LIMA WORLD LIBRARY

ഇമ്രാന്റെ ‘യോർക്കർ’; പാക്കിസ്ഥാന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; നാടകീയം

പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് താത്കാലിക ആശ്വാസം. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് അനുവദിച്ചില്ല. ഏപ്രില്‍ 25വരെക്ക് സഭ പിരിഞ്ഞു. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. അതേസമയം,  അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നിഷേധിച്ചതിന് പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ ശുപാര്‍ശപ്രകാരമാണ് പ്രസിഡന്റിന്റെ നടപടി. തിരഞ്ഞെുപ്പിന് ഒരുങ്ങാന്‍ അണികളോട് ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു. അതുവരെ കാവല്‍പ്രധാനമന്ത്രിയായി തുടരുമെന്ന് രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ ഇമ്രാന്‍ വ്യക്തമാക്കി.

സര്‍ക്കാരിനെ വീഴ്ത്താനുള്ള വിദേശശക്തികളുടെ ഗൂഢാലോചന ആരോപണം ഇമ്രാന്‍ ആവര്‍ത്തിച്ചു. അതേസമയം സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടിയ പ്രതിപക്ഷം നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. പാര്‍ലമെന്റ് പിരിച്ചുവിട്ട വിഷയം പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് ജഡ്ജിമാരെ വിളിപ്പിച്ചു. എന്നാല്‍, നിലവിലെ സാഹചര്യങ്ങളില്‍ ഇടപെടില്ലെന്ന് സൈന്യം വ്യക്തമാക്കി. രാഷ്ട്രീയ നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സൈന്യം നിലപാടറിയിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px