LIMA WORLD LIBRARY

പ്രത്യാശയുള്ളവരാണ് നമ്മളൊക്കെ – ജോസ് ക്ലെമൻ്റ്

പ്രത്യാശയുള്ളവരാണ് നമ്മളൊക്കെ .എന്നാൽ ചില അഭിശപ്ത നിമിഷങ്ങളിൽ പ്രത്യാശ ചോർന്ന് നിരാശ തളം കെട്ടാറുണ്ട്. ചില്ലു പാത്രങ്ങളുടെ പാക്കിംഗിനു പുറത്ത് Fragile handle with care എന്ന് എഴുതി വച്ചിരിക്കുന്നതു പോലെ നമ്മുടെ ഓരോരുത്തരുടെയും മുഖത്തും ഇപ്രകാരം രേഖിതമാക്കി വച്ചിട്ടുണ്ട്. എന്നാൽ, പ്രത്യാശ നഷ്ടമാകുമ്പോൾ പുരാണത്തിലെ ഭസ്മാസുരനെപ്പോലെ ഒന്നു നോക്കിയാൽ പോലും കൊല്ലുന്ന വിധത്തിലുള്ള തിളക്കുന്ന മൗനം അകത്തുനിറച്ചുവച്ചു നടക്കുന്നവരായി നാം മാറാറുണ്ട്. ഹെമിംഗ് വേ പറയുന്നതുപോലെ you may kill me but you cannot defeat me എന്നു പറയാനുള്ള നമ്മുടെ ഉൾക്കരുത്ത് നഷ്ടപ്പെടുന്നതു കൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്. നിരാശ പരക്കുന്ന ശീലങ്ങളിലേക്കും ബന്ധങ്ങളിലേക്കും വഴിമാറുന്നതപ്പോഴാണ്. പ്രത്യാശ ചോർന്നു പോകുന്ന നിരാശയാണിത്. നമ്മുടെ Hope ഒരിക്കലും Hopless ആകാതിരിക്കട്ടെ. സുപ്രഭാതം!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px