രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 3,33,533 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 17.78 ശതമാനമായി ഉയര്‍ന്നു. പ്രതിദിന മരണസംഖ്യയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 525 പേര്‍ മരിച്ചു. 2,59,168 പേര്‍ രോഗമുക്തരായി. നഗരങ്ങളേക്കാള്‍ ഗ്രാമങ്ങളിലാണ് രോഗബാധ ആശങ്കയുയര്‍ത്തി ഉയരുന്നത്. കോവിഡ് വ്യാപനത്തില്‍ ലോകത്ത് നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.













