LIMA WORLD LIBRARY

സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം; പുടിനെ ഫോണിൽ വിളിച്ച് മോദി

യുക്രെയ്‌ന്‍ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനോട് സംസാരിച്ചു. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റിനോട് മോദി അഭ്യര്‍ഥിച്ചു. അടിയന്തരമായി വെടിനിര്‍ത്തണം. റഷ്യ-നാറ്റോ ഭിന്നത ചര്‍ച്ചകളിലൂടെ പരിഹമെന്ന് മോദി. സംഭാഷണം 25 മിനിറ്റ് നീണ്ടു. ഇന്ത്യയും റഷ്യയും തമ്മില്‍ തുടര്‍ച്ചയായ നയതന്ത്രതല ആശയവിനിമയത്തിന് ധാരണ. ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനാണ് ഏറ്റവുമധികം മുന്‍ഗണനയെന്ന് നരേന്ദ്ര മോദി.

വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ യുക്രെയ്ന്റെ അയല്‍രാജ്യങ്ങളുമായി ബന്ധപ്പെടും. യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റോഡുമാര്‍ഗം  അയല്‍രാജ്യങ്ങളിലെത്തിക്കാനാണ് നീക്കം.  രക്ഷാദൗത്യത്തിനായി വിദേശകാര്യമന്ത്രാലയം പ്രത്യേകസംഘങ്ങളെ അയച്ചു. ദൗത്യസംഘങ്ങളിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളും പ്രസിദ്ധീകരിച്ചു. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ക്യാംപ് ഓഫിസുകള്‍ തുടങ്ങും.  പ്രശ്നപരിഹാരത്തിനായി  ചര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കാന്‍ ഇന്ത്യ സന്നദ്ധമെന്ന് വിദേശകാര്യസെക്രട്ടറി ഹര്‍ഷ്്‍വര്‍ധന്‍ ശൃംഗ്‍ല പറഞ്ഞു. റഷ്യയ്ക്കുമേലുള്ള ഉപരോധങ്ങള്‍ ഇന്ത്യയെ ബാധിക്കുമോയെന്നും പരിശോധിക്കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px