For my mma.. – Ansila Shaeira

Do you ever think of your mother? Well, I Do. Most of these days.. When I became a mother. How did she do all that she did? How did I know she was the only one to rely on? How did I feel she had all the remedies she always had..and still, has… Sometimes I […]
നനവോർമ്മകൾ – രേഖ സി.ജി.

മേഘത്തുണ്ടുകളുടെ കൈപ്പിടിച്ച് നടക്കാം. ആകാശക്കാഴ്ചകളിൽ മഴവില്ലിനൊപ്പം കളിക്കാം. പകലോന്റെ ക്രൗര്യത്തിൽ കുസൃതി കാണിക്കാം നിശയിൽ പുഴയോരത്ത് നിലാവിന് കൂട്ടിരിക്കാം. മതിയാവോളം ആസ്വദിച്ചതുശേഷം മഴയോടെപ്പം ഊർന്ന് അരുവിലേയ്ക്കു പതിക്കാം. നേർത്ത കൈവഴികളിലൂടെ പതഞ്ഞൊഴുകി അരികിലെ പച്ചപ്പുകളെ ചുംബിച്ച് പുഴയിലേയ്ക്കൊഴുകാം. കടുത്ത വെയിലിൽ നേർത്ത്, തകർത്തുപെയ്ത മഴയിൽ നിറഞ്ഞ്, ഊഷരതയെ ഊർവ്വരമാക്കി വീണ്ടുമൊഴുകാം. മുഖകറുപ്പിലെ നേരക്ഷരങ്ങളിൽ വടുക്കൾ വീഴുന്നതിനു മുൻപ് പ്രളയത്തിന്റെ പാടുകളിൽ പതുക്കെപ്പതുക്കെ ചുംബിക്കാം. ഉള്ളറകളിൽ ഉപ്പുപരലുകൾ വീഴുന്നതിനുമുൻപ് നോവുകളെ നീറ്റിനീറ്റി ആകാശത്തേയ്ക്കു നോക്കി നെടുവീർപ്പിടാം.
മരമുത്തശ്ശി – മിനി സുരേഷ്

ഒരു കാട്ടിൽ നൂറുവർഷത്തോളം പഴക്കമുള്ള ആൽമരമുണ്ടായിരുന്നു.എല്ലാ മരങ്ങളും ആ വൃക്ഷത്തെ മരമുത്തശ്ശി എന്നു വിളിച്ചിരുന്നു.മര മുത്തശ്ശിക്ക് മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് ഉയരം കുറവായിരുന്നു.ചില്ലകളിൽ നിന്ന് ധാരാളംഊന്നൽവേരുകൾമരത്തിനുചുറ്റുംപടർന്നിറങ്ങി ഒരു പന്തൽ പോലെ ശോഭിച്ചിരുന്നു.ധാരാളം പക്ഷികൾ ചില്ലകളിൽ കൂടു കെട്ടി താമസിച്ചിരുന്നു. ഉച്ച വെയിലിൽ നിന്നും രക്ഷ നേടാനായി ധാരാളം മൃഗങ്ങളും മരത്തണലിൽ വിശ്രമിക്കുവാൻ എത്തിയിരുന്നു. ഒരിക്കൽ ഒരു ദേശാടനക്കിളി മരമുത്തശ്ശിയുടെ ഉണങ്ങിയ ചില്ലയിൽ വന്നിരുന്നു.”ആ കൊമ്പ് ഉണങ്ങിയതാണ് കുഞ്ഞേ.നീകുറെദൂരം പറന്ന് തളർന്നു വന്നതല്ലേ. ഉണങ്ങാത്ത കൊമ്പിൽ തന്നെ വിശ്രമിച്ചു […]
ഏറ്റവും നശീകരണശേഷി, മിസൈലുകളുടെ സമ്രാട്ട്; ആർഎസ്–28 സാർമാറ്റുമായി റഷ്യ

മോസ്കോ ∙ റഷ്യൻ മിസൈലുകളിൽ ഏറ്റവും കരുത്തുറ്റതും ലോകത്തിലെ ഏറ്റവും നശീകരണശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലെന്നു കരുതപ്പെടുന്നതുമായ ആർഎസ്–28 സാർമാറ്റ് റഷ്യ പരീക്ഷിച്ചു. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയായ പ്ലെസെറ്റ്സ്കിൽ നിന്നാണു മിസൈൽ വിജയകരമായി പരീക്ഷിച്ചത്. ദീർഘനാളുകളായി വികസനഘട്ടത്തിലുണ്ടായിരുന്ന ഈ മിസൈൽ ഇതുവരെ റഷ്യൻ സേനയുടെ ഭാഗമായിട്ടില്ല. രാജ്യത്തിന്റെ ശത്രുക്കളെ ചിന്താകുലരാക്കുന്ന ആയുധമാണിതെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. 18,000 കിലോമീറ്റർ ആക്രമണ റേഞ്ചുള്ള മിസൈലിന് 10 ആണവ പോർമുനകൾ വഹിക്കാൻ സാധിക്കും. 10 ടണ്ണോളമാണ് ഇതിന്റെ മൊത്തം […]
വൻമാറ്റങ്ങളുമായി വാട്സാപ്പ്; ഗ്രൂപ്പുകൾക്കായി 4 പുതിയ ഫീച്ചറുകൾ

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ വൻമാറ്റങ്ങൾ. പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന കമ്മ്യൂണിറ്റി ഫീച്ചറാണ് ഇതിൽ പ്രധാനം. അഡ്‌മിൻ ഡിലീറ്റ്, കൂടുതൽ പേർക്ക് വോയ്‌സ് കോളുകൾ, സന്ദേശ പ്രതികരണങ്ങൾ, വലിയ ഫയൽ പങ്കിടൽ എന്നിവയാണ് മറ്റു മാറ്റങ്ങൾ. വാട്സാപ് കമ്മ്യൂണിറ്റി ഫീച്ചർ കമ്മ്യൂണിറ്റികൾ ഉപയോക്താക്കളെ മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അയച്ച അപ്‌ഡേറ്റുകൾ സ്വീകരിക്കാനും അവർക്ക് പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് ചെറിയ ചർച്ചാ ഗ്രൂപ്പുകൾ എളുപ്പത്തിൽ സംഘടിപ്പിക്കാനും അനുവദിക്കുന്നതാണ് ഈ ഫീച്ചർ. ഗ്രൂപ്പിലെ എല്ലാവർക്കുമായി അറിയിപ്പ് സന്ദേശങ്ങൾ […]
ബസ് യാത്രാനിരക്കിൽ മാറ്റം: സൂപ്പര്‍ ഫാസ്റ്റ് 22 രൂപ; ഫാസ്റ്റ് പാസഞ്ചര്‍ 16, ദീര്‍ഘദൂര നോണ്‍ എസി നിരക്ക് കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കി. ഓട്ടോയുടെ മിനിമം ചാര്‍ജ്ജ് 25 രൂപയില്‍ നിന്നും 30 ആക്കും. ടാക്‌സി മിനിമം ചാര്‍ജ്ജ് ഇരുന്നൂറാക്കും. പുതുക്കിയ നിരക്കുകള്‍ മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് സിറ്റി / ടൗണ്‍ / സിറ്റി സര്‍ക്കുലര്‍ / സിറ്റി ഷട്ടില്‍ ഉള്‍പ്പെടെയുള്ള ഓര്‍ഡിനറി / മൊഫ്യൂസില്‍ സര്‍വീസുകളുടെ മിനിമം നിരക്ക് 8 രൂപയില്‍ നിന്നും 10 […]
ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം. തീരുമാന പ്രകാരം ഓരോ മാസവും എടുത്ത നടപടിയുടെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് അടുത്ത മാസം 10ന് അകം കൈമാറണമെന്നും നിർദേശമുണ്ട്.അപകടങ്ങൾക്കു കാരണമാകുന്ന നിയമ ലംഘനങ്ങൾക്കു ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്ന് റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീം കോടതി സമിതി ശുപാർശ ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു ട്രാൻസ്പോർട്ട് കമ്മിഷണറുടെ ശുപാർശ. അമിതവേഗം, ഹെൽമറ്റില്ലാതെ വാഹനമോടിക്കൽ, സീറ്റ് ബെൽറ്റിടാതെ വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾക്കു […]
സിമന്റ് വില ചാക്കിന് 25 മുതല്‍ 50 രൂപ വരെ വര്‍ധിക്കാന്‍ സാധ്യത

ഡൽഹി:ഇന്ത്യന്‍ വിപണിയില്‍ സിമന്റ് വില ഇനിയും ഉയര്‍ന്നേക്കുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയില്‍ സിമന്റ് ചാക്ക് ഒന്നിന് 25 മുതല്‍ 50 രൂപ വരെ വര്‍ധിക്കാനാണ് സാധ്യത. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് വില ഉയരുന്നതെന്നാണ് ക്രിസിലിന്റെ വിലയിരുത്തല്‍. കഴിഞ്ഞ 12 മാസത്തിനിടെ സിമന്റ് ചാക്ക് ഒന്നിന് 390 രൂപയുടെ വര്‍ധനയാണുണ്ടായത്.
‘എനിക്കൊരു പേരിടുമോ?’; ലോകാരോഗ്യ സംഘടന തലവൻ മോദിയോട്; ‘തുളസീഭായ്

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഘെബ്രീസിസിനെ ഗുജറാത്തി പേരു വിളിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നിങ്ങളെ തുളസി ഭായ് എന്നു വിളിക്കുന്നതു ഞാൻ ആസ്വദിക്കുന്നു’ വെന്ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നവേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു. കാലങ്ങളായി ഇന്ത്യക്കാർ തുളസിച്ചെടിയെ ആരാധിക്കുന്നുണ്ടെന്നും പരിപാടിയിൽ പ്രധാനമന്ത്രി വിശദീകരിച്ചു. ‘ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഘെബ്രീസിസ് എന്റെ നല്ലൊരു സുഹൃത്താണ്. ഇന്ത്യക്കാരായ അധ്യാപകര്‍ പഠിപ്പിച്ചിട്ടുണ്ടെന്നും അവർ കാരണമാണു താൻ […]



