LIMA WORLD LIBRARY

ഗായകൻ മീറ്റ്‌ലോഫ് അന്തരിച്ചു

ന്യൂയോർക്ക് ∙ യുഎസ് റോക്ക് സംഗീതജ്ഞനും നടനുമായ മീറ്റ് ലോഫ് (74) അന്തരിച്ചു. മൈക്കൽ ലീ അഡേ എന്ന് യഥാർഥ പേരുള്ള മീറ്റ്‌ലോഫിന്റെ ഗാനങ്ങളുടെ 10 കോടിയിലധികം റിക്കോർഡുകൾ ലോകത്ത് വിറ്റഴിച്ചിട്ടുണ്ട്. 1977 ൽ പുറത്തിറങ്ങിയ ബാറ്റ് ഔട്ട് ഓഫ് ഹെൽ ആണ് ഏറ്റവും പ്രശസ്തമായ ആൽബം. ലോകമെമ്പാടും 4.3 കോടി റിക്കോർഡുകൾ ഈ ആൽബത്തിന്റേതായി വിറ്റുപോയിട്ടുണ്ട്. ലോകത്ത് ഏറ്റവും വിറ്റഴിക്കപ്പെട്ട ആൽബങ്ങളിലൊന്നാണ് ഇത്.

ഫൈറ്റ് ക്ലബ്, വെയ്ൻസ് വേൾഡ് ഉൾപ്പെടെ 65 ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

English Summary: ‘Bat Out of Hell’ singer Meat Loaf dies aged 74

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px