ബെംഗ്ള് രു::മുൻ കർണ്ണാടക ചീഫ് സെക്രട്ടറിയും കർണാടക സംസ്ഥാനത്തെ കാബിനറ്റ് മുൻ മന്ത്രിയും വൈഎംസിഎ മുൻ ദേശീയ പ്രസിഡൻ്റും ആയ ഡോ. ജെ അലക്സാണ്ടറിൻ്റെ (83) നിര്യാണത്തിൽ അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള അനുശോചിച്ചു.വിയോഗം മുഴുവൻ വൈഎംസിഎ സംഘടനയ്ക്കും തീരാനഷ്ടമാണെന്നും ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിൽ നല്കിയ പിന്തുണയും പ്രോത്സാഹനവും നന്ദിയോടെ സ്മരിക്കുന്നതായി ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ്, മൈനോറിറ്റി സെൽ ദേശിയ അധ്യക്ഷനുമായ ഡോ.ജോൺസൻ വി. ഇടിക്കുള ഫേസ്ബുക്കിൽ കുറിച്ചു.
വൈഎംസിഎ കേരള റീജിയനു വേണ്ടി ചെയർമാൻ ജോസ് ഉമ്മൻ, ജനറ ൽ സെക്രട്ടറി ഡോ.റെജി വർഗ്ഗീസ് എന്നിവർ അനുശോചിച്ചു.ഡോ.ജെ.അലക്സാണ്ടറിൻ്റെ ശക്തമായ അർപ്പണ നേതൃത്വ പാടവം വൈഎംസിഎയുടെ വളർച്ചയ്ക്ക് കാരണമായതായി അവർ പറഞ്ഞു.
കേരളത്തിലെ കൊല്ലം ജില്ലയിലെ മങ്ങാട് എന്ന സ്ഥലത്ത് 1938 ഓഗസ്റ്റ് 8-ന് ജോൺ ജോസഫിന്റെയും എലിസബത്ത് ജോസഫിന്റെയും മകനായി ജനിച്ചു.ഭാര്യ: പരേതയായ ഡെൽഫിൻ അലക്സാണ്ടർ. മക്കൾ: ഡോ.ജോസ്, ഡോ.ജോൺസൺ. മരുമക്കൾ: മേരി ആൻ, ഷെറിൽ.













