ഷ്യയ്ക്കെതിരെ കൂടുതല്‍ നടപടിയുമായി അമേരിക്ക. വ്യാപാരമേഖലയില്‍ റഷ്യയ്ക്കുളള അഭിമത രാഷ്ട്രപദവി പിന്‍വലിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍. വോഡ്ക, വജ്രം, സമുദ്ര ഭക്ഷ്യോല്‍പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിരോധിക്കും. റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ബാങ്കിങ് ഉദ്യോഗസ്ഥര്‍ക്കും വിലക്കേര്‍പെടുത്തും.
അതേസമയം, യുക്രെയ്നില്‍ സിറിയയില്‍ നിന്നടക്കം മധ്യപൂര്‍വദേശത്തുനിന്നുളള കൂലിപ്പട്ടാളത്തെ ഉപയോഗിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് പുട്ടിന്‍ അനുമതി നല്‍കി. റഷ്യന്‍ മുന്നേറ്റം ശക്തമാക്കാന്‍ 16,000 കൂലിപ്പട്ടാളത്തെയാണ് വിന്യസിക്കുക. റഷ്യന്‍സേനാ സംവിധാനത്തിന് കൂടുതല്‍ നഷ്ടം നേരിടാതിരിക്കാനാണ് നടപടി. റഷ്യന്‍ നീക്കത്തിനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി യൂറോപ്യന്‍ യൂണിയനോടും നാറ്റോയോടും ആവശ്യപ്പെട്ടു. സാധാരണജനങ്ങള്‍ക്കുനേരെ റഷ്യ ആക്രമണം തുടരുകയാണ്. റഷ്യയ്ക്കുനേരെ ഇനിയും ഉപരോധനടപടികള്‍ വേണമെന്ന് സെലെന്‍സ്കി ആവശ്യപ്പെട്ടു. അതിനിടെ യുക്രെയ്ന്‍ –റഷ്യ ചര്‍ച്ചകളില്‍ ചില ശുഭസൂചനകള്‍ ഉണ്ടായിട്ടുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞു.













