റഷ്യയ്ക്കെതിരെ നടപടിയുമായി യുഎസ്; അഭിമത രാഷ്ട്രപദവി പിന്‍വലിക്കും

ഷ്യയ്ക്കെതിരെ കൂടുതല്‍ നടപടിയുമായി അമേരിക്ക. വ്യാപാരമേഖലയില്‍ റഷ്യയ്ക്കുളള അഭിമത രാഷ്ട്രപദവി പിന്‍വലിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍. വോഡ്ക, വജ്രം, സമുദ്ര ഭക്ഷ്യോല്‍പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിരോധിക്കും. റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ബാങ്കിങ് ഉദ്യോഗസ്ഥര്‍ക്കും വിലക്കേര്‍പെടുത്തും. അതേസമയം, യുക്രെയ്നില്‍ സിറിയയില്‍ നിന്നടക്കം മധ്യപൂര്‍വദേശത്തുനിന്നുളള കൂലിപ്പട്ടാളത്തെ ഉപയോഗിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് പുട്ടിന്‍ അനുമതി നല്‍കി. റഷ്യന്‍ മുന്നേറ്റം ശക്തമാക്കാന്‍ 16,000 കൂലിപ്പട്ടാളത്തെയാണ് വിന്യസിക്കുക. റഷ്യന്‍സേനാ സംവിധാനത്തിന് കൂടുതല്‍ നഷ്ടം നേരിടാതിരിക്കാനാണ് നടപടി. റഷ്യന്‍ നീക്കത്തിനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യുക്രെയ്ന്‍ […]
സ്വകാര്യനിക്ഷേപത്തിന് സ്വാഗതം; നാനോ സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം

കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിച്ച് സംസ്ഥാനത്തെ വ്യവസായ സൗഹൃദവും ഉല്‍പാദനക്ഷമവും ആക്കുകയാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത് . ഉത്തരവാദിത്വ വ്യവസായം, ഉത്തരവാദിത്വ നിക്ഷേപം എന്നതാണ് വ്യവസായ വികസത്തിന്‍റെ ആപ്തവാക്യമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചു. കോവളം കൊല്ലം കൊച്ചി ബേപ്പൂര്‍, മംഗലാപുരം,ഗോവ എന്നിവയെ കോര്‍ത്തിണക്കി ക്രൂയിസ് ടൂറിസം ആരംഭിക്കും. കാരവന്‍ ടൂറിസത്തെ പ്രോല്‍സാഹിപ്പിക്കാനുള്ള വകയിരുത്തല്‍ ബജറ്റിലുണ്ട് സ്വകാര്യനിക്ഷേപം ആകര്‍ഷിച്ച് സര്‍ക്കാര്‍ നയംമാറ്റുമ്പോള്‍ വ്യവസായ അനുകൂല അന്തരീക്ഷമില്ലാത്ത സംസ്ഥാനമെന്ന ചീത്തപ്പേര് മാറ്റുകയാണ് ആദ്യ കടമ്പ. വ്യവസയത്തിന് അനുകൂലമായ പശ്ചാത്തല വികസനം , മൂലധന […]



