LIMA WORLD LIBRARY

ബാൾട്ടിക് രാജ്യങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് യുഎസ്

റിഗ (ലാത്വിയ) ∙ യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ ഭീഷണി നേരിടുന്ന ലിത്വാനിയ, ലാത്വിയ എന്നീ ബാൾട്ടിക് രാജ്യങ്ങൾക്ക് നാറ്റോ സംരക്ഷണവും അമേരിക്കൻ പിന്തുണയും വാഗ്ദാനം ചെയ്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. വ്യാഴാഴ്ച മറ്റൊരു ബാൾട്ടിക് രാജ്യമായ എസ്തോണിയയും ബ്ലിങ്കൻ സന്ദർശിക്കും. ഈ മൂന്നു രാജ്യങ്ങളും മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളും ഇപ്പോൾ നാറ്റോ അംഗങ്ങളുമാണ്. നാറ്റോയുടെ സുരക്ഷാ പ്രതിജ്ഞാബദ്ധത യുഎസ് നിറവേറ്റുമെന്നും ബ്ലിങ്കൻ രാഷ്ട്രനേതാക്കൾക്ക് ഉറപ്പുനൽകി. അതേസമയം, റഷ്യയുമായുള്ള ബന്ധം പാറപോലെ ഉറച്ചതാണെന്നു ചൈന […]

പലായനത്തിന്റെ കഷ്ടദിനങ്ങൾ; പ്രതീക്ഷയുടെ ദിക്കിലേക്ക്

നിറഞ്ഞു നിൽക്കുന്ന 2 ബാഗ്, അത്ര കനമില്ലാത്ത ഒരു ബാഗ്, കുഞ്ഞ് അല്ലെങ്കിൽ കുഞ്ഞുങ്ങൾ – അതിർത്തി കടന്നെത്തുന്ന യുക്രെയ്ൻ സ്ത്രീകളിൽ പലരുടെയും ഒപ്പമുള്ളത് ഇത്രയുമാണ്. ചിലരുടെ കൂടെ നായയോ പൂച്ചയോ. അവർക്കു 2 ബാഗിൽ തിക്കിക്കൊള്ളിക്കാവുന്നതേയുള്ളു ഇതുവരെയുള്ളതും ഇനിയുമുള്ളതുമായ ജീവിതം. അത്ര കനമില്ലാത്തതെന്നു കരുതാവുന്ന നിറഞ്ഞ ബാഗിലുള്ളത് കളിപ്പാട്ടങ്ങളാണ്. കുഞ്ഞുങ്ങളുടെ സന്തോഷത്തിന് അവർ നൽകുന്ന പ്രാധാന്യത്തിന്റെ അടയാളമാണ് ആ ബാഗ്. ഇവിടെ, യുക്രെയ്ൻ‍ അതിരിൽ‍നിന്ന് ഒരു കിലോമീറ്ററോളം നടന്നാലാണ് പോളണ്ടിന്റെ മണ്ണിലെത്തുക. മൈനസ് 5 ഡിഗ്രി […]

ഒടുവില്‍ യുക്രെൻ പച്ചക്കൊടി; 694 ഇന്ത്യക്കാർ; 12 ബസുകൾ; സൂമിയിലെ ദൗത്യം ഇങ്ങനെ

സൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇരുനൂറോളം മലയാളികള്‍ ഇക്കൂട്ടത്തിലുണ്ട്. 12 ബസുകളിലായി ഇന്ത്യന്‍ സംഘം പോള്‍ട്ടോവ അതിര്‍ത്തിയിലേയ്ക്ക് നീങ്ങുകയാണ്. നാളെ വൈകീട്ടോടെ നാട്ടിലെത്തും. മൈക്കൊലേവ് തുറമുഖത്ത് കുടുങ്ങിയ 52 ഇന്ത്യന്‍ നാവികരെ ഒഴിപ്പിച്ചു. അവശേഷിക്കുന്ന 23 നാവികരെക്കൂടി ഇന്ന് ഒഴിപ്പിക്കുമെന്ന് യുക്രെയ്നിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. റഷ്യയുടെ വെടിനിര്‍ത്തലിന് ഒടുവില്‍ യുക്രെയ്ന്‍ പച്ചക്കൊടി കാട്ടിയതോടെ പലതവണ മുടങ്ങിയ സൂമിയിലെ രക്ഷാദൗത്യം യാഥാര്‍ഥ്യമായി. ഇതോടെ ഒാപ്പറേഷന്‍ ഗംഗ വിജയകരമായ അന്തിമഘട്ടത്തിലേയ്ക്ക്. 694 ഇന്ത്യക്കാരാണ് പോരാട്ടം രൂക്ഷമായ സൂമിയില്‍ കുടുങ്ങിയിരുന്നത്. […]