നോവലെറ്റ് അധ്യായം – 8 – മിനി സുരേഷ്

ട്രഷറിയിൽ അന്നു പതിവിലേറെ തിരക്കുണ്ടായിരുന്നു.തലേന്ന്അവധിയായിരുന്നല്ലോ. അവർ വരാതിരിക്കുമോ? ഇന്നെല്ലാം പറഞ്ഞ് മനസ്സിലാക്കണം.ചെറിയൊരു ടെൻഷനും ഇല്ലാതില്ല കൗണ്ടറിനടുത്തുള്ള ക്യൂവിൽ അവൾ നിൽക്കുന്നുണ്ട്.ഭാഗ്യം അയാൾ അങ്ങോട്ടു ചെന്നു. “ഇയാളോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.ഒന്നു വരുമോ?” “എന്താ കാര്യം എന്റെ ഊഴമെത്താറായി.ധൃതിയുണ്ടേ .അച്ഛനു സുഖമില്ല” ഭൂലോക കള്ളി. ആലുവാ മണൽപ്പുറത്തു വച്ച് കണ്ട ഭാവം നടിക്കുന്നില്ല. ഒരു പക്ഷേ അടവായിരിക്കും.തിരിച്ച് വീട്ടിൽ ചെന്ന് ചൂടപ്പം പോലെ ഓരോന്നും തട്ടി വിടരുത്. ഇന്ന് നിർത്തണം ഈ പരിപാടി ചോദിക്കുക തന്നെ. കഴിയാവുന്നത്ര ശബ്ദം […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 8 വഴിയറിയാതെ | കാരൂർ സോമൻ

കോളജ് ഡേ പരിപാടിയിൽ പങ്കെടുക്കാനായി കുട്ടികളും ക്ഷണിതാക്കളും വേദിയിലേക്ക് കടന്നുവന്നു. സാനിട്ടോറിയമായിരുന്നു വേദി. അവിടുത്തെ അന്തേവാസികളുമായി കുട്ടികൾ അടുത്തിടപെട്ടുകൊണ്ടിരുന്നു. അതിൽ കൈകാൽ നഷ്ടപ്പെട്ടവരും അംഗവൈകല്യമുള്ളവരും മൂക്കള ഒലിപ്പിക്കുന്നവരും മുറിവു കെട്ടിവച്ചവരും വടിയൂന്നി നടക്കുന്നവരും പ്രായാധിക്യത്തിൽ നടക്കുന്നവരും ഉണ്ടായിരുന്നു. അവരുടെയുള്ളിൽ കത്തിയെരിയുന്ന വിദ്വേഷവും വീർപ്പുമുട്ടലും ഉണ്ടായിരുന്നു. ചാരുംമൂടൻ എല്ലാവരെയും പരിചയപ്പെട്ടു. അവിടുത്തെ ഹതഭാഗ്യരായ മനുഷ്യർക്ക് ഒരു പുനരധിവാസം ആവശ്യമാണെന്ന് ചാരുംമൂടന് തോന്നി. മനസ്സില്‍ കുഷ്ഠരോഗം ബാധിച്ച ബന്ധുമിത്രാദികൾ അവരെ സ്വീകരിക്കില്ലെന്ന് ഉറപ്പുണ്ട്. വൃദ്ധന്റെ വാക്കുകൾ മനസ്സിനെ തൊട്ടുണർത്തി, “പ്രായമായില്ലേ […]
സ്ഥാനം ഉപേക്ഷിച്ച് ജോർദാൻ രാജകുമാരൻ

അമ്മാൻ ∙ ജോർദാൻ രാജകുമാരൻ എന്ന സ്ഥാനം ഉപേക്ഷിക്കുന്നതായി ജോർദാനിലെ ഹംസ ബിൻ അൽ ഹുസൈൻ. അബ്ദുല്ല രണ്ടാമൻ രാജാവിന്റെ അനുജനാണു ഹംസ. അബ്ദുല്ല രണ്ടാമൻ തനിക്കു ശേഷം കിരീടാവകാശിയായി ഹംസയെ പ്രഖ്യാപിച്ചിരുന്നെങ്കിലും 2004ൽ തീരുമാനം മാറ്റി. ഭരണകൂടത്തെ മറിച്ചിടാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ കഴിഞ്ഞ ഏപ്രിൽ മുതൽ വീട്ടുതടങ്കലിലാണ് ഹംസ. English Summary: Jordan’s Prince Hamzah bin Hussein renounces title of prince
ബുച്ച പട്ടണത്തിൽ 410 പേരെ റഷ്യ കൂട്ടക്കൊല ചെയ്തെന്ന് യുക്രെയ്ൻ

കീവ് ∙ യുക്രെയ്ൻ തലസ്ഥാനമായ കീവ് നഗരത്തിനു സമീപം ബുച്ച പട്ടണത്തിൽ റഷ്യ സാധാരണ പൗരൻമാരെ കൂട്ടക്കൊല നടത്തിയെന്ന ആരോപണവുമായി യുക്രെയ്ൻ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബ. ഇതിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ജി7 രാജ്യങ്ങളോട് കുലേബ ആവശ്യപ്പെട്ടു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സംഭവത്തെ വംശഹത്യയെന്നു വിശേഷിപ്പിച്ചു. കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെട്ട 410 പേരുടെ മൃതശരീരങ്ങൾ കണ്ടെത്തിയെന്ന് യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ ഇറീന വെനഡിക്ടോവ പറഞ്ഞു. ഈ വാദങ്ങൾ നിഷേധിച്ച റഷ്യൻ പ്രതിരോധ മന്ത്രാലയം ഇവ […]
പതിവുപോലെ ഇന്നും കൂടി ഇന്ധനവില: കൊച്ചിയില്‍ ഡീസല്‍വില 100 കടന്നു, പെട്രോള്‍ ലീറ്ററിന് 113.62

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് കൂട്ടിയത് 44 പൈസയും ഡീസലിന് 42 പൈസയുമാണ്. ഇതോടെ തിരുവനനന്തപുരം നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 115.45 രൂപയും ഡീസലിന് 102.26 രൂപയുമായി വില ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 113.46രൂപയും ഡീസലിന് 100.40രൂപയുമാണ് വില. കൊച്ചിയില്‍ ആദ്യമായാണ് ഡീസല്‍വില 100 കടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലീറ്ററിന് 113.62 രൂപയും ഡീസലിന് 100.58രൂപയുമാണ് ഇന്നത്തെ വില. 10 ദിവസത്തിനിടെ പെട്രോളിന് കൂടിയത് ലീറ്ററിന് 9.15 രൂപയും, ഡീസലിന് 8.84 രൂപയുമാണ്.
ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി; തുടരുമെന്ന് രാജപക്സെ: കൊളംബോയില്‍ കൂറ്റന്‍ പ്രകടനം

സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ എല്ലാ മന്ത്രിമാരും രാജിവച്ചു. രാത്രി അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നാണ് മന്ത്രിമാര്‍ വകുപ്പുകള്‍ ഒഴിയുന്നതായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി മഹിന്ദ രാജപക്സെക്ക് എല്ലാവരും ഒപ്പിട്ട കത്തുനല്‍കി. പ്രധാനമന്ത്രി ഉടന്‍ തന്നെ പ്രസിഡന്റിനെ കണ്ട് സ്ഥിതി ബോധ്യപ്പെടുത്തും. എന്നാല്‍ പദവി രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ. നേരത്തെ പ്രധാനമന്ത്രി രാജിവച്ചെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെ വാര്‍ത്താക്കുറിപ്പിറക്കി. എല്ലാ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പ്രധാനമന്ത്രി രാജിവച്ചെന്നായിരുന്നു […]
ചാണകം കൊണ്ട് ‘വേദിക് സിമന്റ്’; ചൂടും ചെലവും കുറയും; ഹിറ്റായി കണ്ടുപിടിത്തം

കെട്ടിട നിർമാണത്തിന് സിമന്റിന് പകരമായി ഉപയോഗിക്കാവുന്ന വേദിക് പ്ലാസ്റ്റർ ചാണകവും പ്രകൃതിദത്ത വസ്തുക്കളും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുകയാണ് ഹരിയാന സ്വദേശിയായ ഡോക്ടർ ശിവ്ദർശൻ മാലിക്. 2005 ൽ ഐഐടി ഡൽഹിയിൽ കൺസൾട്ടന്റായി ജോലി ചെയ്യുന്നതിനിടെ പരിസ്ഥിതി സംബന്ധമായ പ്രോജക്ടുകളുടെ ഭാഗമായിരുന്നു ഡോ. ശിവ്ദർശൻ. അപ്പോഴാണ് കാർഷിക മാലിന്യങ്ങളും ഉണങ്ങിയ ചാണകവും ഉപയോഗിച്ച് ശുദ്ധമായ ഊർജ്ജം ഉൽപ്പാദിപ്പിക്കാനുള്ള മാർഗങ്ങൾ അദ്ദേഹം പരീക്ഷിച്ചു തുടങ്ങിയത്. ചാണകം ഉപയോഗിച്ച് ഭിത്തിയിൽ പ്ലാസ്റ്ററിങ് നടത്തിയാൽ വീടിനകം ചൂടുകാലത്ത് തണുപ്പോടെയും തണുപ്പുകാലത്ത് ചൂടോടെയും നിലനിർത്താൻ സഹായിക്കും […]
ചെന്നൈയ്ക്ക് മൂന്നാം തോല്‍വി; പഞ്ചാബിനോട് 54 റൺസിന് പരാജയപ്പെട്ടു

ഐപിഎൽ 15–ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ സമാനതകളില്ലാത്ത തകർച്ചയിലേക്കു തള്ളിവിട്ട് പഞ്ചാബ് കിങ്സിന് തകർപ്പൻ ജയം. 54 റൺസിനാണ് പഞ്ചാബ് കിങ്സ് ചെന്നൈയെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 180 റൺസ്. ചെന്നൈയുടെ മറുപടി 12 പന്തുകൾ ബാക്കിനിൽക്കെ 126 റണ്‍സിൽ അവസാനിച്ചു. ഈ സീസണിൽ കളിച്ച മൂന്നാമത്തെ കളിയിൽ ചെന്നൈയുടെ മൂന്നാം തോൽവിയാണിത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലക്നൗ സൂപ്പർ […]
പ്രത്യയശാസ്ത്രത്തിന്റെ മഞ്ഞക്കണ്ണട – അഡ്വ. പാവുമ്പ സഹദേവൻ.

പ്രത്യയശാസ്ത്രം ഒരു മഞ്ഞക്കണ്ണടയാണ്. ഭൂതകാലത്തിന്റെ ആശയ പ്രേതങ്ങൾ സമൂഹത്തെ ആവേശിക്കുമ്പോഴാണ് പിന്തിരിപ്പൻ പ്രത്യയശാസ്ത്രം പ്രവർത്തനസജ്ജമാകുന്നത്. പ്രത്യയശാസ്ത്രം, ഒരു സമൂഹത്തിന്റെ മനോഘടനയിൽ പ്രവർത്തിക്കുന്ന ആശയസംഹിതയും ആചരവും വിശ്വാസവും ഭാവനാത്മക സങ്കല്പങ്ങളുമാണ്. മനുഷ്യരെല്ലാം ഒരു നിശ്ചിത പ്രത്യയശാസ്ത്രമണ്ഡലത്തിലാണ് എപ്പോഴും പ്രവർത്തിക്കുന്നത്. പ്രത്യയശാസ്ത്രം എന്ന് പറയുമ്പോൾ, ആദ്യം എല്ലാവർക്കും ഓർമ്മ വരുന്നത് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രമാണ് . എന്നാൽ പ്രത്യയശാസ്ത്രത്തിന് മതങ്ങളും മറ്റ് രാഷ്ട്രീയ സിദ്ധാന്തങ്ങളുമായുള്ള (ഉദാ: ഗാന്ധിസം ) ബന്ധമേ , മാർക്സിസത്തിനും പ്രത്യയശാസ്ത്രവുമായിട്ടുള്ളൂ. (മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം ഒരു ബദൽ പ്രത്യയശാസ്ത്രം […]
പ്രണയാക്ഷരങ്ങൾ
ഹൃദയം നുറുങ്ങുന്നു സഖീ ഞാനിത്തിരി പ്രണയമാം കയ്പുനീർ കുടിച്ചിടട്ടെ അസ്തമിക്കും സൂര്യനെ നോക്കി ഞാനെൻ്റെ ഗദ്ഗദം ചൊല്ലിടട്ടെ നിന്നസാന്നിദ്ധ്യം കൂടെയി ല്ലെങ്കിലും നഷ്ടപ്രണയമാം മിഴികളെ തിരയുമ്പൊഴും സഖീ ഞാനെൻ്റെ സ്വപ്നങ്ങളെ മാറോട് ചേർത്തിടട്ടെ നിൻ മിഴിപ്പൂക്കളെ എന്നു മെൻ മോഹമായ് എൻ ജീവശാഖിയിൽ കൊരുത്തി sട്ടെ നിൻ മോഹവാടിയിൽ ഞാനില്ലെന്നറിയാമെങ്കിലു മെൻ ശ്വാസമായ് സഖീ നീ മാത്രമല്ലയോ ഇഷ്ടമെന്നൊരു വാക്ക് നോക്ക് ഞാൻ വ്യർത്ഥമായ് നിന്നിൽ നിന്നറിയാതെ ഞാൻ നിനച്ചൂ ഇന്നു നീയറിയില്ലെന്നറി യാമെങ്കിലും സഖീ നിന്നോർമയും […]
ഒരു നുള്ള് ഉപ്പ് ഭക്ഷ്യവസ്തുക്കളുടെ രുചി വർധിപ്പിക്കുന്നതു പോലെ നമ്മുടെ സാന്നിധ്യം കൊണ്ട് അപര ജീവിതങ്ങൾക്ക് രുചി പകരാനാകുന്നുണ്ടോയെന്ന് ആത്മശോധന ചെയ്യണം

ഒരു നുള്ള് ഉപ്പ് ഭക്ഷ്യവസ്തുക്കളുടെ രുചി വർധിപ്പിക്കുന്നതു പോലെ നമ്മുടെ സാന്നിധ്യം കൊണ്ട് അപര ജീവിതങ്ങൾക്ക് രുചി പകരാനാകുന്നുണ്ടോയെന്ന് ആത്മശോധന ചെയ്യണം.ഒ.എൻ.വിയുടെ ” ഉപ്പ് ” എന്ന കവിതയിൽ “നിന്നിലെ ഉപ്പായിരിക്കും ഈ മുത്തശ്ശി എപ്പോഴും” എന്നു പറയുമ്പോൾ മുത്തശ്ശിയും കൊച്ചുമകനും തമ്മിലുള്ള ഹൃദയബന്ധത്തിൻ്റെ സൂചന നൽകുകയാണ്.ഇത് ഉപ്പിന് നാം കൽപ്പിക്കുന്ന അർഥതലങ്ങളെപ്പോലും ഭേദിക്കുകയാണ്.”നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” എന്ന ക്രിസ്തു മൊഴികളും ഒരു സ്നേഹ സംസ്കാരത്തിൻ്റെ സന്ദേശവാഹകരാകാനുള്ള ക്ഷണമാണ്. കഞ്ഞിയിൽ ഒരു തുള്ളി ഉപ്പു പോലെ ചില […]
കൊഴുക്കട്ട – മോഹൻദാസ്

സ്കൂളിൽ പഠിക്കുന്ന കാലത്ത്, ‘നിക്കു വേണ്ട’ എന്നു പറഞ്ഞ് മാറ്റി വച്ച ഒരു പലഹാരം പിന്നീട് ജീവിത യാത്രയിൽ പാഥേയമായി മാറിയത് ഓർത്തു പോയി. കഥാപാത്രം കൊഴുക്കട്ടയാണ്. കുട്ടിക്കാലം മുതലേ, ഒട്ടും ശ്രദ്ധിക്കാതെ വിട്ട ഒരു പലഹാരം. കാരണമില്ലാത്ത ഒരിഷ്ടക്കേട്…എന്നാലും കാലത്തിന്റെ ഒരു വല്ലാത്ത കളി തന്നെ.. വെളുത്തുരുണ്ട്, ഉള്ളിൽ നിറയെ സ്നേഹ മധുരവുമായത്തുന്ന ആ കുഞ്ഞൻ പലഹാരം പലതവണ വയർ നിറയെ സ്നേഹം തന്നു. ഓർക്കാതിരിക്കുമ്പോൾ, സ്നേഹാന്വേഷണവുമായി കടന്നു വരുന്ന ഒരു നിഷ്ക്കളങ്കനായ ചങ്ങാതിയെപ്പോലെയാണ് കൊഴുക്കട്ടയുടെ […]
അവധാനപൂർവ്വമായ വയോവൃദ്ധിയും പ്രതിവയോജനവൃദ്ധിയും – ആൻ്റെണി പുത്തൻപുരയ്ക്കൽ

പ്രതിവയോജനവൃദ്ധി ഇന്ന് ഗവേഷകരെയും വൈദ്യശാസ്ത്രത്തെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒരു വിഷയമാണ്. ഈ പദത്തിന്റെ അർത്ഥത്തെക്കുറിച്ചും വ്യാപ്തിയെക്കുറിച്ചും ധാരാളം അഭിപ്രായഭിന്നതകൾ ശാസ്ത്രലോകത്തുണ്ട്. പ്രതിവയോജനവൃദ്ധിക്ക് ഇപ്പോൾ തികച്ചും വ്യത്യസ്തവും പൊതുവായ അർത്ഥങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. പ്രതിവയോജനവൃദ്ധി എന്നത് പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നതിനോ, തടയുന്നതിനോ, വിപരീതമാക്കുന്നതിനോ ശാസ്ത്ര സമൂഹം നടത്തുന്ന ഗവേഷണങ്ങളെ സൂചിപ്പിക്കുന്നു. ഈ ശാസ്ത്രശാഖ ഭാവിയിൽ വളരെ പ്രതീക്ഷ നൽകുന്നതാണെങ്കിലും, മനുഷ്യരിൽ വാർദ്ധക്യത്തെ മന്ദഗതിയിലാക്കുകയോ, വിപരീതമാക്കുകയോ ചെയ്യുന്നതും തെളിയിക്കപ്പെട്ടതും ലഭ്യമായതുമായ ഒരു മെഡിക്കൽ സാങ്കേതികവിദ്യയും ഇന്നു നിലവിലില്ല. ഇന്ന് നിലവിൽ, പ്രതിവയോജനവൃദ്ധിക്കുറിച്ചുളള […]
ഏപ്രിൽ 2 ബാല പുസ്തക ദിനം

പ്രസിദ്ധ ബാലസാഹിത്യകാരനും ഡാനിഷ് എഴുത്തുകാരനുമായിരുന്ന ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സന്റെ ജന്മദിനമായ ഏപ്രിൽ 2 ആണ് കുട്ടികളുടെ അന്താരാഷ്ട്ര പുസ്തകദിനമായി ആഘോഷിക്കുന്നത് . ഇന്റർനാഷണൽ ബോർഡ് ഓൺ ബുക്സ് ഫോർ യങ് പ്യൂപ്പിൾ ആണ് ഇതിന് നേതൃത്വം നൽകിയത് .ഇതിന്റെ ഭാഗമായി 1967 മുതലാണ് കുട്ടികളുടെ അന്താരാഷ്ട്ര പുസ്തകദിനം ആചരിച്ചു തുടങ്ങിയത് . A.S.Indira .
കൂടുതൽ പ്രദേശം തിരിച്ചുപിടിച്ച് യുക്രെയ്ൻ; മിസൈൽ ആക്രമണം കടുപ്പിച്ച് റഷ്യ

കീവ് ∙ യുക്രെയ്നിന്റെ കിഴക്കും തെക്കും മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കി. ഇവിടത്തെ ഏതാനും നഗരങ്ങളിൽ റഷ്യൻ മിസൈലുകൾ നാശം വിതച്ചു. തുറമുഖ നഗരമായ മരിയുപോളിൽ കനത്ത പോരാട്ടം നടക്കുന്നു. തലസ്ഥാന നഗരമായ കീവിനു ചുറ്റുമുള്ള 30 ചെറുപട്ടണങ്ങൾ യുക്രെയ്ൻ തിരിച്ചുപിടിച്ചതായി പ്രസിഡന്റിന്റെ ഉപദേശകൻ ഒലെക്സി അരിസ്റ്റോവിച് അറിയിച്ചു. മധ്യ യുക്രെയ്നിലെ പോൾട്ടോവ മേഖലയിൽ മിസൈൽ ആക്രമണത്തിൽ കനത്ത നാശമുണ്ടായി. ഒഡേസ തുറമുഖത്ത് 3 മിസൈലുകൾ പതിച്ചു. റോയിട്ടേഴ്സിനു ഫോട്ടോയും വിഡിയോയും നൽകിയിരുന്ന മാധ്യമപ്രവർത്തകൻ മാക്സിം ലെവിൻ […]



