LIMA WORLD LIBRARY

Little of Me – Rabindranath Tagore

Collected By – A.S.Indira ” Let only that little be left of me Where by I may name thee my all . Let only that little be left of my will Whereby I may feel thee on every side , and come to thee in everything , and offer to thee my love every moment […]

യുദ്ധം കഴിഞ്ഞ് 77 നീണ്ട വർഷങ്ങൾ; തകർന്ന യുഎസ് വിമാനം ഹിമാലയത്തിൽ കണ്ടെത്തി

ന്യൂഡൽഹി ∙ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനനാളുകളിൽ യുഎസ് വ്യോമസേനാംഗം ഷെറെറുടെ വീട്ടിലേക്ക് ഒരു ടെലിഗ്രാം വന്നു. അദ്ദേഹം ഉൾപ്പെടെ സഞ്ചരിച്ച സി 46 ട്രാൻസ്പോർട്ട് വിമാനം മോശം കാലാവസ്ഥയിൽ അരുണാചൽ പ്രദേശിനടുത്ത് പർവതനിരകളിൽ കാണാതായി. അന്വേഷിക്കുന്നുണ്ട്. വിവരങ്ങൾ പിന്നാലെ അറിയിക്കാം. ഷെറെറുടെ ഒരു വയസ്സുള്ള കുഞ്ഞുമായി ഭാര്യ കരഞ്ഞു തളർന്നു. 1945 ജനുവരി ആദ്യയാഴ്ച കാണാതായ വിമാനം സേനയുടെ വിസ്മൃതിയിലാണ്ടെങ്കിലും അന്നത്തെ ഒരു വയസ്സുകാരൻ – ബിൽ ഷെറെർ – മറക്കാൻ ഒരുക്കമായിരുന്നില്ല. അച്ഛന്റെ ഓർമകൾക്കൊപ്പം വളർന്ന […]

സംസ്ഥാനത്ത് 45,449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു., ടിപിആര്‍ 44.88 ശതമാനം; പതിനായിരം കടന്ന് എറണാകുളം; കുതിച്ച് കോവിഡ്

സംസ്ഥാനത്ത് 45,449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,08,881 പേര്‍ […]

വാട്സാപ്പ് അഡ്മിൻമാരുടെ ശ്രദ്ധയ്ക്ക്; ചെറിയ അബദ്ധം മതി ജയിലില്‍ പോകാൻ

ടെക് ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമൂഹ മാധ്യമ ആപ്ലിക്കേഷനാണ് വാട്സാപ്. വാട്സാപ് വഴി നിരവധി നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെങ്കിലും അതിനേക്കാൾ കൂടുതൽ കുറ്റകൃത്യങ്ങളും ചെയ്യാനാകും. നിങ്ങൾ ഒരു വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനാണെങ്കിൽ കൂടുതൽ സൂക്ഷിക്കണം, എപ്പോഴും ശ്രദ്ധയും വേണം. ഇല്ലെങ്കിൽ ചെറിയൊരു അബദ്ധത്തിന് ജയിലിൽ വരെ പോകേണ്ടിവന്നേക്കാം. വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിൻമാർക്ക് ചില അധിക ആനുകൂല്യങ്ങളും അതോടൊപ്പം തന്നെ ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തിൽ ഏതെങ്കിലും ഗ്രൂപ്പിൽ നിയമവിരുദ്ധമായ പ്രവൃത്തികൾ നടന്നാൽ അത് […]

രാജ്യത്ത് രോഗികളുടെ എണ്ണം കുറയുന്നു; മരണസംഖ്യയിൽ നേരിയ വർധന

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 3,33,533 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 17.78 ശതമാനമായി ഉയര്‍ന്നു. പ്രതിദിന മരണസംഖ്യയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 525 പേര്‍ മരിച്ചു. 2,59,168 പേര്‍ രോഗമുക്തരായി. നഗരങ്ങളേക്കാള്‍ ഗ്രാമങ്ങളിലാണ് രോഗബാധ ആശങ്കയുയര്‍ത്തി ഉയരുന്നത്. കോവിഡ് വ്യാപനത്തില്‍ ലോകത്ത് നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ഐപിഎൽ 2022: ഇന്ത്യയിൽ തന്നെ നടക്കുമെന്ന് റിപ്പോർട്ട്

കൊറോണ പ്രതിസന്ധിയ്‌ക്കിടെ ഐപിഎൽ 2022 സീസൺ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് റിപ്പോർട്ട്. ബിസിസിഐയുടെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുംബൈയിലായിരിക്കും മത്സരങ്ങൾക്കെന്നും  കാണികൾക്ക് പ്രവേശനമില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ആവശ്യമെങ്കിൽ പൂനെയേയും വേദിയായി ഉൾപ്പെടുത്തിയേക്കും.ദക്ഷിണാഫ്രിക്കയേയും ശ്രീലങ്കയേയും ഐപിഎൽ വേദിയായി പരിഗണിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. വരും സീസൺ മാർച്ച് 27ന് ആരംഭിക്കാൻ ബിസിസിഐ ആലോചിക്കുന്നതായി ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു.അതിനിടെ എപിഎൽ താരലേലത്തിനായി മലയാളി താരം ശ്രീശാന്തും പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 50 […]

വിമാനയാത്രയ്ക്ക് ഒറ്റ ഹാൻഡ് ബാഗ് മതി; ചട്ടം കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ

വിമാനത്തിൽ യാത്രക്കാരന് ഒരു ഹാൻഡ് ബാഗ് എന്ന ചട്ടം കർശനമായി നടപ്പാക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം. ചട്ടം കാര്യക്ഷമമായി നടപ്പാക്കാത്തത് മൂലമാണ് വിമാനത്താവളങ്ങളിൽ തിരക്ക് കൂടാൻ പ്രധാന കാരണമെന്ന് വ്യോമയാന രംഗത്ത് സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസർക്കാർ ഏജൻസിയായ ബിസിഎഎസ് അറിയിച്ചു. വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും ബിസിഎഎസ് അയച്ച മെമ്മോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. നിലവിൽ ശരാശരി യാത്രക്കാർ രണ്ടുമുതൽ മൂന്ന് ഹാൻഡ് ബാഗ് വരെയാണ് കയ്യിൽ കരുതുന്നത്. ഇതുമൂലം സ്‌ക്രീനിങ് പോയിന്റിൽ സമയം ഒരുപാട് നഷ്ടപ്പെടുന്നുണ്ട്. ക്ലിയറൻസിന് […]

ഗായകൻ മീറ്റ്‌ലോഫ് അന്തരിച്ചു

ന്യൂയോർക്ക് ∙ യുഎസ് റോക്ക് സംഗീതജ്ഞനും നടനുമായ മീറ്റ് ലോഫ് (74) അന്തരിച്ചു. മൈക്കൽ ലീ അഡേ എന്ന് യഥാർഥ പേരുള്ള മീറ്റ്‌ലോഫിന്റെ ഗാനങ്ങളുടെ 10 കോടിയിലധികം റിക്കോർഡുകൾ ലോകത്ത് വിറ്റഴിച്ചിട്ടുണ്ട്. 1977 ൽ പുറത്തിറങ്ങിയ ബാറ്റ് ഔട്ട് ഓഫ് ഹെൽ ആണ് ഏറ്റവും പ്രശസ്തമായ ആൽബം. ലോകമെമ്പാടും 4.3 കോടി റിക്കോർഡുകൾ ഈ ആൽബത്തിന്റേതായി വിറ്റുപോയിട്ടുണ്ട്. ലോകത്ത് ഏറ്റവും വിറ്റഴിക്കപ്പെട്ട ആൽബങ്ങളിലൊന്നാണ് ഇത്. ഫൈറ്റ് ക്ലബ്, വെയ്ൻസ് വേൾഡ് ഉൾപ്പെടെ 65 ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. English […]

റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ല

റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പൊതുവിതരണ വകുപ്പ്  പുറത്തിറക്കിയ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്   നിര്‍ബ്ബന്ധമാണെന്ന് കാര്‍ഡുടമകളെ തെറ്റിദ്ധരിപ്പിച്ച് അമിത വില ഈടാക്കി ചില കേന്ദ്രങ്ങള്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് നല്‍കുന്നതായി പരാതികള്‍ ലഭിച്ചതായി അദ്ദേഹം അറിയിച്ചു.  കാര്‍ഡുടമകള്‍ സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമായും എടുത്തിരിക്കണമെന്ന ഉത്തരവ് പൊതുവിതരണ വകുപ്പ് ഇതുവരെ നല്‍കിയിട്ടില്ല. പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് പകരമായി ആധാര്‍ വലിപ്പത്തിലുള്ള ഇ-റേഷന്‍ കാര്‍ഡ്, പ്ലാസ്റ്റിക് സ്മാര്‍ട്ട് റേഷന്‍ […]

കുതിച്ച് കോവിഡ്;സംസ്ഥാനത്ത് 45,136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ടിപിആര്‍ 44.8 ശതമാനം ആയി ഉയർന്നു ; ആകെ മരണം 51,739 ആയി

സംസ്ഥാനത്ത് 45,136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,85,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,77,086 പേര്‍ […]

പാടംനിറയെ സൂര്യകാന്തിപ്പൂക്കൾ; കരിഞ്ചാപ്പാടിയിലേക്ക് സന്ദർശകപ്രവാഹം

മലപ്പുറം (പടപ്പറമ്പ്): വിളഞ്ഞുനിൽക്കുന്ന സൂര്യകാന്തിത്തോട്ടം കാണാൻ കരിഞ്ചാപ്പാടിയിലേക്ക് സന്ദർശകരുടെ ഒഴുക്ക്. കുറുവ കരിഞ്ചാപ്പാടി പൊരുന്നുംപറമ്പിലാണ് കണ്ണിനുത്സവമായി സൂര്യകാന്തി പൂത്തുനിൽക്കുന്നത്. സംസ്ഥാനത്തെ മികച്ച കർഷകനുള്ള പുരസ്‌കാരം നേടിയ കരുവള്ളി അമീർബാബുവിന്റേതാണ് തോട്ടം. രണ്ടുവർഷം മുൻപും ഇവിടെ സൂര്യകാന്തി കൃഷിചെയ്തിരുന്നു. അരയേക്കറിൽ കൃഷിചെയ്ത സൂര്യകാന്തിയിലൂടെ കലർപ്പില്ലാത്ത എണ്ണ ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യമെന്ന് അമീർബാബു പറയുന്നു. ദേശീയപാത രാമപുരം നാറാണത്ത് കാറ്റാടിപ്പാടം വഴിയും പെരിന്തൽമണ്ണ കോട്ടയ്ക്കൽ റൂട്ടിലെ പരവക്കൽ ചുള്ളിക്കോട് വഴിയും സൂര്യകാന്തിത്തോട്ടത്തിൽ എത്തിച്ചേരാം

കോവിഡ് മുക്തരായി മൂന്ന് മാസത്തിന് ശേഷം മാത്രം വാക്സിൻ; മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി:കോവിഡ് ബാധിതർ, രോഗമുക്തരായി മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാവു എന്ന് കേന്ദ്ര സർക്കാർ. കരുതൽ ഡോസ് ഉൾപ്പെടെയുള്ളവയ്ക്കാണ് മൂന്ന് മാസത്തെ ഇടവേള വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. കേന്ദ്ര ആരോഗ്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ ആണ് സംസ്ഥാനങ്ങൾക്ക് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കത്ത് നൽകിയിരിക്കുന്നത്. കോവിഡ് ബാധിതരെ സംബന്ധിച്ചിടത്തോളം രോഗമുക്തരായിക്കഴിഞ്ഞാൽ മൂന്ന് മാസങ്ങൾക്ക് ശേഷമേ വാക്സിൻ സ്വീകരിക്കാവൂ എന്നാണ് കത്തിൽ പറയുന്നത്. കരുതൽ ഡോസ് ഉൾപ്പെടെയുള്ള എല്ലാ ഡോസ് വാക്സിനുകൾക്കും ഇത് ബാധകമാകുമെന്നും […]