് മാസങ്ങള്‍ മാത്രം. ഇവിടുത്തെ ഗ്രാമീണര്‍ക്ക് ഇതൊരു വരുമാന മാര്‍ഗ്ഗമാണ്. ഇതില്‍ നിന്ന് പഴം പള്‍പ്പ്, പിപ്സ്, കേര്‍ണല്‍ എണ്ണ, മിട്ടായി, ജ്യൂസുകള്‍, ജാം മുതലായവ ഉല്പാദിപ്പിക്കുന്നു. ഗ്രാമീണര്‍ പരമ്പരാഗതമായി നമ്മുടെ ചാരായം പോലെ ഇതില്‍ നിന്ന് വാറ്റിയെടുത്തു് മദ്യമു~ാക്കുന്നു. ആനകള്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കാന്‍ പുളിപ്പിച്ച മറുള പഴം കഴിപ്പിക്കാറു~്. ഡ്രൈവര്‍ ആന്‍ഡ്രോസന്‍ ഒന്നിലധികം പഴം കഴിക്കാന്‍ ലീല അനുവദിച്ചില്ല. എന്‍റെ തലക്കും മന്ദത ബാധിച്ചു തുടങ്ങി. ഞാനും ജിറാഫിനെ തട്ടിമുട്ടി നടക്കാന്‍ തുടങ്ങി. ആന്‍ഡ്രോസന്‍ എല്ലാവരെയും വാഹനത്തില്‍ നിര്‍ബന്ധിച്ചു കയറ്റി. കുറെ ദുരം വന്നപ്പോള്‍ ആനകള്‍ ഈ പഴം ഭക്ഷിച്ചിട്ട് വേച്ച് വേച്ച് നടക്കുന്നു. കുഞ്ഞാനകള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതും വീഴുന്നതും കാറ്റില്‍ പൊടിപടലങ്ങള്‍ ഉയരുന്നതും പുതുമ നിറഞ്ഞ അനുഭവങ്ങളായി. മുന്നോട്ട് വന്നപ്പോള്‍ മദമിളകിയതുപോലെ റോഡിലേക്ക് ഒരു ഗജവീരന്‍ വരുന്നത് ക~് ഞങ്ങള്‍ ഭയവിഹ്വലരായി. മുരടനക്കിയുള്ള കാട്ടാനയുടെ നോട്ടം ഭയപ്പെടുത്തുന്നതാണ്.ലീലകണ്ണും പൊത്തിപ്പിടിച്ചിരിന്നു പ്രാര്‍ത്ഥിച്ചു. ഡ്രൈവര്‍ പറഞ്ഞു. ആരും ശബ്ദിക്കരുത്. വാഹനം പിറകോട്ട് മാറ്റി ശ്വാസമടക്കി നിശബ്ദതരായിരിന്നു. അടുത്തുള്ള ‘സ്പിന്നി’ മരക്കൊമ്പില്‍ തുമ്പികൈകൊ~് പിടിച്ചുലച്ചു. ആ മരക്കൊമ്പ് ഞെരിഞ്ഞമര്‍ന്നു താഴേക്ക് വീണു. അതിലിരുന്ന കാട്ടുപക്ഷികള്‍ ഭയപ്പെട്ട് പറന്നു. ഞങ്ങളുടെ ഭയം ഇരട്ടിച്ചു. മനസ്സില്‍ നിറഞ്ഞു നിന്ന സന്തോഷം എങ്ങോട്ടോ പോയ് മറഞ്ഞു.ആനയുടെ ശബ്ദഘോഷങ്ങള്‍ പെട്ടെന്ന് മാറിയത് ഒരു പിടിയാനയും കുഞ്ഞുങ്ങളും ക്ഷണനേരത്തിനുള്ളില്‍ അവിടേക്ക് വന്നപ്പോഴാണ്. അത് റാണിയും കുഞ്ഞുങ്ങളുമായിരിന്നു. അവര്‍ക്ക് വേ~ുന്ന സുരക്ഷ ഒരുക്കുകയായിരുന്നു ഗജരാജന്‍. അവര്‍ കടന്നു പോയപ്പോള്‍ വീ~ും അടുത്തുള്ള സ്പിന്നി മരക്കൊമ്പ് മൂന്ന് പ്രാവശ്യം കുലുക്കി. അതിന്‍റെ അര്‍ത്ഥം റാണിയും കുഞ്ഞുങ്ങളും സുരക്ഷിതര്‍ എന്നാണ്. ഗജവീരന്‍റെ കാമുകിയെന്ന് അപ്പോഴാണ് മനസ്സിലായത്. കാട്ടാന അവര്‍ക്ക് പിറകേപോയപ്പോഴാണ് ഞങ്ങളുടെ ശ്വാസം നേരെ വീണത്. അതുവരെ ക~ുകൊ~ിരുന്ന സഫാരി പാര്‍ക്കിലെ എല്ലാം വര്‍ണ്ണശബളിമയും നഷ്ടപ്പെട്ടു. വാഹനം മുന്നോട്ട് പോയി.
സഫാരി പാര്‍ക്കിലെ അത്യന്തം ആനന്ദം കൊ~് നിറഞ്ഞ നിമിഷങ്ങള്‍ എത്ര വേഗത്തിലാണ് ഒലിച്ചുപോയത്.നെറ്റിത്തടത്തിലുയര്‍ന്ന വിയര്‍പ്പുരേഖകള്‍ തുടച്ചു മാറ്റി ഒരു കുപ്പി വെള്ളം കുടിച്ചുതീര്‍ത്തു. ഭയവും വിറയലും ഇപ്പോഴും മാറിയിട്ടില്ല. സൂര്യകിരണങ്ങള്‍ പച്ചിലക്കാടുകളുടെ അരുണിമയെല്ലാം തുടെച്ചെടുക്കുന്നു~ായിരുന്നു. ഗേറ്റിലെത്തി വാഹനം മടക്കികൊടുത്തു. വനത്തില്‍ പോയിട്ടുള്ളവരുടെ എല്ലാം രേഖകളും ഇവിടെയു~്. ആറുമണിക്കുള്ളില്‍ വന്നില്ലെങ്കില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ അവരെ തേടിയിറങ്ങും. മുന്‍പ് വന്യമൃഗങ്ങള്‍ മനുഷ്യരെ കൊന്നിട്ടു~്. അതിനാല്‍ പ്രത്യേക കരുതല്‍ നടപടികളാണ്. ഞങ്ങള്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടാകമായ ഒകവാംഗോ ഡെല്‍റ്റയിലെക്ക് യാത്ര തിരിച്ചു. വാഹനം ഒരു ഭാഗത്തു് ഇട്ടിട്ട് തടാകം ലക്ഷ്യമാക്കി നടന്നു.പാറകള്‍ അടുക്കിവെച്ചിരിക്കുന്നതുപോലെ പലയിടത്തും കാളതവളകളെ ക~ു തുടങ്ങി. ‘ആഫ്രിക്കന്‍ ബുള്‍ഫ്രോഗ്’, ഗോല്യാത്തു് എന്നും വിളിക്കും. ശാസ്ത്രീയ നാമം ‘പിക്സി താവള’ എന്നാണ്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്ര വലിയ തവളകളെ കാണുന്നത്. പച്ച, ഇരു~ കറുത്ത നിറമാണ്. തൊ~ക്ക് ഓറഞ്ചു് നിറം. പെണ്‍ തവളയുടെ കഴുത്തിന് തവിട്ട് നിറമാണ്. ഈ ഇനത്തില്‍പെട്ടവ നോര്‍ത്ത് അമേരിക്കയിലു~്. വെള്ളനിറത്തിലുള്ള താടി മാംസം തൂങ്ങിക്കിടക്കുന്നു. ആണ്‍ തവളയുടെ തൂക്കം 1.4 കിലോയാണ്. നീളം 25 സെന്‍റിമീറ്റര്‍. ഇതിന്‍റെ പകുതി ഭാരവും നീളവുമാണ് പെണ്‍തവളക്കുള്ളത്.
മുന്നോട്ട് നടക്കവേ തലയും താടിയും നരച്ച ഒരാള്‍ കാട്ടുമൂപ്പന്‍റെ വേഷത്തില്‍ ഒരു വടിയും കുത്തി നില്‍ക്കുന്നു. ഡ്രൈവര്‍ ഞങ്ങളെ പരിചയപ്പെടുത്തി പറഞ്ഞത് ഇന്ത്യക്കാര്‍ എന്നാണ്. അദ്ദേഹത്തിന്‍റെ പേര് ജോസഫ്. ഇന്ത്യക്കാരെപ്പറ്റി വളരെ അഭിമാനത്തോടെയാണ് സംസാരിച്ചത്.മഹാത്മാഗാന്ധി സൗത്ത് ആഫ്രിക്കയില്‍ കറുത്തവനായതുകൊ~് വെള്ളക്കാര്‍ ട്രെയിനില്‍ നിന്ന് വലിച്ചു പുറത്താക്കിയതും മറ്റും പറഞ്ഞപ്പോള്‍ എന്‍റെ മിഴികള്‍ വിടര്‍ന്നു വന്നു. കാട്ടുമൂപ്പന്‍ നല്ല ഇംഗ്ലീഷ് ആണ് സംസാരിക്കുന്നത്. വളരെ സന്തോഷത്തോടെ കാട്ടുവള്ളികള്‍കൊ~ും മരങ്ങള്‍ കൊ~ുമുള്ള ഓലപോലെ മേഞ്ഞ ഒരു കുടിലിലേക്ക് ഞങ്ങളെ കൂട്ടികൊ~ുപോയി.ആ സന്ദര്‍ശന മുറിയും ഒരു കാടു പോലു~്.കാട്ടുവള്ളികള്‍കൊ~ുള്ള ഇരിപ്പിടങ്ങളാണ്. ഇവിടെ കാണുന്നതെല്ലാം അപൂര്‍വ്വ കാഴ്ചകളാണ്. കാട്ടില്‍ വരുന്നവരെ മൂപ്പന്‍ അതിഥികളായി ക~് സ്വീകരിക്കുന്നു. അദ്ദേഹം അകത്തേക്ക് പോയി. മിനിറ്റുകള്‍ക്കുള്ളില്‍ തവളയുടെ കാലു കൊ~ു~ാക്കിയ സൂപ്പ്, കാട്ടുതേന്‍, കാട്ടുപഴങ്ങള്‍ കാട്ടുവള്ളികൊ~ുള്ള ഒരു പാത്രത്തില്‍ കൊ~ുവന്ന് വെച്ചിട്ട് കഴിക്കാന്‍ പറഞ്ഞു. എന്നിട്ട് സൂപ്പിനെപ്പറ്റി വിവരിച്ചു. അത് ആരോഗ്യത്തിന് ഏറ്റവും നല്ല മരുന്നാണ്. ഇതുപോലൊരു സ്വീകരണം ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ജീവിതത്തില്‍ ആദ്യമായി തവള സൂപ്പ് കുടിച്ചു. അദ്ദേഹത്തിന്‍റെ കുടുബത്തില്‍ മക്കളും കൊച്ചുമക്കളുമു~്.
ഞങ്ങള്‍ക്കൊപ്പം പുറത്തേക്ക് വന്ന മൂപ്പന്‍ നിരനിരയായിരിക്കുന്ന തവളകളെ വടി ചൂ~ികൊ~് വിസ്തരിച്ചു. എല്ലാം കേട്ടുകൊ~് മുന്നോട്ട് നടന്ന ലീല മൂപ്പനോട് ‘സെനോപ്പസ് ലെവിസ്’ എന്ന ആഫ്രിക്കന്‍ തവളയുടെ വിത്തുകോശങ്ങളുപയോഗിച്ചു സൃഷ്ഠിച്ചതിനാലാണ് ഇവയെ സെനോബോട്ടുകള്‍ എന്ന് വിളിക്കുന്നത്. ശരീരത്തിനുള്ളില്‍ കൃത്യസ്ഥലത്തു് സൂഷ്മമായി മരുന്നുകള്‍ എത്തിക്കാനും ജലത്തില്‍ നിന്ന് അതിസൂഷ്മമായ മാലിന്യങ്ങളെ നീക്കം ചെയ്യാനും സാധിക്കും. ‘സെനോബോട്ട്’ എന്ന ‘ജീവനുള്ള റോബോട്ടിന്‍റെ’ കാര്യമാണ് പറയുന്നത്. തവളയുടെ വിത്തുകോശങ്ങളില്‍ നിന്ന് സൃഷ്ടിച്ച റോബോട്ടോ ഒരു സാധാരണ ജീവിയുമല്ല. പുതിയൊരു ജീവരൂപം, പ്രോഗ്രാം ചെയ്യാവുന്ന ജീവരൂപം എന്നൊക്കെ ശാസ്ത്രജ്ഞര്‍ സെനോബോട്ടുകളെ വിശേഷിപ്പിക്കുന്നത്. ജീവന്‍റെ സോഫ്റ്റ്വെയര്‍ വിസ്മയപ്പെരുമഴ പെയ്യിപ്പിച്ചുകൊ~ിരിക്കുകയാണ്. ഒരു മില്ലിമീറ്റര്‍ താഴെ വലിപ്പമുള്ള സെനോബോട്ടുകള്‍ രംഗപ്രേവേശനം ചെയ്തതോടെ ഇവല്യൂഷണറി റോബോട്ടിക്സിന്‍റ് വിസ്മയ ലോകം ഇവിടെ തുറന്നിരിക്കുന്നു. മൂപ്പന് മനസ്സിലായോ എന്തോ അറിയില്ലെന്ന് ശബ്ദമടക്കി ലീല മലയാളത്തില്‍ എന്നോട് പറഞ്ഞു.
മഴക്കാലത്താണ് തവളകള്‍ ഏറ്റവും കൂടുതല്‍ മുട്ടയിടുന്നത്. അപ്പോഴുള്ള ‘ക്രോ …ക്രോ’ ശബ്ദം കാടിളക്കിയുള്ളതാണ്. ആ ശബ്ദം സംഗീത സാന്ദ്രമാണ്. ആരും മധുരമായി കേട്ടുനില്‍ക്കും. ഒരിടത്തു് ഏതാനും തവളകള്‍ ‘ക്രോ ..ക്രോ’ ശബ്ദമു~ാക്കിയപ്പോള്‍ ലീല ‘എന്തതിശയമേ ദൈവത്തിന്‍ സ്നേഹം’ എന്ന് പാടി തുടങ്ങി. പെട്ടെന്ന് അവരുടെ ശബ്ദം നിലച്ചു. അത് ക~് ഞങ്ങള്‍ ഊറിച്ചിരിച്ചു. അവരുടെ ലോകത്തു് മറ്റാരും വരുന്നത് അവര്‍ക്കിഷ്ടമല്ലെന്ന് കാട്ടുമൂപ്പന്‍ അറിയിച്ചു. ആണ്‍ തവളകളുടെ ശബ്ദം പെണ്‍ തവളകളെ ആകര്‍ഷിക്കാനാണ്. നല്ല ശബ്ദമുള്ള ആണ്‍ തവളകളെ ഇണകളായി സ്വീകരിക്കുമെന്ന് മുപ്പനില്‍ നിന്നറിഞ്ഞു. ഒരേ സമയം 3000 മുതല്‍ 4000 മുട്ടകള്‍വരെയിടും. ആയുസ്സ് ശരാശരി 35 വര്‍ഷങ്ങളാണ്. ഇതിന്‍റെ ഭക്ഷണം മല്‍സ്യം, ചെറിയ സസ്തനികള്‍, ചെറിയ പക്ഷി, കുഞ്ഞു തവളകള്‍ മുതലായവയാണ്. ഇവരുടെ ശത്രുക്കള്‍ അലിഗേറ്ററുകള്‍, വെള്ളത്തിലെ പാമ്പുകള്‍. തവളയുടെ തൊലി ഔഷധ ഗുണമുള്ളതാണ്. ഞങ്ങള്‍ വിടപറയും നേരം ഞാന്‍ അല്പം ഡോളര്‍ മൂപ്പന്‍റെ നേര്‍ക്ക് നീട്ടി. അദ്ദേഹം അത് നിരസിച്ചിട്ടു പറഞ്ഞു. ‘ഇന്ത്യക്കാരെ എനിക്കിഷ്ടമാണ്.നിങ്ങളുടെ സ്നേഹം മതി. ഇവിടുത്തെ എല്ലാം ജീവജാലങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’. മംഗളാശംസകള്‍ നേര്‍ന്ന് യാത്രയാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *