LIMA WORLD LIBRARY

ഖത്തർ പ്രവാസികൾക്ക് പിസിആറും ക്വാറന്റീനും ഒഴിവാക്കി

ദോഹ ∙ ഇന്ത്യയിൽ നിന്ന് എത്തുന്ന കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ, ഖത്തറിൽ താമസാനുമതിയുള്ള പ്രവാസികൾക്ക് പിസിആർ പരിശോധനയും ഹോട്ടൽ ക്വാറന്റീനും ഒഴിവാക്കി. കോവിഡ് ഭേദമായവർക്കും ഈ ആനുകൂല്യം ലഭിക്കും. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള മറ്റു സന്ദർശകരിൽ ഖത്തർ അംഗീകൃത വാക്‌സീൻ 2 ഡോസും  എടുത്തവർക്കും കോവിഡ് മുക്തർക്കും യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണ്. ഒരു ദിവസത്തെ ഹോട്ടൽ ക്വാറന്റീനുമുണ്ട്. വാക്‌സീൻ എടുക്കാത്തവർക്ക് പ്രവേശനം ഇല്ല.

പുതിയ നയം 28ന് രാത്രി 7 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ഖത്തറിൽ എത്തി  24 മണിക്കൂറിനുള്ളിൽ റാപിഡ് ആന്റിജൻ പരിശോധന നടത്തണം. കോവിഡ് വാക്‌സിനേഷൻ എടുക്കാത്തവർക്ക് 5 ദിവസമാണ് ഹോട്ടൽ ക്വാറന്റീൻ. ഇവർക്ക് യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനാ ഫലവും നിർബന്ധമാണ്.

Content highlights: Qatar new Covid guidlines

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px