LIMA WORLD LIBRARY

കീഴടങ്ങില്ലെന്ന് യുക്രെയ്ൻ, ‘പരിച’യായി മരിയുപോൾ; ആക്രമണം കടുപ്പിച്ച് റഷ്യ

കീവ് ∙ ഡോൺബാസ് ഉൾപ്പെടെ കിഴക്കൻ മേഖല റഷ്യയ്ക്ക് അടിയറ വച്ച് യുദ്ധം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രഖ്യാപിച്ചു. സമാധാന ചർച്ചകൾ യുക്രെയ്ൻ ഉഴപ്പുകയാണെന്ന് ആരോപിച്ച റഷ്യ, തന്ത്രപ്രധാന സൈനികകേന്ദ്രങ്ങളിൽ ബോംബാക്രമണം രൂക്ഷമാക്കി. ഇത്തരം 16 കേന്ദ്രങ്ങൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹർകീവ്, സപോറീഷ, ഡോനെട്സ്ക്, നിപ്രോപെട്രോവ്സ് മേഖലകളിലും മിക്കലയേവ് തുറമുഖത്തുമാണ് ആക്രമണം നടത്തിയത്. റഷ്യൻ അധിനിവേശം തുടങ്ങി 54–ാം ദിവസമായ ഇന്നലെ ലിവിവ് നഗരത്തിലെ ബോംബാക്രമണത്തിൽ 7 പേർ മരിച്ചു. […]

സൂര്യൻ ‘ഉണർന്നു’, റേഡിയോ വിനിമയം തകരാറിലായി; വരുംദിവസങ്ങളിൽ സൗരവാതത്തിനും സാധ്യത

സിഡ്നി ∙ സൂര്യന്റെ കാന്തികമണ്ഡലം സജീവമായതിനെത്തുടർന്നുണ്ടായ സൗരജ്വാലകളിൽ (സോളർ ഫ്ലെയർ) ഇന്നലെ ഓസ്ട്രേലിയയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും 30 മെഗാഹെട്സിൽ താഴെയുള്ള റേഡിയോ വിനിമയങ്ങൾ തകരാറിലായി. 2025 വരെ സുര്യന്റെ കാന്തികമണ്ഡലം ഓരോ ദിവസവും സജീവമായിക്കൊണ്ടിരിക്കുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. സൗരജ്വാലകളും സൗരവാതങ്ങളും കൊറോണൽ മാസ് ഇജക്‌ഷൻ എന്ന പ്രതിഭാസവുമൊക്കെ ഇക്കാലയളവിൽ ഇടയ്ക്കിടെയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. സൂര്യന്റെ വിദൂരഭാഗത്തെ സ്ഫോടനത്തെത്തുടർന്നാണ് സൗരജ്വാലകൾ രൂപംകൊള്ളുന്നത്. സൂര്യന്റെ ഭ്രമണത്തിന്റെ ഭാഗമായി ഇവ ഭൂമിയിൽ എത്തുന്നു. വരുംദിവസങ്ങളിലും ഇതു തുടരാമെന്നും സൗരവാതത്തിനും സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ […]

‘കനയ്യയെ ഏൽപ്പിക്കാൻ രാഹുലിന് മോഹം’; ബിഹാറിലും അടിമുടി മാറാൻ കോൺഗ്രസ്

ബിഹാറിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി കനയ്യ കുമാറിനെ നിയോഗിക്കാൻ സാധ്യത. മദൻ മോഹൻ ഝാ സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നു പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള സംഘടനാ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിഹാറിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനം കണക്കിലെടുത്താണ് നേതൃമാറ്റം നടപ്പാക്കുന്നത്. കനയ്യ കുമാറിനെ സംസ്ഥാന അധ്യക്ഷനാക്കാനാണ് രാഹുൽ ഗാന്ധിക്കു താൽപര്യമെന്നാണ് സൂചന. ബിഹാറിന്റെ ചുമതലയുള്ള ഭക്തചരൺദാസ് സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുന്നുണ്ട്. ബിഹാറിൽ കോൺഗ്രസിനു പുത്തനുണർവു പകരാനും യുവജനങ്ങൾക്കിടയിൽ സ്വാധീനം […]

ഹിന്ദു സ്ത്രീകൾ 4 കുട്ടികളെ പ്രസവിക്കണം; 2 പേരെ RSS നു നൽകണം: രാജ്യം ഹിന്ദു രാഷ്ട്രമാക്കണം മത വർഗീയത പടർത്തി സാധ്‍വി ഋതംബര

എല്ലാ ഹിന്ദു ദമ്പതികളുടെ നാല് കുട്ടികൾക്ക് ജന്മം നൽകണമെന്നും അതിൽ രണ്ട് പേരെ രാഷ്ട്രത്തിന് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിഎച്ച്പി നേതാവ് സാധ്‍വി ഋതംബര. അങ്ങനെയെങ്കിൽ ഇന്ത്യ വേഗംതന്നെ ഹിന്ദു രാഷ്ട്രമാകുമെന്നാണ് വാദം. ‘എല്ലാ ഹിന്ദു സ്ത്രീകളും പിന്തുടരുന്നത് നാം രണ്ട് നമുക്ക് രണ്ട് എന്ന തത്വത്തിലാണ്. പക്ഷേ ഞാൻ ഹിന്ദു ദമ്പതികളോട് അപേക്ഷിക്കുന്നത് നാല് കുട്ടികൾക്ക് ജന്മം നൽകണമെന്നാണ്. അവരില്‍ രണ്ട് പേരെ രാഷ്ട്രത്തിന് സമർപ്പിക്കണം. മറ്റ് രണ്ട് പേരെ കുടുംബത്തിൽ വളർത്താം. അങ്ങനെയെങ്കിൽ ഇന്ത്യ അതിവേഗം […]

കേരളം കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം വീഴ്ച വരുത്തിയെന്ന് കേന്ദ്രം. കേരളം കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സർക്കാർ അടുത്തിടെ നിർത്തിയിരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. കേരളത്തിന്റെ നടപടി കേന്ദ്രത്തിന്റെ മൊത്തത്തിലുള്ള കണക്കിനെ ബാധിച്ചു എന്നാണ് കത്തിൽ പറയുന്നത്‌. കൂടാതെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചിരുന്നു. രണ്ട് വർഷം നിലനിന്നിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നത്. എന്നാൽ കേന്ദ്ര […]

സന്തോഷ് ട്രോഫി;വെസ്റ്റ് ബംഗാളിനെതിരെ കേരളത്തിന് രണ്ട് ഗോളിന്റെ മിന്നും ജയം

സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരളത്തിന് മിന്നും ജയം. കരുത്തരായ വെസ്റ്റ് ബംഗാളിനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്. നൗഫൽ പി എൻ, ജെസിൻ ടി.കെ എന്നിവരാണ് കേരളത്തിനായി വല കുലുക്കിയത്.ജയത്തോടെ കേരളം സെമി സാധ്യത കേരളം സജീവമാക്കി. ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചിരുന്നെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മധ്യനിരയിൽ ഇരു ടീമുകളും തമ്മിൽ കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ പലപ്പോഴും മുൻതൂക്കം കേരളത്തിനായിരുന്നു. എന്നാൽ ഗോളിനുള്ള അവസരം ഉണ്ടാക്കിയെടുക്കാൻ കേരളത്തിനായില്ല. ഇടക്ക് അർജുൻ ജയരാജ് […]