LIMA WORLD LIBRARY

സ്വകാര്യനിക്ഷേപത്തിന് സ്വാഗതം; നാനോ സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം

കേരളത്തിലേക്ക് നിക്ഷേപം  ആകര്‍ഷിച്ച്  സംസ്ഥാനത്തെ വ്യവസായ സൗഹൃദവും ഉല്‍പാദനക്ഷമവും ആക്കുകയാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത് . ഉത്തരവാദിത്വ വ്യവസായം, ഉത്തരവാദിത്വ നിക്ഷേപം എന്നതാണ്  വ്യവസായ വികസത്തിന്‍റെ ആപ്തവാക്യമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചു.  കോവളം കൊല്ലം കൊച്ചി ബേപ്പൂര്‍, മംഗലാപുരം,ഗോവ എന്നിവയെ കോര്‍ത്തിണക്കി ക്രൂയിസ് ടൂറിസം ആരംഭിക്കും. കാരവന്‍ ടൂറിസത്തെ പ്രോല്‍സാഹിപ്പിക്കാനുള്ള വകയിരുത്തല്‍ ബജറ്റിലുണ്ട്

സ്വകാര്യനിക്ഷേപം ആകര്‍ഷിച്ച് സര്‍ക്കാര്‍ നയംമാറ്റുമ്പോള്‍ വ്യവസായ അനുകൂല അന്തരീക്ഷമില്ലാത്ത സംസ്ഥാനമെന്ന ചീത്തപ്പേര് മാറ്റുകയാണ് ആദ്യ കടമ്പ. വ്യവസയത്തിന് അനുകൂലമായ പശ്ചാത്തല വികസനം , മൂലധന ലഭ്യത ,സംരഭകത്വം,  ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവക്ക് പ്രഥമപരിഗണയാണ് ബജറ്റ് വാഗ്ദാനം ചെയ്യുന്നത്.   ഇന്‍ഡസ്ട്രിയല്‍  ഫെസിലിറ്റേഷന്‍ പാര്‍ക്കുകള്‍ നിര്‍മിക്കുന്നതിന് കിഫ്ബിക്ക് കീഴില്‍  200 കോടി രൂപ കോര്‍പസ് ഫണ്ടായി വകയിരുത്തി.  സ്വകാര്യ സംരംഭകര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും സ്ഥലസൗകര്യവും  നല്‍കുന്നതിന് പൊതുമേഖല സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകള്‍ വരുന്നത് . മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍, മൂല്യമേറിയ ഇലക്ടോണിക്സ് ഉപകരണങ്ങള്‍ , പരിസ്ഥിതി സൗഹൃദ ഗ്രീന്‍ മൊബിലിറ്റി ടെക്ക് എന്നിവയ്ക്ക്  ഊന്നല്‍ നല്‍കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px