10 Most Beautiful Birds on Planet Earth 2
7 Most Wonderful Natural Phenomena In The World
യുക്രെയ്നിലേക്ക് നാറ്റോയുടെ വരവ് അംഗീകരിക്കാനാകാതെ റഷ്യ; പുടിൻ വരച്ച വര

ചൈനയുടെ സൈനികസഖ്യത്തിൽ നേപ്പാളിനെ അംഗമാക്കാൻ ശ്രമിച്ചാൽ ഇന്ത്യ വെറുതെയിരിക്കുമോ? അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനികസഖ്യത്തിൽ യുക്രെയ്നിനെ അംഗമാക്കാനുള്ള ശ്രമത്തെ റഷ്യൻ ഭരണാധികാരി വ്ലാഡിമിർ പുടിൻ കാണുന്നത് ഏതാണ്ട് അങ്ങനെയാണ്. അതു തടയുകയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപിത ഉദ്ദേശ്യവും. 1991 ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ മുതൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം യുക്രെയ്നിനുമേൽ നോട്ടമിട്ടിരുന്നതാണ്. 1994 ൽ മുൻ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷ്ബിഗ്‍ന്യൂ ബ്രസെൻസ്ക്കി ‘ഫോറിൻ അഫയേഴ്സ്’ എന്ന പ്രസിദ്ധീകരണത്തിൽ അതു വ്യക്തമാക്കുകയും ചെയ്തു. ‘റഷ്യയ്ക്കെതിരെ […]
ഖത്തർ പ്രവാസികൾക്ക് പിസിആറും ക്വാറന്റീനും ഒഴിവാക്കി

ദോഹ ∙ ഇന്ത്യയിൽ നിന്ന് എത്തുന്ന കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ, ഖത്തറിൽ താമസാനുമതിയുള്ള പ്രവാസികൾക്ക് പിസിആർ പരിശോധനയും ഹോട്ടൽ ക്വാറന്റീനും ഒഴിവാക്കി. കോവിഡ് ഭേദമായവർക്കും ഈ ആനുകൂല്യം ലഭിക്കും. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള മറ്റു സന്ദർശകരിൽ ഖത്തർ അംഗീകൃത വാക്‌സീൻ 2 ഡോസും എടുത്തവർക്കും കോവിഡ് മുക്തർക്കും യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണ്. ഒരു ദിവസത്തെ ഹോട്ടൽ ക്വാറന്റീനുമുണ്ട്. വാക്‌സീൻ എടുക്കാത്തവർക്ക് പ്രവേശനം ഇല്ല. പുതിയ നയം 28ന് രാത്രി […]
യുക്രെയ്‍ന്‍ പിടിച്ചെടുക്കാന്‍ പദ്ധതിയില്ല; ജനതയെ സ്വതന്ത്രരാക്കുക ലക്ഷ്യം: റഷ്യ

അധിനിവേശമല്ല യുക്രെയ്ന്‍ ജനതയെ സ്വതന്ത്രരാക്കുകയാണ് ലക്ഷ്യമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്. യുക്രെയ്നിലേത് ജനാധിപത്യ സര്‍ക്കാരാണെന്ന് റഷ്യ കരുതുന്നില്ല. യുക്രെയ്‍ന്‍ പിടിച്ചെടുക്കാന്‍ ആരും പദ്ധതിയിടുന്നില്ലെന്നും സെര്‍ജി ലാവ്റോവ് പറഞ്ഞു. അതിനിടെ യുക്രയ്ന്‍ തലസ്ഥാനം പിടിക്കാനൊരുങ്ങി റഷ്യ. റഷ്യന്‍ സൈന്യം കീവിലെത്തി. കീവിനെ സംരക്ഷിക്കാന്‍ പോരാടുന്നതായി യുക്രയ്ന്‍ സേന പറഞ്ഞു. രണ്ടാം ദിവസവും തുടരുന്ന യുക്രെയന്‍ യുദ്ധത്തിന്‍റെ ഭാവി എന്താകുമെന്നതില്‍ അനിശ്ചിതത്വം. വിട്ടുവീഴ്ചക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ വ്ലാഡിമിര്‍ പുടിന്‍, സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് യുദ്ധമെന്ന് വാദിക്കുന്നു. അവസാന നിമിഷം […]
സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം; പുടിനെ ഫോണിൽ വിളിച്ച് മോദി

യുക്രെയ്‌ന്‍ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനോട് സംസാരിച്ചു. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റിനോട് മോദി അഭ്യര്‍ഥിച്ചു. അടിയന്തരമായി വെടിനിര്‍ത്തണം. റഷ്യ-നാറ്റോ ഭിന്നത ചര്‍ച്ചകളിലൂടെ പരിഹമെന്ന് മോദി. സംഭാഷണം 25 മിനിറ്റ് നീണ്ടു. ഇന്ത്യയും റഷ്യയും തമ്മില്‍ തുടര്‍ച്ചയായ നയതന്ത്രതല ആശയവിനിമയത്തിന് ധാരണ. ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനാണ് ഏറ്റവുമധികം മുന്‍ഗണനയെന്ന് നരേന്ദ്ര മോദി. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ യുക്രെയ്ന്റെ അയല്‍രാജ്യങ്ങളുമായി ബന്ധപ്പെടും. യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റോഡുമാര്‍ഗം അയല്‍രാജ്യങ്ങളിലെത്തിക്കാനാണ് നീക്കം. രക്ഷാദൗത്യത്തിനായി വിദേശകാര്യമന്ത്രാലയം പ്രത്യേകസംഘങ്ങളെ അയച്ചു. […]
ആദ്യദിനം വിജയമെന്ന് റഷ്യ; ചെര്‍ണോബില്‍ മേഖല നിയന്ത്രണത്തിൽ

യുക്രെയ്ന്‍ സൈനികനടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തില്‍. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രെയ്നിലെ 6 മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. യുക്രെയിനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനികകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു. അതേസമയം, യുക്രെയ്നിലേക്ക് നാറ്റോ ഉടന്‍ സൈന്യത്തെ അയയ്ക്കില്ലെന്ന് സെക്രട്ടറി ജനറല്‍. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ നാളെ നാറ്റോ രാജ്യങ്ങള്‍ യോഗം ചേരും. സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നാറ്റോ പ്രതിരോധ നീക്കം തുടങ്ങി. അതേസമയം, റഷ്യയെ പിന്തിരിപ്പിക്കുന്നതില്‍ അമേരിക്കയുടെയും യു.എന്നിന്റെയും […]
ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ലങ്കയെ 62 റൺസിന് വീഴ്ത്തി

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ലക്നൗവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 62 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 199 റൺസ്. ശ്രീലങ്കയുടെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 137 റൺസിൽ അവസാനിച്ചു. ഇന്ത്യയുടെ വിജയം 62 റൺസിന്. സെഞ്ചുറിയുടെ വക്കോളമെത്തിയ അർധസെഞ്ചുറി പ്രകടനവുമായി ഇഷാൻ കിഷൻ ഇന്ത്യയുടെ വിജയശിൽപിയായി. […]



