ശൈത്യകാല ഒളിംപിക്സിന്‍റെ ചടങ്ങുകളിൽ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും; പ്രതിഷേധം

ബെയ്ജിങ് ശൈത്യകാല ഒളിംപിക്സിന്‍റെ ഉദ്ഘാടന,സമാപനച്ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്ക്കരിക്കും. ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികനെ ദീപശിഖയേന്താന്‍ നിയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ തീരുമാനം. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ നാല് സൈനികരെ കൊല്ലപ്പെട്ടിട്ടുള്ളൂവെന്ന ചൈനയുടെ അവകാശവാദം ഓസ്ട്രേലിയന്‍ മാധ്യമം തള്ളി. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോ ശൈത്യകാല ഒളിംപിക്സിന് ദീപശിഖയേന്തുമെന്ന് ഗ്ലോബല്‍ ടൈംസ് ഉള്‍പ്പെടെ ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ ഈ സൈനികന്‍റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നാലുതവണ ദേശീയ സ്കേറ്റിങ് ചാംപ്യനായിട്ടുണ്ടെന്നും […]
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയയെ 96 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. ശനിയാഴ്ച ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണിത്. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തു. 110 റണ്‍സ് നേടിയ ക്യാപ്റ്റന്‍ യഷ് ദുള്ളും 94 റണ്‍സെടുത്ത ഷെയ്ഖ് റഷീദുമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങില്‍ ഓസിസ് 194ന് പുറത്തായി. […]
സില്‍വര്‍ ലൈന്‍: കേരളം നല്‍കിയ ഡി.പി.ആര്‍ അപൂര്‍ണമെന്ന് കേന്ദ്രസര്‍ക്കാർ: തിരിച്ചടി

കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്നും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്നും റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്. സാങ്കേതിക പ്രായോഗികതയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഡിപിആറില്‍ നല്‍കിയിട്ടില്ല. വിദേശവായ്പയെടുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സാമ്പത്തികമായി എത്രത്തോളം പ്രായോഗികമാണെന്ന് പരിശോധിക്കും. ജനങ്ങളെ എത്രത്തോളം ബാധിക്കുമെന്ന് സാമൂഹിക ആഘാതപഠന റിപ്പോര്‍ട്ട് ലഭിച്ചാലേ അറിയാന്‍ കഴിയൂവെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി തേടി കേരളം നല്‍കിയ ഡിപിആറില്‍ മതിയായ സാങ്കേതിക വിവരങ്ങളില്ലെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് എന്‍ കെ പ്രേമചന്ദ്രന്‍റെയും കെ മുരളീധരന്‍റെയും […]



