LIMA WORLD LIBRARY

തരിപ്പണം – ഡോ. രഞ്ജി ഐസക്

മലയും കുന്നും തരിപ്പണമാക്കി മരവും വേരും മാന്തി നമ്മൾ എല്ലാം പണമാക്കി പണ്ഡമാക്കി സ്വരുക്കൂട്ടി നാം വേഗമൊരുക്കി തരിശാക്കി എങ്ങോട്ട് നാം?. കാട് മാഞ്ഞ് പോയി മല മറഞ്ഞ് പോയി അരുവികൾ അലിഞ്ഞു പോയി ശ്വാസവായു കിട്ടാതെ ഭൂമി പിടഞ്ഞു സ്പന്ദനം നിലച്ചു ജീവൻ മരിച്ചു.

മദ്യം വരുത്തുന്ന നഷ്ടക്കണക്കെടുക്കാൻ കമ്മീഷനെ നിയോഗിക്കണം – അഡ്വ. ചാർളി പോൾ

കൊച്ചി : മദ്യം റവന്യു വരുമാനം കൂട്ടുമെന്ന് പറയുന്നവർ മദ്യം വരുത്തുന്ന നഷ്ടത്തിന്റെ കണക്കെടുക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാൻ തയ്യാറാവണമെന്ന് കെ.സി ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ പറഞ്ഞു മലങ്കര മാർത്തോമ്മാ സുറിയാനി സഭ ലഹരി മോചന സമിതി കോട്ടയം – കൊച്ചി ഭദ്രാസന പരിശീലനക്കളരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും ഘട്ടംഘട്ടമായി കുറച്ചു കൊണ്ടുവരുമെന്ന് പറഞ്ഞവർ ഘട്ടം ഘട്ടമായി മദ്യ വ്യാപനം നടത്തുകയാണ്. ” […]

” ആശങ്ക ഉയരുന്നു, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്നു “

രാജ്യം വീണ്ടും കൊവിഡ് ആശങ്കയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,584 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 100 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വ‌ർധനയാണിത്. കണക്കുകൾ പ്രകാരം സജീവ രോഗികളുടെ എണ്ണം രണ്ടാഴ്ചയ്ക്കിടെ എട്ട് മടങ്ങ് വർദ്ധിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 36,267 ആണ്. ഇന്നലെ 3,791 പേർ രോഗമുക്തി നേടി. അതേസമയം 24 പേർ വൈറസ് ബാധിച്ച് മരിച്ചു. രാജ്യത്തുടനീളം ഇന്നലെ 3,35,050 പരിശോധനകളാണ് നടത്തിയത്. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര […]

ടാറ്റ എത്തുന്നു ; യുഎൽ സൈബർ പാർക്ക്‌ ഹൗസ്‌ ഫുൾ

കോഴിക്കോട്‌:സഹകരണ മേഖലയുടെ അഭിമാനമുദ്രയായ ഊരാളുങ്കൽ സൈബർ പാർക്ക്‌ പുതിയ കുതിപ്പിലേക്ക്‌. 2016 ഫെബ്രുവരി 27ന്‌ ആരംഭിച്ച പാർക്കിലെ മുഴുവൻ സ്ഥലവും വിറ്റഴിഞ്ഞു. പ്രമുഖ ഡിസൈൻ–- ടെക്‌നോളി സേവനദാതാക്കളായ ടാറ്റ എലക്‌സിക്കായി 42,000 ചതുരശ്ര അടി കൈമാറാൻ ധാരണപത്രം ഒപ്പുവെച്ചു. ഒന്നാംഘട്ടം പത്തുനിലയിൽ ഒരുക്കിയ 4,82,000 ചതുരശ്ര അടി സ്ഥലവും കൈമാറി. മലബാറിൽ ഇതാദ്യമായാണ്‌ ഐടി മേഖലയിൽ ഒരു ബഹുരാഷ്ട്ര കമ്പനി എത്തുന്നത്‌. ആയിരത്തോളം ജീവനക്കാരുമായി ടാറ്റ എലക്‌സി ഉടൻ പ്രവർത്തനം തുടങ്ങും. ഇതോടെ സൈബർ പാർക്കിലെ കമ്പനികൾ […]

രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ

മുംബൈ:ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ. ആഗോളവിപണിയിൽ ക്രൂഡോയിൽ വില ഉയർന്നതും പണപ്പെരുപ്പവും ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ചയുമാണ് രൂപയുടെ തിരിച്ചടിക്കുള്ള പ്രധാനകാരണം. 77.81 എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡോളറിനെതിരെ രൂപ വ്യാപാരം തുടങ്ങിയത്. 77.79 ആയിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് സ്ഥിതിമെച്ചപ്പെടുത്തിയെങ്കിലും 77.78ലാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്

ന്യൂഡല്‍ഹി: പതിനാറാമത് രാഷ്ട്രപതി തെരഞ്ഞടുപ്പ് ജൂലൈ 18ന്. മുഖ്യതെരഞ്ഞെടുപ്പ കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. ജൂണ്‍ 29 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജൂലൈ 21നാണ് വോട്ടെണ്ണല്‍. രാജ്യസഭാ സെക്രട്ടറി ജനറലാണ് തെരഞ്ഞെടുപ്പിന്റെ വരണാധികാരി. 4,033 എംഎല്‍എ മാര്‍ ഉള്‍പ്പടെ ആകെ 4,809 വോട്ടാണ് ഉളളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പേന ഉപയോഗിച്ചില്ലെങ്കില്‍ വോട്ട് […]

തിങ്കളാഴ്ച (ജൂണ്‍ 13) വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച (ജൂണ്‍ 13) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ […]

” ‘ഓസ്ട്രേലിയയിൽ അവൻ തകർക്കും’; ടി-20 ലോകകപ്പ് ടീമിൽ സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി “

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഓസ്ട്രേലിയൻ പിച്ചുകളുടെ സ്വഭാവം പരിഗണിക്കുമ്പോൾ രാഹുൽ ത്രിപാഠി, ശ്രേയാസ് അയ്യർ എന്നിവരെക്കാൾ താൻ സഞ്ജുവിനു മുൻഗണന നൽകുമെന്ന് രവി ശാസ്ത്രി പറഞ്ഞു. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രവി ശാസ്ത്രിയുടെ അഭിപ്രായ പ്രകടനം. “ഷോർട്ട് ബോളിലേക്ക് വരുമ്പോൾ, വരുന്ന മത്സരങ്ങളിൽ അതുണ്ടാവും. ത്രിപാഠി, സഞ്ജു, ശ്രേയാസ് എന്നിവർക്ക് അവസരങ്ങൾ ലഭിക്കും. പക്ഷേ, ഓസ്ട്രേലിയൻ പിച്ചുകൾ പരിഗണിക്കുമ്പോൾ, ബൗൺസ്, […]