എല്ലാ ഹിന്ദു ദമ്പതികളുടെ നാല് കുട്ടികൾക്ക് ജന്മം നൽകണമെന്നും അതിൽ രണ്ട് പേരെ രാഷ്ട്രത്തിന് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിഎച്ച്പി നേതാവ് സാധ്‍വി ഋതംബര. അങ്ങനെയെങ്കിൽ ഇന്ത്യ വേഗംതന്നെ ഹിന്ദു രാഷ്ട്രമാകുമെന്നാണ് വാദം.
‘എല്ലാ ഹിന്ദു സ്ത്രീകളും പിന്തുടരുന്നത് നാം രണ്ട് നമുക്ക് രണ്ട് എന്ന തത്വത്തിലാണ്. പക്ഷേ ഞാൻ ഹിന്ദു ദമ്പതികളോട് അപേക്ഷിക്കുന്നത് നാല് കുട്ടികൾക്ക് ജന്മം നൽകണമെന്നാണ്. അവരില്‍ രണ്ട് പേരെ രാഷ്ട്രത്തിന് സമർപ്പിക്കണം. മറ്റ് രണ്ട് പേരെ കുടുംബത്തിൽ വളർത്താം. അങ്ങനെയെങ്കിൽ ഇന്ത്യ അതിവേഗം ഹിന്ദു രാഷ്ട്രമാകും. മാത്രമല്ല രാജ്യത്ത് ഏകീകൃത സിവിൽ നിയമം നിലവിൽ വരണം. എന്നാൽ ജനസംഖ്യ സന്തുലിതമാകും’. സാധ്‍വിയുടെ വാക്കുകൾ ഇങ്ങനെയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.













