LIMA WORLD LIBRARY

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയയെ 96 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. ശനിയാഴ്ച ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണിത്.  നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തു. 110 റണ്‍സ് നേടിയ ക്യാപ്റ്റന്‍ യഷ് ദുള്ളും 94 റണ്‍സെടുത്ത ഷെയ്ഖ് റഷീദുമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.  മറുപടി ബാറ്റിങില്‍ ഓസിസ് 194ന് പുറത്തായി. വിക്കി ഓസ്വാള്‍ മൂന്നുവിക്കറ്റ് വീഴ്ത്തി. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ യഷാണ് കളിയിലെ താരം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px