LIMA WORLD LIBRARY

വിശുദ്ധ നാട്ടിലേക്ക് ഒരു തീര്‍ത്ഥയാത്ര (അദ്ധ്യായം 1) – മേരി അലക്സ് (മണിയ)

റോയല്‍ ഒമാനിയ യാത്രയുടെ മുന്നൊരുക്കവും വിമാനയാത്രകളും മേരി അലക്സ് (മണിയ) 2010 മെയ് 19-ാം തീയതിയായിരുന്നു ഞങ്ങളുടെ യിസ്രായേല്‍ യാത്ര ക്രമീകരിച്ചിരുന്നത് ബഹുമാനപ്പെട്ട സ്ലീബാ കാട്ടുമങ്ങാട്ട് കോറപ്പീസ്കോപ്പാ അച്ചന്‍റെ നേതൃത്വത്തിലുള്ള റോയല്‍ ഒമാനിയായുടെ പില്‍ഗ്രീം ടൂര്‍ പാക്കേജ്. മണര്‍കാട്ടുപള്ളി സഹവികാരിയായ ആന്‍ഡ്രൂസ് ചിരവത്തറ അച്ചനായിരുന്നു ഞങ്ങളുടെ ഗ്രൂപ്പിന്‍റെ ലീഡര്‍ . അത് അച്ചന്‍റെ രണ്ടാമത്തെ യിസ്രായേല്‍ യാത്രയായിരുന്നു. പാസ്സ് പോര്‍ട്ടും രണ്ടു ഫോട്ടോകളും യാത്രയുടെ ഫീസായ അറുപതിനായിരം രൂപയും ഏല്‍പ്പിച്ച് ഞങ്ങള്‍ കാത്തിരുന്നപ്പോള്‍ മെയ് 8 ന് […]

പുലിജന്മങ്ങള്‍ – കാരൂര്‍ സോമന്‍

നമുക്ക് നല്ല സായാഹ്നങ്ങളില്ല എന്ന പരാതിയായിരുന്നു അരുണയ്ക്ക്. എപ്പോഴും അതിനെക്കുറിച്ചു മാത്രം സഹദേവന്‍ പരിതപിച്ചു. കാരണം അയാള്‍ക്ക് അവള്‍ക്കൊപ്പം ചെലവഴിക്കാന്‍ സായാഹ്നങ്ങള്‍ ഉണ്ടായിരുന്നില്ല. വൈകുന്നേരം സഹദേവന്‍ സ്ഥിരമായി ഇംഗ്ലീഷ് എം.എ സായാഹ്ന ക്ലാസ്സില്‍ പോയിരുന്നു. ചിലപ്പോള്‍ അയാള്‍ മദ്യപിക്കാന്‍ പോയി. മറ്റു ചിലപ്പോള്‍ പബ്ലിക് ലൈബ്രറിയില്‍ കുത്തുവിട്ട രാഷ്ട്രീയ പ്രസിദ്ധീകരണങ്ങളില്‍ അഭയം തേടി. ഖുരണ അയാളെ മൊബൈലില്‍ വിളിച്ച് എല്ലായ്പ്പോഴും “ദേവാ, ഇപ്പോള്‍ ഫ്രീയാണോ ഈ സന്ധ്യയ്ക്ക് ഗുല്‍മോഹര്‍ പൊഴിഞ്ഞുവീണ നടവഴിയില്‍ നമുക്കല്‍പം നടക്കാം.’ എന്നു കേണു. […]

കാരൂർ സോമനും ലീല തോമസ് കുടി രചിച്ച “കന്യാ സ്ത്രീ കാക്കളുടെ നാട്” പ്രൊഫ. മാർഗരറ്റ് ബ്ളോസറിന് ലീല തോമസ് കൈമാറുന്നു.

കാരൂർ സോമനും ലീല തോമസ് കുടി രചിച്ച “കന്യാ സ്ത്രീ കാക്കളുടെ നാട്” ആഫ്രിക്കക്കൻ ബോട്സുവാന യാത്രാവിവരണം zambia യുടെ ആദ്യ പ്രസിഡന്റും എഴുത്തുകാരനുമായിരുന്ന ഡോ.കേന്നത്തു് കൗണ്ടസിന്റെ എഴുത്തുകളിലെ വിപ്ലവും ബ്രിട്ടീഷ്കാരിൽ നിന്ന് സ്വാതന്ത്ര്യം കിട്ടാൻ പ്രതിക്ഷയുടെ നവ ശബ്ദവുമായി ഒരു ജനതയെ നയിച്ച ഉദ്ഘാടന സമ്മേളത്തിൽ വെച്ച് പ്രൊഫ. മാർഗരറ്റ് ബ്ളോസറിന് ലീല തോമസ് കൈമാറുന്നു. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ കൈമാറുകയും ഉടൻ ഇംഗ്ലീഷിൽ ആഫ്രിക്കൻ ജനതക്ക് വായിക്കാൻ കിട്ടുമെന്ന് ലീല തോമസ് അറിയിക്കുകയും ചെയ്തു.

ഇന്ത്യക്ക് സ്വപ്നങ്ങളും സഹായവുമായി ജപ്പാൻ – ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

ഉദയസൂര്യന്റെ നാടായ ജപ്പാൻ, രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ ബോംബ് ആക്രമണത്തിൽ തകർന്നുപോയ കൊച്ചുരാജ്യമാണ്. അണുബോംബിന്റെ സംഹാര ശക്തിയിൽ ചാരമായ  ജപ്പാൻ,  ഒരു ഫീനിക്സ് പക്ഷിയായി ഉയർന്നുവന്നത്  അവിടുത്തെ കഠിനാധ്വാനികളായ ജനങ്ങളുടെ സ്ഥിരോത്സാഹത്തിന്റെയും അച്ചടക്കത്തിന്റെയും മികവിൽ മാത്രമാണ് . സാങ്കേതികവിദ്യയിലും ഓട്ടോമേഷനിലും മുന്നിൽ, സ്പീഡ് ബുള്ളറ്റ് ട്രെയിൻ മുതൽ സുമോ ഗുസ്തി വരെ, സമുറായി മുതൽ നിഞ്ച വരെ, അല്ലെങ്കിൽ ഗെയ്ഷാ മുതൽ  ചെറി ബ്ലോസം സീസൺ വരെ; ജാപ്പനീസ് ആളുകൾ അവരുടെ ആതിഥ്യ മര്യാദയിലും മറ്റുള്ളവരെ  സഹായിക്കുന്നതിലും […]

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജയിലിൽ കിടന്ന പത്രാധിപർ. – എം. രാജീവ് കുമാർ

ഈയിടെ സമകാലിക മലയാളത്തിൽ 39 കാരനായരാഹുൽ ഈശ്വരനെ കൊന്ന് പെട്ടിയിലാക്കുന്നൊരു  കുറിപ്പ് 93 കാരനായ ടി.ജെ.എസ്. ജോർജ് എഴുതിയിട്ടുണ്ട്. അത് വായിച്ചപ്പോൾ ഇത് ഞാനെഴുതിയതാണോ എന്ന് സന്ദേഹമുണ്ടാക്കിയപ്പോഴാണ് ലേഖകനെപ്പറ്റി കൂടുതൽ അന്വേഷിച്ചുതുടങ്ങിയത്. ഫോട്ടോ കണ്ടാൽ കെ.ജി.എസ് ന്റെ ചേട്ടനാണെന്നു തോന്നും ടി.ജെ.എസ്! എന്നാൽ അന്വേഷിച്ചപ്പോഴല്ലേ അറിയു ന്നത്  ആൾ ത്രികാലൻ ! ത്രികാലങ്ങളിൽ സഞ്ചരിക്കുന്ന പുപ്പുലി . യൂണിവേഴ്സിറ്റി കോളേജിൽ അടൂർ ഭാസിക്കൊപ്പം പഠിച്ച ആൾ. അന്നത്തെ വിദ്യാർത്ഥികൾ ആരൊക്കെയെന്നോ ? കെ.വി.രാമകൃഷ്ണ അയ്യർ എന്ന മലയാറ്റൂർ […]

ഞാൻ കൊറോണ – മനിജ

  ഞാൻ ഒരു കൊറോണ എന്നും മനുഷ്യർക്ക് എതിരാളി  എന്നും എല്ലാരേം രോഗിയാക്കും മിക്കവരെയും കൊല്ലും വൈറസ് ആണ് ഞാൻ  ശ്വാസിക്കാനും വയ്യ മണമൊന്നുമില്ല  കഴിക്കാനും വയ്യ രുചിയോന്നുമില്ല  ആരെയും കാണാൻ പറ്റാത്തൊരു മുറിയിലാക്കും എന്നെ  ഒറ്റക്കൊരു മുറിയിലാക്കും നിങ്ങൾ  എല്ലാരേം കാണാനൊരു മോഹം  എന്നും ഫോൺവിളി മാത്രം കേൾക്കാം  എല്ലാരേം കാണാനൊരു മോഹം  ഫോൺവിളി മാത്രം കേൾക്കാം  എനിക്കീ ജീവൻ മതി കോവിഡ് മാറിയാ മതി  രക്ഷിക്കൂ ഡോക്ടറെ എന്നെ  എന്നും ആഹാരം ഷർദിക്കും വയറിളകി […]

സമരഭൂമിയില്‍ പുതുവിത്തുകള്‍ മുളപ്പിച്ചെടുക്കണം – കാരൂര്‍ സോമന്‍, ലണ്ടന്‍

സിംഹം വിശന്നാല്‍ തവളയെ പിടിക്കാറില്ല അലറിവിളിക്കും. ഇന്ത്യന്‍ ജനത കൊയ്ത്തു കഴിഞ്ഞ പാടത്തെ ധാന്യമണികള്‍ക്കായി ജീവന്‍റെ തുടിപ്പിനായ് അലറി വിളിച്ചു് പോരാടുന്നു. അതില്‍ നിന്ന് പൊട്ടിമുളച്ച ഉള്ളില്‍ പിടഞ്ഞ വികാര വിലാപ കാഴ്ചകളാണ് കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന ദേശീയ പണിമുടക്കില്‍ കണ്ടത്. വീര്യമേറിയ വീഞ്ഞുപോലെ ഈ ബന്ദിലേക്ക് സമൂഹത്തെ നയിച്ചത് ജീവിതത്തിന്‍റെ സമസ്ത മണ്ഡലങ്ങളിലും അനിശ്ചിതത്വം അടക്കി ഭരിക്കുന്നു. ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്നു എന്നതല്ല മനുഷ്യര്‍ നേരിടുന്ന വിഷയം.മരുന്നിന്‍റെ വിലക്കയറ്റം,അടുക്കളയിലെ പാചകവാതക-പച്ചക്കറി-തൊഴി ലില്ലായ്മ, […]