കേരളത്തിലെ ആദ്യ ഉരുക്കുപാലത്തിന്റെ
നിർമാണോദ്ഘാനം നാളെ ഉച്ചക്ക്
12 മണിക്ക് മലമ്പുഴയിൽ നടക്കും.
പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. മലമ്പുഴ റിങ് റോഡിനെ ബന്ധിപ്പിക്കുന്ന തെക്കെ മലമ്പുഴ ഉരുക്ക് പാലമാണ് നിർമിക്കുന്നത്.
തെക്കേമലമ്പുഴ വെള്ളഴുത്താം പൊറ്റയിൽ
200 മീറ്റർ നിളത്തിലാണ് ഉരുക്കുപാലം ഉയരുന്നത്. ഉരുക്ക് പാലത്തിനൊപ്പം 900 മീറ്റർ അപ്രോച്ച് റോഡിന്റെ നിർമാണത്തിനായി 37.76 കോടി രൂപയും പ്രളയത്തിൽ ഒഴുകി പോയ മായപ്പാറ തോടിന് കുറുകെയുള്ള പാലത്തിന്റെ
പുനർനിർമാണത്തിന് ഒന്നര കോടി
രൂപയും അനുവദിച്ചിട്ടുണ്ട്.













