LIMA WORLD LIBRARY

മരണഗന്ധം പരത്തുന്ന സോഷ്യല്‍ മീഡിയ പുഴുക്കള്‍ – കാരൂര്‍ സോമന്‍, ലണ്ടന്‍.

ഇന്ന് സത്യത്തിനും മരണഗന്ധമാണ്. നമ്മുടെ ദാര്‍ശനിക വീക്ഷണങ്ങളായ സത്യവും നീതിയും ദീര്‍ഘശ്വാസം വലിക്കുന്നു. സത്യം പറയുന്ന വിപ്ലവകാരികളെയാണ് നല്ല ഭരണാധിപന്മാര്‍, സര്‍ഗ്ഗ പ്രതിഭ കള്‍ എന്നറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയ ചിലര്‍ക്ക് മധുരാനുഭൂതി പകരുമ്പോള്‍ മറ്റ് ചിലരുടെ മനസ്സില്‍ മരണഗന്ധം, ദുഃഖം പതിഞ്ഞുകിടക്കുന്നു. മനുഷ്യരുടെ തെറ്റായ പ്രവര്‍ത്തികളെ, നിലപാടു കളെ, വിശ്വാസങ്ങളെ പൊളിച്ചടുക്കുക ഹ്യദയ വിശാലതയുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളാണ്. അവിടെ യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിച്ചുള്ള പൊളിച്ചടുക്കല്‍ അവരില്‍ സ്വാര്‍ത്ഥത കുടികൊള്ളുന്നതുകൊ ണ്ടാണ്. ചിലരാകട്ടെ മറ്റുള്ളവരുടെ പ്രേരക ശക്തിയായി പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ […]

മധുരമുള്ള മുട്ടായിയും ഇമ്പമുള്ള മണിയടിയും… – ഉല്ലാസ് ശ്രീധർ

രാവിലെ മുതൽ ആകാശം കർക്കടക കരിമേഘങ്ങളാൽ കറുത്തിരുണ്ട് കിടക്കുകയാണ്… അതിനേക്കാൾ കറുത്തിരുണ്ട മനസുമായാണ് ഞാൻ ക്ലാസിൽ ഇരിക്കുന്നത്… അവസാനത്തെ പിരീയിഡ് കണക്കാണ്… ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും മാത്തമാറ്റിക്സിലാണെന്ന് വിശ്വസിക്കുന്ന ‘സ്ഫടികം’ സിനിമയിലെ ചാക്കോ മാഷിനെ പോലെയുള്ള ചെല്ലപ്പൻ പിള്ള സാറിന്റെ കണക്ക് ക്ലാസാണ്… ക്ലീൻ ഷേവ്, വെളുത്ത നിറം, പൊക്കവും വണ്ണവുമള്ള ശരീരം, വെറ്റിലക്കറകളാൽ കറുത്ത പല്ലുകൾ, കട്ടിയുള്ള ശബ്ദം, അലക്കി തേച്ച വെള്ള മുണ്ടും വെള്ള ഷർട്ടുമാണ് വേഷം… എപ്പോഴും കൈയിലൊരു ചൂരലുമായി നടക്കുന്ന ചെല്ലപ്പൻ […]

ജനുവരി 30 – മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം

സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ ,ഇന്നുമുണങ്ങാത്ത മുറിവിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം . മഹാത്മഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്ന ദിവസം . ‘ ആധുനിക ജനാധിപത്യ ഇന്ത്യ ‘ഏതൊക്കെ ആശയങ്ങളുടെ മുകളിലാണോ പടുത്തുയർത്തപ്പെടേണ്ടത് അവ സംരക്ഷിക്കാൻ ഗാന്ധിജി ജീവൻ ബലി കൊടുക്കുകയായിരുന്നു . സാഹോദര്യവും സമാധാനവും പരസ്പര സ്നേഹവും മുറുകെപ്പിടിച്ചു കൊണ്ട് ജനതയെ ചേർത്തു നിർത്താനാണ് അദ്ദേഹം അവസാന നിമിഷം വരേയും ശ്രമിച്ചത് . ഗാന്ധിജിയുടെ രക്തസാക്ഷിത്വം നമ്മെ ഓർമ്മിപ്പിക്കുന്നത് […]

മാർക്സും മൂലധനവും

A S Indira ഏറ്റവും പ്രചാരം സിദ്ധിച്ചിട്ടുള്ള കൃതികളിലൊന്നാണ് മൂലധനം .20–ആം നൂറ്റാണ്ടിന്റെ ചരിത്രമാകെ മാറ്റി മറിച്ച മഹാഗ്രന്ഥം .ആധുനിക കാലത്തെ സാമൂഹ്യ ചലനങ്ങളെ ഏറ്റവും സ്വാധീനിച്ച പുസ്തകമാണ് “മൂലധനം “. തൊഴിലാളി വർഗ്ഗത്തിന്റെ ബൈബിൾ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട് “മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരു മൊന്നു പോലെ സമത്വവും സത്യവും പുലരുന്ന ഒരു കാലത്തെക്കുറിച്ചു എല്ലാ മനുഷ്യരും കിനാവ് കാണാറുണ്ട് .അല്പം ചിലർ മാത്രം തിന്നും മദിച്ചും വേറെ ചിലർ നൊന്തു മരിച്ചും കഴിയുന്ന […]

പ്രിയ നാട് കോടിമത – മിനി സുരേഷ്

കോടി മത,കോട്ടയം നഗരത്തിന്റെ അതിരു കാക്കുന്ന ,ഗ്രാമീണ സൗന്ദര്യവും , നാഗരികതയും മനോഞ്ജമായ് കൈകോർത്ത്സൗഹൃദ മാധുരിയോടെ സ്വാഗതമോതുന്ന ദേശം.കവിശ്രേഷ്ഠൻ ശ്രീ.കൊട്ടാരത്തിൽ ശങ്കുണ്ണിയുടെജന്മംകൊണ്ട്ധന്യമായി,ലോകമെങ്ങും പുകൾപെറ്റ ഐതിഹ്യ മാലക്കഥകളുടെ തൂലികഉണർന്ന നാട്. വിശുദ്ധിയുടെനന്മകൾവിതറുന്നപള്ളിപ്പുറത്തുകാവും, പള്ളിമണികളാൽ സ്നേഹനാദം മുഴക്കിപ്രോജ്ജ്വലിപ്പിക്കുന്ന സെയിന്റ് .പിയൂസ് ദേവാലയവും മതമൈത്രീസന്ദേശം സമുദ്ധമായി പകരുന്ന പുണ്യദേശം. പള്ളിപ്പുറത്തമ്മയ്ക്ക് താലപ്പൊലിയെടുത്ത താലത്തിൽ പകർന്നു കിട്ടുന്ന പായസം നൽകാൻ തങ്ങൾക്കുംഒരു കുഞ്ഞിപ്പെങ്ങൾ വേണമെന്നുള്ളആങ്ങളമാരുടെ പ്രാർത്ഥനയുടെഫലമായാണ്അമ്മയുടെമുപ്പത്തിയേഴാമത്തെ വയസ്സിൽ ഞാൻ ജനിച്ചതത്രെ. എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ട കോടിമതയും,കമ്പോളവൽക്കരണത്തിന്റെ പാരവശ്യത്താൽ ആത്മാവു മരിച്ചുറങ്ങി ,മൃത […]

എന്റ അമ്പിളി മാമൻ – ബിന്ദു . കെ.എം

പൗർണമിയെന്നാണിന്നെന്നെവിളിക്കുന്ന – തെങ്കിലും ഒന്നറിയുന്നു ഞാൻ എൻ പ്രകാശത്തിലും നിൻ പുഞ്ചിരി കാണുവാനായി വന്നൻപോടെ ആകാശാരാ- മത്തിൽ . നക്ഷത്രക്കുഞ്ഞുങ്ങ ൾകൺ തുറന്നു അമ്പിളിക്കുഞ്ഞിനെ താരാട്ടു പാടി തൻ ചാരെ കിടത്തവേ മുത്തമേ കീ… വിണ്ണിലെ മാലപ്പടക്കമാം മേഘങ്ങൾ തൻ ആരവഘോഷത്തിൽ അമ്മതൻ താരാട്ടിന്നീണമായി പുഞ്ചിരി തൂകി നിന്നു . പാൽ നുര ചിന്തി കൺപീലി താളത്തിൽ ചെമ്മേ തുള്ളിയാടി തങ്കക്കൊലു സുകിലുക്കിക്കൊണ്ടാ മാന- ത്തമ്പിളി മാമ – നിന്നെത്തിപ്പോയി. ആദ്യമായമ്മയിൽ നിന്നും വിടർന്നൊരെൻ മാമന്റെ ചിത്രം […]

വ്ലാഡിമർ ഇലിച്ച് ഉല്യാനോവ് ലെനിൻ

1924 ജനുവരി 21 നാണ് വ്ലാഡിമർ ഇലിച്ച് ഉല്യാനോവ് ലെനിൻ അന്തരിക്കുന്നത്. ഇരുപതാം നൂറ്റാണ്ട് ജന്മം നൽകിയ മഹാന്മാരായ ജനനേതാക്കളിൽ ഒരാളായ ആ മനുഷ്യന് അപ്പോൾ 54 വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല പ്രായം. അദ്ദേഹത്തിന്റെ ശമമഞ്ചത്തിനരികിൽ നിന്നുകൊണ്ട് ഭാര്യ ക്രൂപ്കയ, കാര്യമാത്രപ്രസക്തമെങ്കിലും ഓജസ്സുള്ള ഒരു പ്രസംഗം നടത്തുകയുണ്ടായി അന്ന്. “സഖാക്കളേ , തൊഴിലാളി പുരുഷന്മാരെ സ്ത്രീകളെ , കർഷക പുരുഷന്മാരെ , സ്ത്രീകളേ…” ക്രൂപ്സ്കയ പറഞ്ഞു – “എനിക്ക് നിങ്ങളോട് ഒരു വലിയ അഭ്യർത്ഥന നടത്താനുണ്ട്. നിങ്ങൾ ഒരിക്കലും […]

ഭാവശുദ്ധിയുടെ പരമ ഗുരുവിന് പ്രണാമം! – ആന്റണി പുത്തൻപുരക്കൽ

നമ്മുടെ ദുഃഖങ്ങളെ സന്തോഷമാക്കി മാറ്റാൻ പഞ്ചശീലങ്ങൾ ഉപദേശിച്ചുതന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രേഷ്ഠനായ ബുദ്ധമത സന്യാസിയായിരന്നു ‘തായ്’ (ഗുരു) എന്ന പേരിൽ അറിയപ്പെടുന്ന തിക് നാറ്റ് ഹാൻ എന്ന വിയറ്റ്നാംകാരനായ ബുദ്ധസന്യാസി. മനുഷ്യർ എപ്പോഴും സന്തോഷമുളളവരായിരിക്കാൻ ആഗ്രഹിക്കുന്നു. ഇതിനായി നമ്മെ സഹായിക്കുന്ന നിരവധി പുസ്തകങ്ങളും അധ്യാപകരും ലോകത്ത് ഉണ്ട്. എന്നിട്ടും നാമെല്ലാവരും നിത്യേന സന്താഷമുളളവരല്ല. ഇതിനുകാരണം, സന്തോഷത്തിന്റെ കല അഭ്യസിക്കുന്നതിനൊടൊപ്പം നമ്മുടെ കഷ്ടപ്പടുകളെ, ദുഃഖങ്ങളെ ഒരു കലയായി അഭ്യസിക്കാൻ പഠിക്കാത്തതുകൊണ്ടാണ്. നിരന്തരം നിലനിർത്താൻ സാധിക്കുന്ന സന്തോഷം മാത്രം […]

ആരാണ് ദുബായ് അനി…? – ഉല്ലാസ് ശ്രീധർ

എന്റെ കുറിപ്പുകൾ വായിക്കുന്ന ഒരുപാട് കൂട്ടുകാരുടെ ചോദ്യമാണ്… എന്റെ പ്രിയപ്പെട്ട ബാല്യകാല സുഹൃത്താണ് ദുബായ് അനി… ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങൾ രൂപീകരിച്ച ‘ഫ്രണ്ട്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബി’ന്റെ സെക്രട്ടറി ഞാനും പ്രസിഡന്റ് ദുബായ് അനിയുമായിരുന്നു… ഞങ്ങളുടെ ഫ്രണ്ട്സ് ക്ലബ് വെറുമൊരു കുട്ടി ക്ലബ്ബായിരുന്നില്ല… നാട്ടിലെ മുഴുവൻ മുതിർന്നവരേയും വെല്ലുവിളിച്ചു കൊണ്ട് നോട്ടീസടിച്ച് പിരിവെടുത്ത് ഓണാഘോഷം നടത്തിയ ക്ലബ്ബായിരുന്നു… അന്നു മുതൽ പല സംഘടനകളുടേയും സെക്രട്ടറി ഞാനും പ്രസിഡന്റ് അനിയുമായി… ഞങ്ങൾ ആത്മാർത്ഥ കൂട്ടുകാരായിരുന്നു… എന്നിട്ടും…, […]

ഭരണഘടനയോ? – ബിന്ദു. കെ.എം ,മലപ്പുറം

ഇന്ത്യക്ക് വേണ്ടി ഒരു ഭരണഘടന ഞാനെഴുതുകയോ ?ലജ്ജാകരം … ഇന്ത്യ സ്വതന്ത്രയായപ്പോഴേക്കുംഒരേ വൈവിധ്യമുൾക്കൊള്ളുന്ന ഇന്ത്യക്കാർക്ക് ഏകീകൃത നയത്തിൽ ഭരണ സംവിധാന മേർപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ നിർണായക തീരുമാനമെടുക്കുന്നതിന് വേണ്ടി 1946-ൽ ബ്രിട്ടണിലേക്ക് പറന്ന ഇന്ത്യൻ പ്രതിനിധികളോട് നിയമജ്ഞനും മഹാ പണ്ഡിതനുമായ ഐവർ ജനീസ് എന്ന മഹാ പണ്ഡിതൻ പറഞ്ഞ വാക്കാണെന്ന് ചരിത്രം പറയുന്നു. ജാതി മത വർണ വൈവിധ്യത്തിന്റെ ,പ്രത്യേകമായി അന്നത്തെക്കാലത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഹൈസ്കൂൾ പഠനകാലത്ത് മലയാളം ഉപപാഠപുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചതോർക്കുന്നു. Dr. B.R അo ബേദ്കറിന്റെ ബാല്യ […]

കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്…?

മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയി കോളേജ് വിദ്യാർത്ഥികളോട് സംവദിക്കുന്നു. ……… കയ്യിൽ കെട്ടിയ വാച്ചല്ലാതെ അവർ മറ്റു ആഭരണങ്ങൾ ഒന്നും ധരിച്ചിട്ടില്ല. അതിലേറെ കുട്ടികളെ അത്ഭുതപ്പെടുത്തിയത് അവർ മുഖത്ത് പൗഡർ പോലും ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ്. ഇംഗ്ലീഷിലാണ് സംസാരം. ഒന്ന് രണ്ട് മിനുട്ട് മാത്രമേ അവർ സംസാരിച്ചുള്ളൂ എങ്കിലും അവരുടെ വാക്കുകളിൽ ഒരു വല്ലാത്ത നിശ്ചയ ദാർഢ്യം നിറഞ്ഞു നിന്നിരുന്നു. തുടർന്ന് കുട്ടികൾ ചില ചോദ്യങ്ങൾ കളക്ടറോട് ചോദിച്ചു. ചോ : മാഡത്തിന്റെ പേരെന്താ ഇങ്ങനെ?. […]

കവിത വരും വഴി – സെബാസ്റ്റ്യൻ തേനാശ്ശേരി

[ പ്രസിദ്ധീകൃതമായ എന്റെ “സർഗ്ഗ നിലാവ് ” എന്ന കാവ്യ കൃതിയുടെ ആമുഖ കവിത ] കവിത വിരിഞ്ഞൊരു രാവിൽ പനിമതി ചന്ദ്രനിലാവിൽ , കനവുകളെല്ലാം കതിരുകൾ വീശി തെളിഞ്ഞു മിന്നും യാമം ! അനുപമമീ നിമിഷം , അനുഭൂതികളുടെ നിമിഷം അസുലഭ നിർവൃതി അകതാരിതളിൽ അമൃതായ് പെയ്യും നിമിഷം ! ഏകാന്തരമ്യമീ രാവിൽ മനസ്സിൽ സ്മൃതി ദീപങ്ങളുണർന്നു ; വിശ്വപ്രകൃതി വിരാട്പുമാനിൽ വിലയം കൊള്ളും നേരം , ആദിസർഗ്ഗ മഹോത്സവസ്മരണകൾ എന്നുള്ളിലുദിച്ചല്ലോ ..! പനിമതിബിംബമുണർന്നു ഹൃദയ […]

രാത്രിമഴ – അന്നാ

രാത്രിമഴ പെയ്തൊഴിയുന്നു ഇരുളിന്റെ നൊമ്പരങ്ങളിൽ ആർദ്ര കണങ്ങളായി… കനത്ത ദുഃഖത്തിന്റെ കൂരിരുട്ടിൽ ഒരു സ്വാന്തനമായി അലിഞ്ഞലിഞ്ഞ്.. നിദ്രാവിഹീന രാത്രിയിൽ സംഗീതമായി…ലയമായി താരാട്ട് പാട്ടായി എന്നെ തഴുകി ഉറക്കി രാത്രിമഴ…. ആത്മാവിന്നാഴങ്ങളിൽ നനുത്ത സ്പർശമായി നീ പെയ്തിറങ്ങുമ്പോൾ നിന്റെ സംഗീതത്തിന്റെ മാസ്മരികതയിൽ ഞാനും ലയിച്ചുചേരുന്നു. രാത്രിമഴേ….. നീ എന്റെ സഖി മനുഷ്യന്റെ ചൂഷണത്തിൽ അസ്ഥിത്വം നഷ്ടപ്പെട്ട പ്രകൃതി പരസ്പരം സ്നേഹിക്കാൻ മറക്കുന്ന മനുഷ്യർ കൊന്നു തിന്നുവാൻ മടിയില്ലാത്ത നരാധമന്മാർ മനുഷ്യരക്തം ഊറ്റി കുടിക്കുന്നു. കണ്ണീർച്ചാലുകൾ പെയ്തൊഴിയുമ്പോൾ… രാത്രിമഴേ………….. ഞാനും […]

യുഎഇയിൽ ബിസിനസ് സ്ഥാപനങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നു

യുഎഇയിൽ ബിസിനസ് സ്ഥാപനങ്ങൾക്കു അടുത്തവർഷം ജൂൺ ഒന്നുമുതൽ ലാഭത്തിൻമേൽ നികുതി ഏർപ്പെടുത്തുന്നു. പ്രതിവർഷം 3,75,000 ദിര്‍ഹത്തിനു മുകളിലുള്ള ലാഭത്തിനായിരിക്കും ഒൻപതു ശതമാനം കോർപ്പറേറ്റ്  നികുതി ഏർപ്പെടുത്തുന്നത്. വ്യക്തിഗത വരുമാനത്തിനു നികുതി ബാധകമായിരിക്കില്ല. യുഎഇയിൽ ഇതാദ്യമായാണ് ബിസിനസുകൾക്ക് ലാഭത്തിൻമേൽ നികുതി ഏർപ്പെടുത്തുന്നത്. വലിയവ്യവസായസംരംഭങ്ങൾക്കായിരിക്കും നികുതി ബാധകമാകുന്നത്. ചെറുകിട സംരംഭങ്ങളെ സഹായിക്കുന്നതിന് 3,75,000 ദിർഹം അതായത് 75 ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി ബാധകമാക്കിയിട്ടില്ല. 2023 ജൂൺ ഒന്നിന് ശേഷം ആരംഭിക്കുന്ന അടുത്ത  സാമ്പത്തിക വർഷത്തിലാകും നിയമം നടപ്പാക്കി […]

ബജറ്റിനെ സ്വാഗതം ചെയ്ത് ഗൾഫ് വ്യവസായികൾ

ദുബായ്∙ കൃഷി,  അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ സുപ്രധാന മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് രാജ്യത്തിന്റെ വളർച്ച ദ്രുതഗതിയിലാക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച 4 ലോജിസ്റ്റിക് പാർക്കുകൾ ഭക്ഷ്യ വിതരണ ശൃംഖലകളെ  ശക്തിപ്പെടുത്തും. ആരോഗ്യ പരിചരണ ദാതാക്കൾക്കും, സ്ഥാപനങ്ങൾക്കും ഡിജിറ്റൽ റജിസ്ട്രികൾ, പ്രത്യേക ആരോഗ്യ തിരിച്ചറിയൽ സംവിധാനം തുടങ്ങി ആരോഗ്യമേഖലയെ സമഗ്രമായി ഡിജിറ്റൽവൽക്കരിക്കാനുള്ള നിർദേശങ്ങൾ മികച്ചതാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പൻ […]