Periods Vs Men | സെക്സ് എഡ്യൂക്കേഷൻ ഇന്ത്യയിൽ ഒരു പാപമാണല്ലോ | Ponmutta
Mujhko Choo|New Hindi Worship Song 2021|Christmas Special|New Hindi Christian Song|Shukriya The Band
“A day like a dream” കരിമീൻ പൊള്ളിച്ചത് | Karimeen Pollichathu | soya chunks curry |Spinach Stir Fry
വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റ് ഡോ. ജെ അലക്സാണ്ടറിൻ്റെ നിര്യാണത്തിൽ അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള അനുശോചിച്ചു.

ബെംഗ്ള് രു::മുൻ കർണ്ണാടക ചീഫ് സെക്രട്ടറിയും കർണാടക സംസ്ഥാനത്തെ കാബിനറ്റ് മുൻ മന്ത്രിയും വൈഎംസിഎ മുൻ ദേശീയ പ്രസിഡൻ്റും ആയ ഡോ. ജെ അലക്സാണ്ടറിൻ്റെ (83) നിര്യാണത്തിൽ അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള അനുശോചിച്ചു.വിയോഗം മുഴുവൻ വൈഎംസിഎ സംഘടനയ്ക്കും തീരാനഷ്ടമാണെന്നും ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിൽ നല്കിയ പിന്തുണയും പ്രോത്സാഹനവും നന്ദിയോടെ സ്മരിക്കുന്നതായി ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ്, മൈനോറിറ്റി സെൽ ദേശിയ അധ്യക്ഷനുമായ ഡോ.ജോൺസൻ വി. ഇടിക്കുള ഫേസ്ബുക്കിൽ […]
എം.തങ്കച്ചൻ ജോസഫ് എഴുതുന്ന “ചിന്താ കിരണങ്ങൾ’ സൗഹൃദത്തിന്റെ രണ്ടു വശങ്ങൾ

നമുക്ക് എന്തെങ്കിലും ആവശൃങ്ങൾ വരുമ്പോൾ നമ്മൾ സുഹൃത്തുക്കളെ സമീപിക്കുകയോ അന്യോഷിക്കുകയോ ചെയ്യുന്നതിനെ ആത്മാർത്ഥസൗഹൃദമെന്നു വിളിക്കുവാൻ കഴിയില്ല. മറിച്ച് അതിനെ സ്വാർത്ഥത എന്നേ പറയുവാൻ കഴിയൂ. നല്ല സൗഹൃദങ്ങൾ നമുക്ക് പരസ്പരം ആശ്രയത്വം നൽകുകയും മനസ്സിന് ബലം നൽകുകയും ചെയ്യുന്നു. നമ്മുടെ പ്രതിസന്ധി ഘട്ടങ്ങളിൽപ്പോലും നമ്മോടൊപ്പം നിൽക്കുന്നതിനെയാണ് യാഥാർത്ഥ സൗഹൃദമെന്നു പറയുന്നത്. ചിലഘട്ടങ്ങളിൽ അവർ നമ്മെ സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും.തിരുത്തുവാൻ തക്ക ചാലക ശക്തിയായും നമ്മിൽ പ്രവർത്തിക്കുന്നു. ദാമ്പത്യ ബന്ധങ്ങളിലും ഭാര്യ ഭർത്താവ് എന്നതിലപ്പുറം അവർ നല്ല സുഹൃത്തുക്കൾക്കൂടി ആയിരിക്കണം.എങ്കിലേ […]
കടൽ-ഒരാഹ്വാനം! – ചാക്കോ ഡി അന്തിക്കാട്

കടലിൽനിന്നും അനേകായിരം നെടുവീർപ്പുകൾ, ആകാശത്തേയ്ക്കും വനാന്തരങ്ങളിലേയ്ക്കും, മരുഭൂമിയിലേയ്ക്കും, നാട്ടുനടപ്പുവഴികളിലേയ്ക്കും പ്രയാണം തുടങ്ങി. ആകാശം തൊട്ടവയെല്ലാം കണ്ണീർമഴയായ് കടലിന്റെ ദുഃഖഭാരം ഇരട്ടിയാക്കി. വനാന്തരങ്ങളിൽ ഇരുട്ടിൽ ചുറ്റി നടന്നവയെല്ലാം, കാട്ടുക്കൊള്ളക്കാരെ ഭയന്ന് തൊട്ടടുത്ത കൊക്കയിൽ കാൽത്തെറ്റി വീണു! ടൂറിസ്റ്റുകളെ ആകർഷിക്കും ‘ആത്മഹത്യാ മുനമ്പു’കൾക്ക് പല ഭാഷകളിൽ പുതിയ പേരുകൾ ലഭിച്ചു!… മരുഭൂമികളിൽ ഓടിത്തളർന്നവ, മരുപ്പച്ചകളിൽ പക്ഷിക്കൂടുകൾ കൂട്ടി, ഒട്ടകങ്ങളെ കാത്തിരുന്നു. അവയെ, മണൽക്കാറ്റ് സ്വന്തമാക്കി! നാട്ടുനടപ്പുവഴികളിൽ ആവേശത്തോടെ അലഞ്ഞു നടന്നവയിൽ പലതും, അതിജീവനത്തിന്റെ ഏറ്റിറക്കങ്ങൾക്കിടയിൽ, വീണ്ടും കടൽത്തീരത്തെത്തി. പല വേഷങ്ങൾ…രൂപങ്ങൾ… […]
ബ്രിട്ടിഷ് പാർലമെന്റിൽ ചൈനീസ് ഏജന്റ് എന്ന് എംഐ5

ലണ്ടൻ ∙ ബ്രിട്ടിഷ് പാർലമെന്റിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്താനായി ചൈനയുടെ ഏജന്റ് സജീവമായി രംഗത്തുണ്ടെന്ന് ബ്രിട്ടന്റെ ആഭ്യന്തര സുരക്ഷാ ഏജൻസി എംഐ5 എംപിമാർക്കു മുന്നറിയിപ്പു നൽകി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്റ്റീൻ ലീ എന്ന അഭിഭാഷക ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി ചാരപ്പണി ചെയ്യുന്നുവെന്നാണു മുന്നറിയിപ്പിലുള്ളത്. ഇവരുടെ ചിത്രവും പുറത്തുവിട്ടു. ബ്രിട്ടനിലെ പല രാഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളും ഇവരിൽനിന്നു സംഭാവനകൾ സ്വീകരിച്ചിട്ടുണ്ടെന്നും എംഐ5 വ്യക്തമാക്കിയതിനു പിന്നാലെ, ലീയിൽനിന്നു വർഷങ്ങളായി സംഭാവന സ്വീകരിക്കാറുണ്ടെന്നു ലേബർ പാർട്ടി എംപി ബാരി ഗാർഡിനർ […]
മദ്യസൽക്കാര വിവാദം; ബോറിസ് ജോൺസന്റെ കസേര ഇളകുന്നു, ഋഷി സുനകിന് സാധ്യത?

ലണ്ടൻ ∙ ആദ്യ ലോക്ഡൗൺ കാലത്ത് മദ്യവിരുന്നിൽ പങ്കെടുത്തതിനു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെ, എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരന്റെ സംസ്കാരച്ചടങ്ങിനു തലേന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ജീവനക്കാർ ഡോണിങ് സ്ട്രീറ്റിൽ മദ്യസൽക്കാരം നടത്തിയെന്ന വിവരം പുറത്തുവന്നു. കൂട്ടംചേരുന്നതിനു കർശന വിലക്കുണ്ടായിരുന്ന സമയത്താണിത്. പാർട്ടി നടത്തിയതിനു പ്രധാനമന്ത്രിയുടെ ഓഫിസ് ബക്കിങ്ങാം കൊട്ടാരത്തോടു മാപ്പു പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണു ബോറിസ് ജോൺസൻ അഭിമുഖീകരിക്കുന്നത്. 2020 മേയിൽ യുകെ കർശന ലോക്ഡൗണിലായിരിക്കെ, […]
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ കെ.എസ്.ഇ.ബി.യുടെ 5 ചാര്‍ജ്ജിംഗ് പോയിന്റുകൾ

ഇലക്ട്രിക് സ്‌കൂട്ടര്‍, ഓട്ടോറിക്ഷകള്‍ എന്നീ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള പോള്‍ മൗണ്ടഡ് ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകളാണ് ഇലക്ട്രിക് പോസ്റ്റുകളോനനുബന്ധിച്ച് സ്ഥാപിക്കുന്നത്. നിലമ്പൂര്‍ മില്‍മ ബുത്തിന് സമീപം, കരുളായി പാലാങ്കര പാലത്തിന് സമീപം, എടക്കര വില്ലേജ് ഓഫീസിനു സമീപം, വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിനു സമീപം, പൂക്കോട്ടുംപാടം പായമ്പാടം എന്നീ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുക. പി.വി. അന്‍വര്‍ എം.എല്‍.എ. നിര്‍ദ്ദേശിച്ച പ്രകാരമാണ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ക്രമീകരിക്കുന്നത്.
പ്ലാസ്റ്റിക്കുകള്‍ക്ക് നിയന്ത്രണം വരുന്നു

തിരുവനന്തപുരം:ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് തലസ്ഥാനത്ത് ഇന്നു മുതല്‍ നിയന്ത്രണം. 120 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ക്കാണ് നിരോധനം. നിരോധിക്കുന്ന സാധനങ്ങളുടെ പട്ടിക തയാറാക്കി പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തും. ഡിസ്‌പോസിബിള്‍ ഗ്ലാസുകളടക്കം ഇതില്‍ പെടും. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറിക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയിനറുകള്‍ക്ക് ഇളവുണ്ട്.
സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനിലേക്ക്; ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം

തിരുവനന്തപുരം:കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍.സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനാക്കും. സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്കു വര്‍ക് ഫ്രം ഹോം അനുവദിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണു തീരുമാനം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനായി നടത്തണം. ടിപിആര്‍ 20നു മുകളിലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തും. വിവാഹ, മരണാനന്തര […]
ബസ് നിരക്കു വര്‍ധന ഫെബ്രു. ഒന്നു മുതല്‍; മിനിമം ചാർജ് പത്തുരൂപയാക്കും, മഞ്ഞ റേഷൻ കാർഡ് ഉള്ള ബിപിൽ കുടുംബത്തിലെ വിദ്യാർഥികൾക്ക് സൌജന്യയാത്ര, മറ്റ് വിദ്യാർഥികൾക്കുള്ള കൺസഷൻ അഞ്ചു രൂപയായി ഉയർത്തും.

സംസ്ഥാനത്ത് ബസ് ചാർജ് വർധന ഫെബ്രുവരി ഒന്നുമുതൽ നടപ്പാക്കാൻ ആലോചന. മിനിമം ചാർജ് പത്തുരൂപയാക്കും. ബി.പി.എൽ വിദ്യാർഥികൾക്ക് സൌജന്യയാത്ര ഉറപ്പാക്കി വിദ്യാർഥികൾക്കുള്ള കൺസഷൻ അഞ്ചു രൂപയായി ഉയർത്തും. ബസ്ചാർജ് വർധനയുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് നൽകിയ ശുപാർശകൾക്ക് മുഖ്യമന്ത്രിയുടെ പച്ചക്കൊടി ലഭിച്ചെന്നാണ് വിവരം. ഇതോടെ അടുത്തമാസം ഒന്നു മുതൽ ചാർജ് വർധന നടപ്പാക്കാനാണ് നീക്കം. ബസുടമുകളുമായി ഒരിക്കൽ കൂടി ഗതാഗതമന്ത്രി ചർച്ച നടത്തി തീരുമാനം പ്രഖ്യാപിക്കും. 2.5 കിമി ദൂരത്തിനുള്ള മിനിമം ചാർജ് 8 രൂപയിൽ നിന്നും 10 […]



