LIMA WORLD LIBRARY

സില്‍വര്‍ ലൈന്‍: ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സര്‍ക്കാര്‍ വാദങ്ങള്‍ സിംഗിള്‍ ബെഞ്ച് കണക്കിലെടുത്തില്ലെന്ന് ഹര്‍ജി. അതിനിടെ, സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കേരളം നല്‍കിയ ഡി.പി.ആര്‍ അപൂര്‍ണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. റയില്‍വേമന്ത്രി ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. എന്‍.കെ പ്രേമചന്ദ്രന്‍, കെ.മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിനാണ് മറുപടി. അതേസമയം സില്‍വര്‍ ലൈനിന് അനുമതി നല്‍കില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലെന്ന്കെ റെയില്‍ വിശദീകരിച്ചു. കേന്ദ്രം ചോദിച്ച വിശദാംശങ്ങള്‍ നിലവിലെ പഠനങ്ങള്‍ […]

പ്രതിപക്ഷ പ്രമേയങ്ങളില്‍ നിയന്ത്രണം; ‘പെഗസസ്’ പ്രമേയങ്ങള്‍ക്ക് അനുമതിയില്ല

പാര്‍ലമെന്റിലെ നന്ദി പ്രമേയചര്‍ച്ചയില്‍ പ്രതിപക്ഷ പ്രമേയങ്ങളില്‍ നിയന്ത്രണം. പെഗസസും കോവിഡിലെ സര്‍ക്കാരിന്റെ വീഴ്ചയും ഒഴിവാക്കി. പെഗസസ് പരാമര്‍ശിക്കുന്ന പ്രമേയങ്ങള്‍ക്ക് അനുമതിയില്ല. നേരത്തെ പെഗസസ് സംബന്ധിച്ച  അടിയന്തരപ്രമേയ നോട്ടിസ് രാജ്യസഭയില്‍ അധ്യക്ഷന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു  തള്ളിയപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍പ്പ് അറിയിച്ചു. രാഷ്ട്രപതിയുടെ അഭിസംബോധനയിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ ഏത് വിഷയവും ഉന്നയിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

പുതിയ അവസരങ്ങളുടെ സമയം; ബജറ്റ് സാശ്രയത്വമുള്ള ആധുനിക ഇന്ത്യയെ സൃഷ്ടിക്കും’

പുതിയ അവസരങ്ങളുടെ സമയമാണ് ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ബജറ്റ് സാശ്രയത്വമുള്ള ആധുനിക ഇന്ത്യ സൃഷ്ടിക്കും. നദീസംയോജനം കാര്‍ഷികമേഖലയെ മാറ്റും . പ്രകൃതി സൗഹൃദ കാര്‍ഷിക ഇടനാഴി സ്ഥാപിക്കും. അതിര്‍ത്തിയിലെ ഗ്രാമങ്ങളെ സമഗ്രമായി വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മിനിമം താങ്ങുവിലയെക്കുറിച്ച് പല തെറ്റിധാരണകളും പ്രചരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ബസ് ചാർജ് വർധന; തീരുമാനം ഉടൻ; വിദ്യാർഥികളുടെ നിരക്കും കൂട്ടും; മന്ത്രി

ബസ് ചാര്‍ജ് വര്‍ധനയില്‍ ഉടന്‍ തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യമാക്കുന്നത് സജീവ പരിഗണനയിലാണെന്നും ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ നവംബറിലാണ് സര്‍ക്കാര്‍ ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയത്. രണ്ട് മാസം പിന്നിട്ടിട്ടും ഈ ഉറപ്പ് പാലിക്കാത്തതില്‍ ബസുടമകള്‍ നിലപാട് കടുപ്പിക്കാനിരിക്കെയാണ് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം. മിനിമം ചാര്‍ജ് […]

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ട. കേന്ദ്രനിര്‍ദേശപ്രകാരമുളള പരിശോധനകള്‍ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

മൊബൈല്‍ ഫോണിന് വിലകുറയും; കുടയ്ക്ക് വിലകൂടും; പട്ടിക ഇങ്ങനെ

മൊബൈല്‍ ഫോണ്‍, വജ്രം, മറ്റ് രത്നങ്ങള്‍, ആഭരണങ്ങളിലുപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്ക് വിലകുറയും. പെട്രോളിയം സംസ്കരണത്തിനുള്ള രാസവസ്തുക്കള്‍, സ്റ്റെയിന്‍ലസ് സ്റ്റീല്‍, അലോയ് സ്റ്റീല്‍ എന്നിവയ്ക്കും വില കുറയും. കുടകള്‍, ഇറക്കുമതി ചെയ്യുന്ന നിര്‍മാണവസ്തുക്കള്‍, ഇമിറ്റേഷന്‍ ആഭരണങ്ങള്‍, സോഡിയം സയനൈഡ് എന്നിവയ്ക്ക് വില കൂടും.

കേന്ദ്ര ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറപാകല്‍’

ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്രബജറ്റ്. സാമ്പത്തികമുന്നേറ്റം ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന്റെ ശക്തി തെളിയിച്ചു. 2022–23 സാമ്പത്തികവര്‍ഷത്തെ കേന്ദ്രബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. കോവിഡ് മൂലം ദുരിതം നേരിട്ടവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ധനമന്ത്രി. ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറപാകലാണെന്നും ധനമന്ത്രി.

രാജ്യത്തു 1.67 ലക്ഷം പുതിയ കോവിഡ് കേസുകൾ; ടിപിആർ കുറഞ്ഞു, 11.6%

രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,059  ലക്ഷം പേർക്ക് കോവിഡ് ബാധിച്ചു. 1192 പേർ മരിച്ചു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 15.7% ൽ നിന്ന് 11.6% ആയി കുറഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 20 ശതമാനം കുറവുണ്ട്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  17,43,059 പേര്‍. രോഗമുക്തി നിരക്ക് 94.60 %. കേരളത്തിൽ ഇന്നലെ 42,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാംപിളുകളാണു പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് […]