LIMA WORLD LIBRARY

പ്രത്യാശയുള്ളവരാണ് നമ്മളൊക്കെ – ജോസ് ക്ലെമൻ്റ്

പ്രത്യാശയുള്ളവരാണ് നമ്മളൊക്കെ .എന്നാൽ ചില അഭിശപ്ത നിമിഷങ്ങളിൽ പ്രത്യാശ ചോർന്ന് നിരാശ തളം കെട്ടാറുണ്ട്. ചില്ലു പാത്രങ്ങളുടെ പാക്കിംഗിനു പുറത്ത് Fragile handle with care എന്ന് എഴുതി വച്ചിരിക്കുന്നതു പോലെ നമ്മുടെ ഓരോരുത്തരുടെയും മുഖത്തും ഇപ്രകാരം രേഖിതമാക്കി വച്ചിട്ടുണ്ട്. എന്നാൽ, പ്രത്യാശ നഷ്ടമാകുമ്പോൾ പുരാണത്തിലെ ഭസ്മാസുരനെപ്പോലെ ഒന്നു നോക്കിയാൽ പോലും കൊല്ലുന്ന വിധത്തിലുള്ള തിളക്കുന്ന മൗനം അകത്തുനിറച്ചുവച്ചു നടക്കുന്നവരായി നാം മാറാറുണ്ട്. ഹെമിംഗ് വേ പറയുന്നതുപോലെ you may kill me but you cannot […]

കൊതുകിനെ കൊല്ലാൻ ക്വട്ടേഷനുമായി നഗരസഭ; ഇക്കുറി പന്ത്രണ്ട് കോടി

കൊതുകുശല്യത്തിന് കുറവില്ലാത്ത കൊച്ചിയില്‍ ഇക്കുറിയും കൊതുക് നിവാരണത്തിന് കോടികള്‍ നീക്കിവച്ച് നഗരസഭ ബജറ്റ്. പന്ത്രണ്ട് കോടി രൂപ വകയിരുത്തിയതിനപ്പുറം കൊതുകുനിവാരണത്തിനായി കൃത്യമായ പദ്ധതികളൊന്നും ബജറ്റില്ല. ഒന്നും രണ്ടുമല്ല. പന്ത്രണ്ട് കോടി രൂപ. അതും കൊതുകിനെ കൊല്ലാന്‍. ബജറ്റ് പ്രസംഗത്തിെല അറുപത്തിരണ്ടാം പേജിലെ നൂറ്റിയറുപത്തിയഞ്ചാം നമ്പറിലെ ഒറ്റവരിക്കപ്പുറം പന്ത്രണ്ട് കോടിക്ക് എന്താണ് നഗരസഭ ചെയ്യുകയെന്ന് പ്രതിപക്ഷത്തുനിന്ന് ആരും ചോദിച്ചുമില്ല. കൊച്ചി നഗരസഭ െഡപ്യൂട്ടി മേയര്‍ ബജറ്റ് പ്രസംഗത്തില്‍ ഇത് ഒറ്റവരിയില്‍ വായിച്ചപ്പോള്‍ പ്രതിപക്ഷത്തെ ചിലര്‍ മേശയിലടിച്ച് ഒച്ചവച്ചു.

ഞായറാഴ്ച റേഷൻ കടകൾ തുറക്കണമെന്ന ഉത്തരവിനെതിരേ വ്യാപാരികൾ രംഗത്ത്

ഞായറാഴ്ച റേഷൻ കടകൾ തുറക്കണമെന്ന ഉത്തരവിനെതിരേ വ്യാപാരികൾ രംഗത്ത്. 28, 29 തീയതികളിൽ പൊതുപണിമുടക്കായതിനാൽ ജനങ്ങൾക്ക് റേഷൻ സാധനങ്ങൾ വാങ്ങാൻ സൗകര്യമുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച പ്രവൃത്തിദിനമാക്കിയത്. എന്നാൽ, പൊതുപണിമുടക്കിൽ റേഷൻ വ്യാപാരികൾ പങ്കെടുക്കുന്നില്ലെന്നും തങ്ങളുടെ ഒരു പ്രശ്നവും ഈ പണിമുടക്കിൽ ഉന്നയിക്കപ്പെടുന്നില്ലെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. പണിമുടക്കുദിവസങ്ങളിൽ കടകൾ തുറക്കുന്ന വ്യാപാരികൾക്ക് സംരക്ഷണം നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. എ.ഐ.ടി.യു.സി.യുടെ പോഷക സംഘടനയായ കെ.ആർ.ഇ.എഫ്. യൂണിയൻ പണിമുടക്കിന് അനുകൂലമായി […]

ധോണി ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞു; രവീന്ദ്ര ജഡേജ ചെന്നൈ നായകൻ‍

മഹേന്ദ്രസിങ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സ്  ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞു. രവീന്ദ്ര ജഡേജയാണ് പുതിയ നായകന്‍.  ഐപിഎല്‍ പതിനഞ്ചാം സീസണ്‍ മറ്റന്നാള്‍ തുടങ്ങാനിരിക്കെയാണ് ധോണിയുടെ പ്രഖ്യാപനം. ഐപിഎല്ലിന്റെ തുടക്കം മുതല്‍ ധോണിയായിരുന്നു സിഎസ്കെ ക്യാപ്റ്റന്‍. 220 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്ന് ധോണി നേടിയത് 4,746 റണ്‍സ്; സ്ട്രൈക്ക് റേറ്റ് 135.83.

മെട്രോയുടെ 509 തൂണുകള്‍ പരിശോധിക്കും ; നീക്കം പത്തടിപ്പാലത്ത് ചെരിവ് കണ്ടെത്തിയതിനാൽ

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തില്‍ നിര്‍മിച്ച മുഴുവന്‍ തൂണുകളിലും പരിശോധനയ്ക്ക് നീക്കം. പത്തടിപ്പാലത്തെ തൂണിന് ചെരിവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇതിനിടെ പത്തടിപ്പാലത്തെ തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ നാല്‍പത്തിയഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു കൊച്ചി മെട്രോയുടെ ആലുവ മുതല്‍ പാലാരിവട്ടംവരെയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിച്ചത്. ഈ ദൂരത്തില്‍ ആകെ 509 തൂണുകളിലാണ് മെട്രോ റെയില്‍ പാളങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. നിര്‍മാണക്കരാറുണ്ടായിരുന്ന എല്‍ ആന്‍ഡ് ടി തന്നെയാണ് നിര്‍മാണം നടത്തിയതും. പതിവ് പരിശോധനയ്ക്കിടെയാണ് പത്തടിപ്പാലത്ത് റെയില്‍പാളത്തിന് […]

സ്വകാര്യബസുകളുടെ പണിമുടക്ക് തുടങ്ങി: കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി,

സംസ്ഥാനത്ത് സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. യാത്രാനിരക്കുകൾ കൂട്ടാത്തതിൽ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രനിരക്ക് കൂട്ടാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്നും എന്നുമുതൽ കൂട്ടണമെന്ന കാര്യത്തിൽ മാത്രമാണ് തീരുമാനമെടുക്കാനുള്ളതെന്നുമാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട്. ജനങ്ങളെ വലയ്ക്കാതെ സമരം പിൻവലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ബസ് സമരം നേരിടാൻ കൂടുതൽ സർവീസുകൾ നടത്തുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ അറിയിപ്പ്. ഓരോ ഡിപ്പോയിലെയും മുഴുവൻ ബസുകളും നിരത്തിലിറക്കാനും കെഎസ്ആർടിസി നിർദേശം നൽകിയിട്ടുണ്ട്.

ശനിയാഴ്ച മുതൽ തുടർച്ചയായ ബാങ്ക് അവധി

ശനിയാഴ്ച മുതൽ തുടർച്ചയായി നാല് ദിവസം ബാങ്കവധി. മാസത്തിലെ നാലാമത്തെ  ശനിയെന്ന നിലയിൽ ശനിയാഴ്ചയും പൊതു അവധിയായതിനാൽ ഞായറാഴ്ചയും അവധിയാണ്. പൊതു പണി മുടക്കിൽ ബാങ്ക് ജീവനക്കാരുടെ സംഘടനകളും പങ്കെടുക്കുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. 30,31 തീയ്യതികളിൽ ബാങ്കുകൾക്ക് പ്രവർത്തി ദിനമാണ്. എന്നാൽ സാമ്പത്തിക വർഷാന്ത്യത്തിന്റെ തിരക്കുണ്ടാകും ഏപ്രിൽ ഒന്നിന് വർഷാന്തക കണക്കെടുപ്പായ തിനാൽ ബാങ്കുകളിൽ ഇടപാട് നടക്കില്ല. രണ്ടിന് ശനിയാഴ്ച പ്രവർത്തി ദിനമാണ്. ഞായറാഴ്ച വീണ്ടും അവധി ദിനം.

സന്തോഷ് ട്രോഫിക്കായി കാത്ത് ഫുട്ബോൾ പ്രേമികൾ; കേരള ടീം അവസാനഘട്ട പരിശീലനത്തിൽ

ഐഎസ്എൽ ആവേശം കൊടിയിറങ്ങിയതോടെ സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫിക്കായി കാത്തിരിക്കുകയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ.  കോഴിക്കോട്ടെ കോർപറേഷൻ സ്റ്റേഡിയത്തിൽ കേരള ടീം അവസാനഘട്ട പരിശീലനം തുടങ്ങി. മലപ്പുറത്ത് ഏപ്രിൽ 16 നാണ് മൽസരങ്ങൾ തുടങ്ങുന്നത്.