LIMA WORLD LIBRARY

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ഉപരോധിക്കാൻ ഇയു

ബ്രസൽസ് ∙ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ ശിക്ഷാനടപടികളെടുക്കാൻ സംവിധാനം നിർദേശിക്കുമെന്ന് യൂറോപ്യൻ യൂണിയൻ (ഇയു) ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ. ഇത്തരം സ്ഥാപനങ്ങളുടെ സ്വത്തുക്കൾ മരവിപ്പിക്കൽ, ഇവ പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളിലേക്കുള്ള ഗതാഗതം വിലക്കൽ തുടങ്ങിയ നടപടികളാണ് ആലോചിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇയു നീക്കം. റഷ്യ ടുഡെ, സ്പുട്നിക് തുടങ്ങിയ റഷ്യൻ മാധ്യമങ്ങൾ യുദ്ധത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നെന്നും ബോറെൽ ആരോപിച്ചു. English Summary: EU to propose sanctions regime against disinformation

സ്വര്‍ണ്ണവില റെക്കേര്‍ഡിലേക്ക് പവന് ഒറ്റയടിക്ക് കൂടിയത് 1040 രൂപ

തിരുവനന്തപുരം:സ്വര്‍ണ്ണവില റിക്കോര്‍ഡിലേക്ക്. ഇന്ന് പവന് 1,040 രൂപ വര്‍ധിച്ച് 40,560 രൂപയായി. ഗ്രാമിന് 5,070 രൂപയാണ് വില. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ത്തിലേക്കു തിരിഞ്ഞതായി വിദഗ്ധര്‍ പറയുന്നു. ഈ മാസം ആദ്യദിനം പവന് 37,360 രൂപ എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. തൊട്ടടുത്ത ദിനം 38160 രൂപയിലെത്തി. മാര്‍ച്ച് മൂന്നിന് 320 രൂപ കുറഞ്ഞ് 37840 രൂപയായി. […]

മാര്‍ച്ച് 27മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്് രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒമൈക്രോണ്‍ വകഭേദം രാജ്യത്ത് പിടിമുറുക്കിയതോടെ തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു. പിന്നീട് ഫെബ്രുവരിയില്‍ […]

യുക്രെയ്ന്‍ യുദ്ധം: റഷ്യന്‍ എണ്ണ നിരോധിച്ച് യുഎസ്; പ്രഖ്യാപിച്ച് ബൈഡൻ

റഷ്യന്‍ എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപനം നടത്തിയത്. യുക്രെയ്ന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്ത് ഇന്ധനവില ഉയരാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. തീരുമാനമെടുത്തത് സഖ്യരാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമെന്നും ബൈഡൻ വ്യക്തമാക്കി. അതേസമയം, യുക്രെയ്ന്‍ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. യുദ്ധം മൂലം ഇന്ധന ക്ഷാമമുണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കും. വിലയുടെ കാര്യത്തില്‍ പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയുള്ള നടപടിയുണ്ടാകും.  ഇന്ധനവിലയെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. പെട്രോളിന്‍റെയും […]

യുദ്ധം ഇന്ധനവിലയെ ബാധിക്കും; തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കേണ്ട: മന്ത്രി

യുക്രെയ്ന്‍ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. യുദ്ധം മൂലം ഇന്ധന ക്ഷാമമുണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കും. വിലയുടെ കാര്യത്തില്‍ പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയുള്ള നടപടിയുണ്ടാകും. ഇന്ധനവിലയെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. പെട്രോളിന്‍റെയും ഡീസിലിന്റെയും വില തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും മന്ത്രി പറഞ്ഞു.

BECAUSE IAM A GIRL ,I MUST STUDY – KAMLA BHASIN

Collected By – A.S.Indira A father asks his daughter ; Study ? why should you study ? I have sons aplenty who can study Girl ,why should you study ? The daughter tells her father ; Since you ask ,here’s why I must study . Because Iam a girl ,I must study . Long denied […]

കുന്നുകൾ പറയുന്ന കഥ – സുമ രാധാകൃഷ്ണൻ

ഇരുളിമയോടെ മയങ്ങിയുണർന്നൊരു കുന്നിനുമുണ്ടൊരു കഥ പറയാൻ കുന്നിൻചെരിവുകളൊക്കെനിരത്തി യിടിച്ചുമറിച്ചുകിളച്ചുകുഴിച്ചു പൊടിപടലവുമായ് റോഡിനുകുറുകെ വണ്ടികൾ നിറയെ കല്ലും മണ്ണും കേറ്റിയിറക്കി റോഡൊരുകുഴിയായ് മാറ്റിയെടുത്തും, കുന്നിനുമുണ്ടൊരു കഥ പറയാൻ പണ്ടൊരു കുന്നിവിടുണ്ടായിരുന്നു കുന്നിൻമുകളിൽ ദേവാലയവും കാലികൾ മേഞ്ഞുനടന്നൊരുചെരിവും ചൂളമടിയ്ക്കുംഇല്ലിക്കാടും നീരുറവറ്റാത്തുള്ളൊരു ഓലിയും കാക്കപ്പൂവും കദളിപ്പൂവും പാലപ്പൂവും തെച്ചിപ്പൂവും കാട്ടുതുളസി മൂക്കൂറ്റിപ്പൂ തുമ്പപ്പൂവും കോളമ്പിപ്പൂ കൈകോർത്തങ്ങു വിലസീടുന്നൊരു പറങ്കിത്തോട്ടം കൂകിവിളിച്ചു കളിച്ചുമറിഞ്ഞും പാണൽപ്പഴവും പൂച്ചക്കുരുവും തിന്നുനടന്നങ്ങോടിയകന്നൊരു കുട്ടിക്കാലം നിരനിരയായി മലകളിടിച്ചും നിലകെട്ടുന്നു വീടുകൾ പലതായ് ഇടവഴി പലതും മതിലുകൾ കെട്ടി ഇടിച്ചുനിരത്തിപ്ലോട്ടുകളാക്കി […]

മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാദിനം – A.S.Indira

“ലിംഗ പദവി ,തുല്യത ,എന്ന മുദ്രാവാക്യത്തിലാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാദിനാഘോഷം . 1908 മാർച്ച്‌ 8 ന് അമേരിക്കയിലെ ന്യൂയോർക്ക്‌ പട്ടണത്തിലെ തുന്നൽ സൂചി നിർമ്മാണത്തൊഴിലാളികളായ ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ചു ,കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കാനും ,വോട്ടവകാശം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉയർത്തി ഐതിഹാസികമായ പ്രതിഷേധം നടത്തി തെരുവിലിറങ്ങി .ഈ പ്രതിഷേധത്തെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ നിരവധി സ്ത്രീകൾ മർദ്ദനങ്ങൾക്ക്‌ ഇരയായി .അതിനെയെല്ലാം ചെറുത്തു പരാജയപ്പെടുത്തിയ സ്ത്രീമുന്നേറ്റം ലോക ശ്രദ്ധ പിടിച്ചുപറ്റി . 1910ൽ […]

നമ്മുടെ ജീവിത പ്രതിസന്ധികളിൽ നാം അഭയം തേടുന്ന ശ്രേഷ്ഠമായ ഇടങ്ങളാണ് ദൈവാലയങ്ങളും ക്ഷേത്രങ്ങളും – ജോസ്ക്ലെമന്റ്

നമ്മുടെ ജീവിത പ്രതിസന്ധികളിൽ നാം അഭയം തേടുന്ന ശ്രേഷ്ഠമായ ഇടങ്ങളാണ് ദൈവാലയങ്ങളും ക്ഷേത്രങ്ങളും. സാന്ത്വനമനുഭവിക്കാനും കൃപകൾ സ്വീകരിക്കാനുമാണ് ഈ ആരാധനാലയങ്ങളിൽ നാം പോകുന്നത്. പ്രതീക്ഷയറ്റവൻ പ്രത്യാശ തേടിയെത്തുന്നിടം. അത്ര പരിശുദ്ധമായിടങ്ങളാണിത്. ഇതേ പരിശുദ്ധി നമ്മുടെ ശരീരമാക്കുന്ന ആലയങ്ങൾക്കും അനിവാര്യമാണ്. എന്നാൽ ഈ ആലയങ്ങളെ ചൂഷണത്തിനു വിധേയമാക്കിയാലോ? നമുക്കുണ്ടാകുന്ന അപചയങ്ങളുടെ പാരമ്യത്തിലാണ് ശരീരമാകുന്ന ആലയങ്ങളിൽ മൂല്യശോഷണമുണ്ടാകുന്നത്. ശരീരം ദൈവാലയമാണെന്ന് ഓർമയുണ്ടെങ്കിൽ ദൈവമഹത്ത്വത്തിന് നിരക്കാത്തതൊന്നും അവിടെ നടക്കരുത്. ക്ഷേത്രമായ ശരീരത്തെ സത്ര സമാനം കൈകാര്യം ചെയ്യുന്നവരുടെ ആൾക്കൂട്ടം വർധിക്കുന്ന ഒരു […]

ഇന്ന് വനിതാദിനം… – ഉല്ലാസ് ശ്രീധർ

പ്രിയപ്പെട്ട പെൺകുട്ടികളേ…, നിങ്ങൾ വല്ലപ്പോഴും പത്രം വായിക്കുക… വല്ലപ്പോഴും വാർത്താ ചാനലുകൾ കാണുക… ഇന്നലെയും ഒരു കാമുകിയെ കാമുകൻ ലോഡ്ജിൽ കൊണ്ടു പോയി കഴുത്ത് ഞെരിച്ചു കൊന്നു… പകലറിയാതെ, രാത്രിയറിയാതെ, മുഴുവൻ സമയവും മൊബൈൽ ഫോണിൽ തല കുഴിച്ചിട്ട് കാമുകനുമായി ചാറ്റ് ചെയ്ത് ജീവിച്ചാൽ ചതികൾ കണ്ടറിയാനോ കേട്ടറിയാനോ കഴിയില്ല… വല്ലപ്പോഴും വാർത്തകൾ വായിക്കുക… ഏതെങ്കിലുമൊരു കോന്തൻ ചിരിച്ചു കാണിക്കുമ്പോൾ അവനാണ് ലോകത്തിലെ ഏറ്റവും വലിയ വിശ്വസ്തനും മര്യാദക്കാരനും സ്നേഹസമ്പന്നനും എന്ന് ചിന്തിക്കാതിരിക്കുക… ഉടുവസ്ത്രത്തിൽ തീ പിടിച്ച് […]

ലോക വനിതാദിനം – ആശംസകൾ – ലീലാമ്മ തോമസ്, ബോട്സ്വാന

ഇന്നൊരു ദിവസം കൊണ്ടു തീരുമോ? വനിതാ ദിനപ്രശ്നങ്ങൾ.. നമ്മൾ നമ്മളുടെ കടമകൾ മറക്കരുത്, ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാനും, ബഹുമാനിക്കാനും, പ്രോത്സാഹിപ്പിക്കുവാനും കിട്ടുന്ന ഒരവസരവും..പാഴാക്കരുതേ.. അമ്മയില്ലാത്ത അടുക്കളയും പറമ്പിൽ വെള്ളം കിട്ടാതെ ഉണങ്ങുന്ന തെങ്ങും കാണുമ്പോൾ അമ്മയുണ്ടായിരുന്നങ്കിൽ എന്നു ഓർത്തു പോകും.. മാധവിക്കുട്ടിയുടെ ‘നെയ്‌പ്പായസം’വായിക്കുമ്പോൾ നെഞ്ചൊന്ന് പിടയും… ഭർത്താവിനേയും, മക്കളേയും സ്നേഹിച്ചും, പരിചരിച്ചും കഴിയുന്ന പാവമൊരു വീട്ടമ്മ. ഒരു ദിവസം അവർ ജോലികൾക്കിടയിൽ, എപ്പോഴോ, അടുക്കളയിൽ, ഒരു ചൂലിന്റെ ചാരെ, മരിച്ചു വീഴുന്നു… അവളുടെ അനക്കങ്ങളില്ലാത്ത വീട്‌ പെട്ടെന്നൊരു മൗനംഅന്തരീക്ഷമായി. […]