LIMA WORLD LIBRARY

സില്‍വര്‍ ലൈന്‍: ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സര്‍ക്കാര്‍ വാദങ്ങള്‍ സിംഗിള്‍ ബെഞ്ച് കണക്കിലെടുത്തില്ലെന്ന് ഹര്‍ജി.

അതിനിടെ, സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കേരളം നല്‍കിയ ഡി.പി.ആര്‍ അപൂര്‍ണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. റയില്‍വേമന്ത്രി ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. എന്‍.കെ പ്രേമചന്ദ്രന്‍, കെ.മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിനാണ് മറുപടി. അതേസമയം സില്‍വര്‍ ലൈനിന് അനുമതി നല്‍കില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലെന്ന്കെ റെയില്‍ വിശദീകരിച്ചു. കേന്ദ്രം ചോദിച്ച വിശദാംശങ്ങള്‍ നിലവിലെ പഠനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നല്‍കും. അതിനുശേഷം പദ്ധതിക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ റെയില്‍ വ്യക്തമാക്കി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px