LIMA WORLD LIBRARY

“ജീവനില്ലാത്ത കല്ലും മരോം ചേർന്നതല്ലേ പള്ളീം അമ്പലോമൊക്കെ , “

“ജീവനില്ലാത്ത കല്ലും മരോം ചേർന്നതല്ലേ പള്ളീം അമ്പലോമൊക്കെ , ” ആലിലകളിൽ കാറ്റിൻ്റെ ആയിരം നാവിളക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ആൻ്റണി പറഞ്ഞു. “അങ്ങനെയെങ്കിൽ നിലവിലുള്ള സകല ഈശ്വര സങ്കൽപ്പങ്ങളേം നിഷേധിക്കുന്ന പുതിയൊരു ഈശ്വരനെ എന്തുകൊണ്ട് നമുക്കും സൃഷ്‌ടിച്ചൂടാ . ഈശ്വരനെ നേരിടാനായി മറ്റൊരു ഈശ്വരൻ .” ” കാക്കത്തൊള്ളായിരം ഈശ്വരന്മാരെ കൊണ്ട് പൊറുതിമുട്ടീരിക്കുമ്പോൾ പുതിയ ഒരുത്തനേക്കൂടി സൃഷ്ടിച്ചിട്ടെന്ത് കാര്യം ,” സഹീർ ചോദിച്ചു. ” കാര്യമുണ്ട് സഹീർ . സകല ഈശ്വരന്മാർക്കും ബദലായി നിൽക്കുന്നവനാണവൻ . അതിനാൽ നമ്മൾ സൃഷ്ടിക്കുന്ന പുതിയ ഈശ്വരൻ്റെ പേര് നിരീശ്വരൻ എന്നായിരിക്കും … അവിശ്വാസികൾ സ്ഥാപിച്ച ആ വിമത ദൈവം ദേശത്തിലെ വ്യത്യസ്തരായ ആൾക്കാരുടെ നിത്യജീവിതപ്രശ്നങ്ങൾക്ക് പരിഹാരമേകിക്കൊണ്ട് ജനവിശ്വാസത്തിൻ്റെ അടിസ്ഥാനമായി തീരുകയും അങ്ങനെ നായക പദവിയിലേക്ക് ഉയരുകയും ചെയ്യുന്നതിൻ്റെ രസകരമായ കഥ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px