LIMA WORLD LIBRARY

ഇമ്രാന്റെ ‘യോർക്കർ’; പാക്കിസ്ഥാന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; നാടകീയം

പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് താത്കാലിക ആശ്വാസം. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് അനുവദിച്ചില്ല. ഏപ്രില്‍ 25വരെക്ക് സഭ പിരിഞ്ഞു. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. അതേസമയം,  അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നിഷേധിച്ചതിന് പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ ശുപാര്‍ശപ്രകാരമാണ് പ്രസിഡന്റിന്റെ നടപടി. തിരഞ്ഞെുപ്പിന് ഒരുങ്ങാന്‍ അണികളോട് ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു. അതുവരെ കാവല്‍പ്രധാനമന്ത്രിയായി തുടരുമെന്ന് രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ ഇമ്രാന്‍ വ്യക്തമാക്കി. സര്‍ക്കാരിനെ വീഴ്ത്താനുള്ള […]

നാടക, സിനിമാ നടന്‍‌ കൈനകരി തങ്കരാജ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര, നാടകനടന്‍ കൈനകരി തങ്കരാജ് (76) അന്തരിച്ചു.  കൊല്ലം കേരളപുരത്തെ വീട്ടിലായിരുന്നു അന്ത്യം. രണ്ടുതവണ മികച്ച നാടക നടനുളള സംസ്ഥാന പുരസ്കാരം നേടി. കെപിഎസി ഉള്‍പെടെ ഒട്ടേറെ നാടകസമിതികളില്‍  പ്രവര്‍ത്തിച്ചു. പതിനായിരത്തിലേറെ വേദികളില്‍ പ്രധാനവേഷങ്ങളില്‍ തിളങ്ങി. ഈമയൗ, ലൂസിഫര്‍, ഹോം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷം ചെയ്തു. സപ്തതി വേളയില്‍ മലയാള മനോരമ പ്രസിദ്ധീകരിച്ച ജീവിതചിത്രം: ആലപ്പുഴയിലെ ഒരു നാട്ടുപ്രദേശമാണു കൈനകരി. കൈത്തോടുകളും നെൽപാടങ്ങളും നിറഞ്ഞ കുട്ടനാടൻ മണ്ണ്. ഇന്ന് അതു വെറുമൊരു മണ്ണല്ല. അതിന് ഒരു […]

14 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ച് വാട്ട്സ്ആപ്പ്

മാര്‍‌ഗ്ഗനിര്‍‌ദേശങ്ങള്‍ ലംഘിച്ച ഇന്ത്യന്‍ അക്കൌണ്ടുകള്‍ക്കെതിരെ കര്‍ശ്ശനമായ നടപടിയുമായി വാട്സാപ്പ് രംഗത്ത്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മാത്രം 14 ലക്ഷം ഇന്ത്യക്കാരുടെ വാട്ട്സ്ആപ്പ് അക്കൌണ്ടുകള്‍ റദ്ദാക്കി. സംഘര്‍ഷവും, വിദ്വേഷ പ്രചാരണവും തടയാനുള്ള വാട്ട്സ്ആപ്പിന്‍റെ തന്നെ സജ്ജീകരണത്തിലൂടെ വന്ന പരാതികള്‍ അടക്കം പരിശോധിച്ചാണ് 14.26 ലക്ഷം അക്കൌണ്ടുകള്‍‌ക്കെതിരെ നടപടി എടുത്തത്. ജനുവരിയില്‍ ഇത്തരത്തില്‍ വാട്ട്സ്ആപ്പ് 1.8 ദശലക്ഷം അക്കൌണ്ടുകള്‍ വിലക്കിയിരുന്നു. ഇന്ത്യയിലെ ഐടി നിയമങ്ങൾ അനുസരിച്ച് 2022 ഫെബ്രുവരിയിലേത് കമ്പനിയുടെ ഒൻപതാമത്തെ പ്രതിമാസ റിപ്പോർട്ടാണ്. പ്ലാറ്റ്‌ഫോമിലെ എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് […]

സംസ്ഥാനത്തെ ആദ്യ ഉരുക്കുപാലത്തിന്റെ നിർമാണോദ്ഘാടനം നാളെ മലമ്പുഴയിൽ നടക്കും

കേരളത്തിലെ ആദ്യ ഉരുക്കുപാലത്തിന്റെ നിർമാണോദ്ഘാനം നാളെ ഉച്ചക്ക് 12 മണിക്ക് മലമ്പുഴയിൽ നടക്കും. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. മലമ്പുഴ റിങ് റോഡിനെ ബന്ധിപ്പിക്കുന്ന തെക്കെ മലമ്പുഴ ഉരുക്ക് പാലമാണ് നിർമിക്കുന്നത്. തെക്കേമലമ്പുഴ വെള്ളഴുത്താം പൊറ്റയിൽ 200 മീറ്റർ നിളത്തിലാണ് ഉരുക്കുപാലം ഉയരുന്നത്. ഉരുക്ക് പാലത്തിനൊപ്പം 900 മീറ്റർ അപ്രോച്ച് റോഡിന്റെ നിർമാണത്തിനായി 37.76 കോടി രൂപയും പ്രളയത്തിൽ ഒഴുകി പോയ മായപ്പാറ തോടിന് കുറുകെയുള്ള പാലത്തിന്റെ […]

ഇന്ധനവില കുതിക്കുന്നു; ഇന്ന് പെട്രോളിന് 87 പൈസ ഡീസലിന് 85 പൈസ വീതം കൂട്ടി

ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ പത്തുദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയും ഡീസലിന് 8 രൂപ 42 പൈസയും ആണ് വർധിപ്പിച്ചത്.