LIMA WORLD LIBRARY

‘കനയ്യയെ ഏൽപ്പിക്കാൻ രാഹുലിന് മോഹം’; ബിഹാറിലും അടിമുടി മാറാൻ കോൺഗ്രസ്

ബിഹാറിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി കനയ്യ കുമാറിനെ നിയോഗിക്കാൻ സാധ്യത. മദൻ മോഹൻ ഝാ സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നു പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള സംഘടനാ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിഹാറിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനം കണക്കിലെടുത്താണ് നേതൃമാറ്റം നടപ്പാക്കുന്നത്.

കനയ്യ കുമാറിനെ സംസ്ഥാന അധ്യക്ഷനാക്കാനാണ് രാഹുൽ ഗാന്ധിക്കു താൽപര്യമെന്നാണ് സൂചന. ബിഹാറിന്റെ ചുമതലയുള്ള ഭക്തചരൺദാസ് സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുന്നുണ്ട്. ബിഹാറിൽ കോൺഗ്രസിനു പുത്തനുണർവു പകരാനും യുവജനങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനും കനയ്യയ്ക്കു കഴിയുമെന്നാണു പ്രതീക്ഷ. ബിഹാറിലെ പ്രബലമായ ഭൂമിഹാർ സമുദായത്തിന്റെ പിന്തുണയാർജിക്കാനും സമുദായാംഗമായ കനയ്യയിലൂടെ സാധിക്കുമെന്നാണു കണക്കുകൂട്ടൽ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px