LIMA WORLD LIBRARY

ശ്രീലങ്കയിൽ ഒറ്റദിവസം പെട്രോളിന് 77, ഡീസലിന് 55 രൂപ വർധന

കൊളംബോ ∙ ശ്രീലങ്കയിൽ ഒറ്റ ദിവസം പെട്രോൾ വിലയിൽ ലീറ്ററിന് 77 രൂപയുടെയും ഡീസലിന് 55 രൂപയുടെയും വർധന. ലങ്കയിലെ കറൻസിക്ക് ഇന്ത്യൻ രൂപയെക്കാൾ മൂല്യം കുറവാണ്. ഒരു ഇന്ത്യൻ രൂപ ലഭിക്കാൻ 3.30 ലങ്കൻ രൂപവേണം. പുതിയ വില പെട്രോളിന് ലീറ്ററിന് 254 രൂപയായി (76.2 ഇന്ത്യൻ രൂപ). ഡീസലിന് 176 രൂപയും (52.8 രൂപ). ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹസ്ഥാപനമായ ലങ്ക ഐഒസി ഡീസലിന് ലീറ്ററിന് 50 രൂപയും പെട്രോളിന് 75 രൂപയും വർധിപ്പിച്ചതിനു […]

കോവിഡ് കേസുകൾ കൂടി; ചൈനയിൽ പ്രാദേശിക ലോക്ഡൗൺ

ഷാങ്ഹായ് ∙ ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. വടക്കുകിഴക്കൻ മേഖലയിലെ ചാങ്ചും നഗരത്തിൽ വെള്ളിയാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചു. പ്രാദേശികതലത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണു നടപടി. ജിലിൻ നഗരത്തിലും ഭാഗിക ലോക്ഡൗൺ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച ചൈനയിൽ 588 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്; വ്യാഴാഴ്ച ഇത് 555 ആയിരുന്നു. രോഗലക്ഷണങ്ങളില്ലാത്ത കേസുകളുടെ എണ്ണം 814 ൽനിന്ന് 1,048 ആയി. ഇവയെ ചൈന കോവിഡ് കേസുകളായി പരിഗണിക്കാറില്ല. വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 476 […]

യുക്രെയ്ന് ആയുധമെത്തിക്കുന്ന കപ്പലുകൾ ആക്രമിക്കും; മുന്നറിപ്പ് നൽകി റഷ്യ

യുക്രെയ്ന് ആയുധം എത്തിക്കുന്ന കപ്പലുകൾ ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.യുക്രെയ്ന് ആയുധങ്ങൾ നൽകുന്നതിൽ നാറ്റോ സഖ്യ രാജ്യങ്ങൾ കൂടി ഉൾപ്പെട്ടിട്ടുള്ളതിനാൽ റഷ്യൻ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണ്.അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയാൽ റഷ്യയും നാറ്റോയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനു അത് കാരണമാകും. അതിനിടയിൽ കീവിൽ ഒഴിപ്പിക്കൽ ദൗത്യത്തിനിടയിൽ റഷ്യയുടെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍  പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുറമുഖ പട്ടണമായ മരിയുപോളിന്റെ കിഴക്കന്‍ മേഖല പിടിച്ചെടുത്തതിന് പിന്നാലെ റഷ്യ ആക്രമണം കടുപ്പിച്ചിട്ടു തലസ്ഥാനമായ […]

രാജ്യത്തെ ഞെട്ടിച്ച ചിത്ര’കഥ’ വഴിത്തിരിവിൽ; ‘സ്വാമി’ കുടുങ്ങി; അടുത്ത ലക്ഷ്യം ചിത്ര

ഒരു ക്രൈംത്രില്ലർ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും സസ്പെൻസുകളും നിറഞ്ഞതായിരുന്നു ചിത്ര രാമകൃഷ്ണൻ എന്ന സ്ത്രീയുടെ ജീവിതം. അടിമുടി ദുരൂഹത. നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) മുൻ മാനേജിങ് ഡയറക്ടറും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഇവരുടെ കൊടികുത്തിയ അഴിമതി അന്വേഷിച്ചപ്പോൾ ലഭിച്ചതാകട്ടെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ. 2015 ൽ സെക്യൂരിറ്റീസ് ആൻ‍ഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്കു ഇ – മെയിലിൽ ഒരു പരാതി ലഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഓഹരി കൈമാറ്റ സംവിധാനമായ നാഷനൽ […]

ചുട്ടുപൊള്ളി കേരളം; ആറ് ജില്ലകളിൽ താപനില 40 ഡിഗ്രി സെല്‍സ്യസ് വരെ എത്തിയേക്കാം

കൊല്ലം, ആലപ്പുഴ, കോട്ടയം , തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് താപനില നാല്‍പ്പത് ഡിഗ്രി സെല്‍സ്യസ് വരെ എത്താനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിലെ താപനിലയില്‍ മൂന്നു ഡിഗ്രിവരെ കൂടാമെന്നാണ് മുന്നറിയിപ്പ്. കോട്ടയം, കൊല്ലം ജില്ലകളില്‍ 37ഉം, തൃശൂരില്‍ 38ഉം ഡിഗ്രി സെല്‍സ്യസ് വരെ ചൂട് ഇപ്പോള്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് മുകളില്‍ മേഘാവരണം ഇല്ലാത്തതും വരണ്ട അന്തരീക്ഷനിലയും ഉള്ളതിനാലാണ് ചൂട് കൂടുന്നത്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഒറ്റദിവസം ഐഎസ് ഭീകരരുടേതടക്കം 81 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി

ഒറ്റദിവസം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടേതടക്കം 81 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. യെമൻ, സിറിയ സ്വദേശികളടക്കമുള്ളവരെയാണ് ഒറ്റദിവസം വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്നു ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ആധുനിക സൗദിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയുംപേരെ ഒറ്റദിവസം വധശിക്ഷയ്ക്കു വിധേയരാക്കുന്നത്.

വിദ്യാഭ്യാസ ടൂറിസ്റ്റ് സാംസ്കാരിക കേരള ബജറ്റ് 2022. …കാരൂർ സോമൻ, ലണ്ടൻ.

നമ്മുടെ ധനമന്ത്രി ഉറക്കിളച്ചും കഷ്ടപ്പെട്ടും കടമെടുത്തും വിഖ്യാത  വിദൂര മിസൈൽ പോലെ ദീർഘവീക്ഷണത്തോടെ വികസിപ്പെച്ചെടുത്ത ബജറ്റിന് യാഥാർഥ്യവുമായി പുലബന്ധമില്ലെന്ന് പ്രതിപക്ഷ പാർട്ടികളുടെ ആക്ഷേപം    മനസ്സിലൊളിഞ്ഞിരിന്ന കുറ്റബോധ൦ പൊന്തി വരിക മാത്രമല്ല ഒരല്പം വിനാശവും വിതക്കുന്നുണ്ട്. ഏത് പാർട്ടി ഭരിച്ചാലും വിതക്കാതെ കൊയ്യാൻ പറ്റില്ല.   നമ്മുടെ പല   ബജറ്റുകളും വിത്തുകളും  കുടത്തിലകപ്പെട്ട വിത്തുകളായി  വെയിലിൽ കിളിർക്കാനാവാതെ എത്രയോ കാലങ്ങളായി വീർപ്പുമുട്ടുന്നു. നമ്മുടെ ധനമന്ത്രിയുടെ വെളിപ്പെടുത്തൽ  കുടത്തിൽ അടക്കം ചെയ്യപ്പെട്ട വിത്തുകൾക്ക്  മുളച്ചുവരാൻ സ്വന്തന്ത്യം നൽകിയിരിക്കുന്നു.  ചില ദുഷ്ടലാക്കുള്ളവരുടെ  […]

കഥ: സ്ഥാനാർത്ഥി – സന്ധ്യാജയേഷ് പുളിമാത്ത്

ഇന്നെന്തു പറ്റി, സുമേഷേട്ടൻ നേരത്തെ എണീറ്റല്ലോ…എങ്ങോട്ടോ പോകാനുള്ള പുറപ്പാടാണ് ഇന്നലെ ഉറങ്ങാൻ കിടക്കുന്നതുവരെ ഒന്നു സൂചിപ്പിച്ചത് പോലുമില്ല. മറന്നിട്ടുണ്ടാവും…ഇന്ന് സ്മിതയ്ക്കും സുമിതയ്ക്കും അവധിയാണല്ലോ..ഇന്ന് മഹാനവമി, നാളെ വിജയദശമി അല്ലെങ്കിൽ തന്നെ പിള്ളേർക്ക് രണ്ടാൾക്കും എന്നും പൂജവെപ്പ് ദിനമാണല്ലോ. പുസ്തകം തുറക്കുന്നത് തന്നെ വിരളമാണ്. പഠിക്കുന്നത് രണ്ടാൾക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. എങ്ങനെയൊക്കെയോ മൂത്തവൾ പ്ലസ് ടു വരെ എത്തി.ഇളയവൾ എട്ടിലും… ഇനി എന്താവും എന്ന് കണ്ടറിയണം. സേതു എഴുന്നേറ്റ് അടുക്കള ലക്ഷ്യമാക്കി നടന്നു. രാവിലെ എഴുന്നേറ്റ് അടുക്കളയിൽ […]

അരവിന്ദ്‌ കേജ്രിവാൾ തന്റെകൂടെ പ്രവർത്തിക്കുന്ന, പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സന്നദ്ധ പ്രവർത്തകർക്കു (വോളണ്ടിയർമ്മാർക്ക്‌) നൽകുന്ന ഉപദേശം :

നമസ്കാരം..ആം ആദ്മി പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏല്ലാവർക്കും സ്വാഗതം. ഇതു നിങ്ങൾ വിചാരിക്കുന്നതുപോലെയുള്ള പാർട്ടിയല്ല മറ്റു സംഘടനപോലെയുള്ളതുമല്ല.പകരം ഇത്‌ ഈ രാജ്യത്തെ പീഡിത ജനങ്ങളുടെ ഒരു കൂട്ടായ്മയാണു. അഴിമതി കാരണത്താലും വിലക്കയറ്റം കാരണത്താലും ഈ രാജ്യത്തെ ജനങ്ങൾ വളരെ ദു:ഖിതരാണു പ്രയാസം അനുഭവിക്കുന്നവരാണു. പ്രയാസം അനുഭവിക്കുന്ന രാജ്യത്തെ ജനങ്ങളുടെ വിപ്ലവമാണു അവരുടെ പോരാട്ടമാണു ഈ പാർട്ടി.ഈ വിപ്ലവത്തിലേക്കു ഏവർക്കും സ്വാഗതം. ഈ വിപ്ലവം നയിക്കുന്നത്‌ രണ്ടോ മൂന്നോ പേരോ അരവിന്ദ്‌ കേജ്രിവാളോ അല്ല.പകരം ഇതു നയിക്കുന്നത്‌ […]

ജീവകാരുണ്യ പ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്

കൊൽക്കത്ത: യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് ലഭിച്ചു. മാർച്ച് 5ന് കൊൽക്കത്ത മരിയറ്റ് ഇൻറർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ താരം ജോയി ബാനർജി പ്രശസ്തി പത്രവും അവാർഡും സമ്മാനിച്ചു. വെസ്റ്റ് ബംഗാൾ മുൻമന്ത്രി മദൻ മിത്ര എംഎൽഎ പൊന്നാട അണിയിച്ചു ആദരിച്ചു. ന്യൂയോർക്ക്‌ സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംങ്ങ് […]

സോണിയ കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും; പ്രിയങ്കയും രാജിക്ക്

സോണിയ ഗാന്ധി കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. നാളത്തെ പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം അറിയിച്ചേക്കുമെന്ന് സൂചന. പ്രിയങ്ക ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും. അതേസമയം, അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിലെ തോൽവി ചർച്ച ചെയ്യാനുള്ള കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം നാളെ. വൈകിട്ട് 4 മണിക്ക് എഐസിസി ആസ്ഥാനത്ത് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. നേതൃമാറ്റം ആവശ്യം തിരുത്തൽ വാദി നേതാക്കൾ യോഗത്തിൽ ഉന്നയിച്ചേക്കും. അതേസമയം യുപി യിൽ 97 ശതമാനം കോൺഗ്രസ്‌ സ്ഥാനാർഥികൾക്കും […]

‘അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിനൊപ്പം; ഒത്തൊരുമ വിജയരഹസ്യം’

കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. അടുത്ത സീസണിലും താന്‍ ബ്ലാസ്റ്റേഴ്സിലുണ്ടാകുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ. ഒത്തൊരുമയാണ് ടീമിന്‍റെ വിജയരഹസ്യമെന്നും ലൂണ മാധ്യമങ്ങളോട് പറഞ്ഞു. ഗോളടിച്ചും ഗോളടിപ്പിച്ചും ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് അഡ്രിയന്‍ ലൂണ. ലൂണയെ പോലൊരു മധ്യനിര താരത്തിന്‍റെ അഭാവമായിരുന്നു കഴിഞ്ഞ നാലു സീസണുകളിലും ബ്ലാസ്റ്റേഴ്സിനെ പിന്നോട്ടടിച്ചത്. അടുത്ത സീസണിലും ലൂണ ടീമിനൊപ്പമുണ്ടാകുമോയെന്ന ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിടുകയാണ് ക്യാപ്റ്റന്‍.

ആറ് ജില്ലകൾക്ക് പൊള്ളും: താപനില മൂന്നുഡിഗ്രിവരെ ഉയരും: മുന്നറിയിപ്പ്

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ താപനില മൂന്നുഡിഗ്രിവരെ ഉയരുമെന്ന് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നും നാളെയും ജാഗ്രതവേണമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു.

അന്താരാഷ്ട്ര വിമാന സര്‍വീസ് നിരക്കുകള്‍ 40 ശതമാനം കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ പിന്‍വലിച്ച് ഈ മാസം 27 മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ വീണ്ടും തുടങ്ങും. മുംബൈ:  കൊവിഡ് കാരണം നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും പൂര്‍ണ്ണതോതില്‍ ആരംഭിച്ചതോടെ രാജ്യത്ത് നിന്നും വിദേശത്തേക്കുള്ള വിമാന സര്‍വീസുകളുടെ യാത്ര നിരക്ക് 40 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്കും, തിരിച്ചുമുള്ള സര്‍വീസുകള്‍ കൂട്ടാന്‍ വിമാന കമ്പനികള്‍ തയ്യാറായതോടെ വിമാനനിരക്കുകളില്‍ കുറവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍വീസുകള്‍ കൂടുന്നതോടെ കൊവിഡിന് മുന്‍പ് ഉണ്ടായിരുന്ന നിരക്കിലേക്ക് രാജ്യത്ത് നിന്നുള്ള […]