മരമുത്തശ്ശി – മിനി സുരേഷ്

Facebook
Twitter
WhatsApp
Email

ഒരു കാട്ടിൽ നൂറുവർഷത്തോളം പഴക്കമുള്ള ആൽമരമുണ്ടായിരുന്നു.എല്ലാ മരങ്ങളും ആ വൃക്ഷത്തെ
മരമുത്തശ്ശി എന്നു വിളിച്ചിരുന്നു.മര മുത്തശ്ശിക്ക്
മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് ഉയരം കുറവായിരുന്നു.ചില്ലകളിൽ നിന്ന് ധാരാളംഊന്നൽവേരുകൾമരത്തിനുചുറ്റുംപടർന്നിറങ്ങി
ഒരു പന്തൽ പോലെ ശോഭിച്ചിരുന്നു.ധാരാളം
പക്ഷികൾ ചില്ലകളിൽ കൂടു കെട്ടി താമസിച്ചിരുന്നു.
ഉച്ച വെയിലിൽ നിന്നും രക്ഷ നേടാനായി ധാരാളം
മൃഗങ്ങളും മരത്തണലിൽ വിശ്രമിക്കുവാൻ
എത്തിയിരുന്നു.
ഒരിക്കൽ ഒരു ദേശാടനക്കിളി മരമുത്തശ്ശിയുടെ
ഉണങ്ങിയ ചില്ലയിൽ വന്നിരുന്നു.”ആ കൊമ്പ് ഉണങ്ങിയതാണ് കുഞ്ഞേ.നീകുറെദൂരം പറന്ന് തളർന്നു വന്നതല്ലേ. ഉണങ്ങാത്ത കൊമ്പിൽ തന്നെ വിശ്രമിച്ചു കൊള്ളൂ.
“മരമുത്തശ്ശിക്ക് പ്രായമായതിനാൽ സ്വന്തം ബലത്തിൽ വിശ്വാസമില്ലായിരിക്കും. പക്ഷേ എന്റെ
ചിറകുകളുടെ ശക്തിയിൽ എനിക്ക് വിശ്വാസമുണ്ട്.പെട്ടെന്ന് പറന്നു മാറാൻ എനിക്കു കഴിയും”.പക്ഷി പറഞ്ഞു നിർത്തിയതും വലിയൊരു ശബ്ദത്തോടെ കൊമ്പ് ഒടിഞ്ഞു. അതിന്റെ ചിറകുകൾ കുരുങ്ങി.പറന്നു മാറാൻ കഴിയാതെ
അത് ചിറകിട്ടടിച്ചു.
ഇതു കണ്ട മരമുത്തശ്ശി അവനെ ഉപദേശിച്ചു.
“കുഞ്ഞേ ആത്മ വിശ്വാസം നല്ലതാണ്. അതു കൊണ്ട് അപകടത്തിൽ ചെന്ന് പെട്ടിട്ട് രക്ഷപ്പെടാം
എന്നു കരുതരുത്. അപകടം മുന്നിൽ കണ്ട് ഒഴിഞ്ഞു മാറുന്നവനാണ് ബുദ്ധിശാലി.
മുത്തശ്ശിയുടെ വാക്കുകൾ കേട്ട് അടുത്തുള്ള
വൃക്ഷങ്ങളും തലയാട്ടി.’

About The Author

Leave a Reply

Your email address will not be published. Required fields are marked *