LIMA WORLD LIBRARY

മഞ്ഞിൽ തെന്നിയൊഴുകി; ചരിത്രമായ് പോളർ പ്രീത്!

ലണ്ടൻ ∙ ദക്ഷിണ ധ്രുവത്തിലേക്ക് ഒറ്റയ്ക്കു സഞ്ചരിച്ചെത്തുന്ന ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിതയെന്ന ബഹുമതി സിഖുകാരിയായ ബ്രിട്ടിഷ് സൈനിക ഉദ്യോഗസ്ഥ ഹർപ്രീത് ചണ്ടി (32) കരസ്ഥമാക്കി. അതികഠിനമായ കാലാവസ്ഥയെ അതിജീവിച്ച് 40 ദിവസം കൊണ്ട് 1127 കിലോമീറ്റർ താണ്ടിയാണ് ഹർപ്രീത് ദക്ഷിണധ്രുവത്തിലെത്തിയത്. മൈനസ് 50 ഡിഗ്രി വരെയുള്ള കൊടുംതണുപ്പും മണിക്കൂറിൽ 60 മൈൽ വരെ വേഗത്തിലുള്ള കാറ്റും മറികടന്നാണ് ലക്ഷ്യമെത്തിയതെന്ന് ഹർപ്രീത് ബ്ലോഗിലൂടെ അറിയിച്ചു. നവംബർ 24 ന് അന്റാർട്ടിക്കയിലെ ഹെർക്കുലിസിൽ വിമാനത്തിൽ പാരഷൂട്ടിൽ ഇറങ്ങിയ പ്രീത് ദിവസം […]

വീട്ടിൽനിന്ന് രക്ഷപ്പെട്ട സിംഹത്തെ തിരികെയെത്തിച്ച് പെൺകുട്ടി

കുവൈത്ത് സിറ്റി∙ വീട്ടിൽ വളർത്തുന്ന കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് റോഡിൽ ‌പരിഭ്രാന്തി പരത്തിയ സിംഹത്തെ പിടികൂടി കുവൈത്തി പെൺകുട്ടി. സബാഹിയ പ്രദേശത്താണ് ഉടമ കൂടിയായ പെൺകുട്ടി റോഡരികിൽ നിന്ന്  സിംഹത്തെ പിടികൂടിയത്. സിംഹം കൂട്ടിൽ നിന്ന് രക്ഷപ്പെട്ട വിവരമറിഞ്ഞ് പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണിത്. English Summary: Girl brings back lion to home

സ്വാതന്ത്ര്യ സമരസേനാനി കെ.അയ്യപ്പന്‍ പിള്ള അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്യ സമര സേനാനിയും ബി.ജെ.പി നേതാവും സാമൂഹ്യ സാംസകാരിക രംഗത്തെ നിറസാന്നിധ്യവും അനന്തപുരിയുടെ കാരണവരുമായ അഡ്വ. കെ. അയ്യപ്പന്‍ പിള്ള (107) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. സ്റ്റേ​റ്റ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ്. ബി​ജെ​പി അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ്റ്റേ​റ്റ് കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രി​ക്കെ 1942ൽ ​തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ആ​ദ്യ​കൗ​ൺ​സി​ൽ അം​ഗ​മാ​യ അ​യ്യ​പ്പ​ൻ​പി​ള്ള പി​ന്നീ​ടാ​ണ് ബി​ജെ​പി​യി​ലെ​ത്തി​യ​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും രാ​ജ്യ​ത്തെ ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ളി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​വു​മാ​ണ് […]

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍; 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഒരു തമിഴ്‌നാട് സ്വദേശിക്കും ഒരു കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും […]

ത​മി​ഴ്നാ​ട്ടി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ; ഞാ​യ​റാ​ഴ്ച സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ

ഒ​മി​ക്രോ​ൺ വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ. ഞാ​യ​റാ​ഴ്ച സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ത്താ​നി​രു​ന്ന മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ശ​നി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റിയതായും സർക്കാർ അറിയിച്ചു. വ്യാ​ഴാ​ഴ്ച മു​ത​ൽ രാ​ത്രി ക​ർ​ഫ്യൂ നി​ല​വി​ൽ വ​രും. രാ​ത്രി 10 മു​ത​ൽ രാ​വി​ലെ അ​ഞ്ചു​വ​രെ​യാ​ണ് ക​ർ​ഫ്യൂ. സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ അ​ട​യ്ക്കും. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഒ​ന്നു മു​ത​ൽ ഒ​മ്പ​തു വ​രെ ക്ലാ​സു​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​മാ​യി​രി​ക്കും ഉ​ണ്ടാ​കു​ക.

ഒമിക്രോണ്‍ വ്യാപനം: നിയന്ത്രണം കടുപ്പിക്കുന്നു; ചടങ്ങില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കുറയ്ക്കും

തിരുവനന്തപുരം: കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ- രാഷ്ട്രീയ-സാംസ്‌കാരിക-സാമുദായിക-പൊതുപരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാനാവുന്നവരുടെ എണ്ണം, അടച്ചിട്ട മുറികളില്‍ 75, തുറസ്സായ സ്ഥലങ്ങളില്‍ 150 എന്നിങ്ങനെ പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കയ്യില്‍ കിട്ടിയ […]

പൊലീസ് മൂല്യതകര്‍ച്ചയുടെ പാതയില്‍ – കാരൂര്‍ സോമന്‍, ലണ്ടന്‍

നിത്യവും കാണുന്ന പംക്തികള്‍പോലെ നമ്മുടെ പൊലീസ് വകുപ്പ് ഭീതിപ്പെടുത്തുന്ന അനശ്വര തയിലേക്ക് വളരുകയാണ്. സ്വീഡന്‍ സന്ദര്‍ശിച്ച ഒരു വ്യക്തി എന്ന നിലയില്‍ പറഞ്ഞാല്‍ യൂറോപ്പില്‍ മൂല്യവത്തായ വ്യക്തിത്വമുള്ളവരും സംസ്കാര സമ്പത്തുള്ളവരും അച്ചടക്കമുള്ളവരുമാണ് സ്വീഡിഷ് ജനത. ഇന്ത്യയിലേതുപോലെ അവര്‍ ഒരിക്കലും അനീതി അധര്‍മ്മം ജാതി മത രാഷ്ട്രീയത്തിന് കൂട്ടു നില്‍ക്കുന്നവരല്ല. സ്വീഡനില്‍ നിന്ന് വന്ന സഞ്ചാരിയുടെ മദ്യ കുപ്പി വാങ്ങി അതിലെ മദ്യം അച്ചടക്ക മില്ലാത്ത പൊലീസ് ഒഴുക്കിക്കളഞ്ഞതിലൂടെ കേരള പൊലീസ് വകുപ്പിലെ ഒരു ഉന്മാദിയെ ലോകത്തിന് വെളിപ്പെടുത്തി […]

A K P Vs. A P P – മുതുകുളം സുനിൽ

കശുവണ്ടി വീടുകളിൽ നിന്ന് വാങ്ങി മൊത്തകച്ചവടക്കാർക്ക് വില്പന നടത്തിയിരുന്ന ചന്ദ്രൻ പിള്ള ചേട്ടനെ അണ്ടി ചന്ദ്രൻ പിള്ള….. A C P എന്നാണ് അറിയപ്പെട്ടിരുന്നത്. A C P ക്കു രണ്ടു ആൺമക്കൾ…. കേശവൻ പിള്ളയും പ്രഭാകരൻ പിള്ളയും. ഹൈസ്കൂൾ വിദ്യാഭ്യസം വരെ അവർ അച്ഛനെ ജോലിയിൽ സഹായിച്ചിരുന്നു. അവരെയും കൂട്ടുകാർ ചുരുക്കിയ ഇരട്ട പേർ വിളിച്ചു…. A K P…. അണ്ടി കേശവൻ പിള്ള. A P P….. അണ്ടി പ്രഭാകൻ പിള്ള. കോളേജ് വിദ്യാഭ്യാസം […]

“ജീവനില്ലാത്ത കല്ലും മരോം ചേർന്നതല്ലേ പള്ളീം അമ്പലോമൊക്കെ , “

“ജീവനില്ലാത്ത കല്ലും മരോം ചേർന്നതല്ലേ പള്ളീം അമ്പലോമൊക്കെ , ” ആലിലകളിൽ കാറ്റിൻ്റെ ആയിരം നാവിളക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ആൻ്റണി പറഞ്ഞു. “അങ്ങനെയെങ്കിൽ നിലവിലുള്ള സകല ഈശ്വര സങ്കൽപ്പങ്ങളേം നിഷേധിക്കുന്ന പുതിയൊരു ഈശ്വരനെ എന്തുകൊണ്ട് നമുക്കും സൃഷ്‌ടിച്ചൂടാ . ഈശ്വരനെ നേരിടാനായി മറ്റൊരു ഈശ്വരൻ .” ” കാക്കത്തൊള്ളായിരം ഈശ്വരന്മാരെ കൊണ്ട് പൊറുതിമുട്ടീരിക്കുമ്പോൾ പുതിയ ഒരുത്തനേക്കൂടി സൃഷ്ടിച്ചിട്ടെന്ത് കാര്യം ,” സഹീർ ചോദിച്ചു. ” കാര്യമുണ്ട് സഹീർ . സകല ഈശ്വരന്മാർക്കും ബദലായി നിൽക്കുന്നവനാണവൻ . അതിനാൽ നമ്മൾ […]