LIMA WORLD LIBRARY

ഐപിഎൽ 2022: ഇന്ത്യയിൽ തന്നെ നടക്കുമെന്ന് റിപ്പോർട്ട്

കൊറോണ പ്രതിസന്ധിയ്‌ക്കിടെ ഐപിഎൽ 2022 സീസൺ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് റിപ്പോർട്ട്. ബിസിസിഐയുടെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുംബൈയിലായിരിക്കും മത്സരങ്ങൾക്കെന്നും  കാണികൾക്ക് പ്രവേശനമില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ആവശ്യമെങ്കിൽ പൂനെയേയും വേദിയായി ഉൾപ്പെടുത്തിയേക്കും.ദക്ഷിണാഫ്രിക്കയേയും ശ്രീലങ്കയേയും ഐപിഎൽ വേദിയായി പരിഗണിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. വരും സീസൺ മാർച്ച് 27ന് ആരംഭിക്കാൻ ബിസിസിഐ ആലോചിക്കുന്നതായി ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു.അതിനിടെ എപിഎൽ താരലേലത്തിനായി മലയാളി താരം ശ്രീശാന്തും പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 50 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കളിക്കാർ തന്നെയാണ് അടിസ്ഥാനവില തീരുമാനിക്കുന്നത്.

ഐപിഎൽ 2022 സീസൺ മാർച്ച് അവസാന വാരത്തിൽ ആരംഭിക്കുമെന്നും സീസൺ മെയ് മാസത്തിൽ അവസാനിക്കുമെന്നും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ ശനിയാഴ്ച സ്ഥിരീകരിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px